scorecardresearch
Latest News

സ്ത്രീകൾക്കായി പൊതു അടിസ്ഥാന വരുമാന വിതരണ പരിപാടി സർക്കാർ അജണ്ടയിൽ

സ്ത്രീകൾക്ക് അടിസ്ഥാന വരുമാനം നൽകാനായുളള സാർവ ജനീകാ വരുമാന പദ്ധതി. നിലവിലുള്ള സാമൂഹിക ക്ഷേമ പദ്ധതികൾക്ക് അന്ത്യം കുറിക്കുന്നതായിരിക്കും.

Arun Jaitely, Budget

ഇന്ത്യൻ ജനാധിപത്യം പക്വമാർന്നതും വിള്ളലുള്ളതുമാണെന്നാണ് (precocious and cleavaged democracy) സാമ്പത്തിക സർവേ പറയുന്നത്. ഈ വിള്ളലിന് കാരണം പലതരത്തിലെ വൈവിധ്യവും അതുമൂലമുണ്ടാവുന്ന അസന്തുലിതമായ വികസനവും ആണെന്നാണ്. ഈ വാദത്തോടെ അസന്തുലിതമായ വികസനത്തിന്റെ പ്രശ്നങ്ങളെ വളരെ ചെറിയ തലത്തിലേക്ക് കൊണ്ടുവന്നു അങ്ങനെ അത് നേരിടാനുള്ള തന്ത്രങ്ങളെയും വളരെ ചെറിയ അജണ്ടയിലാക്കി.
യു പി എ സർക്കാരടക്കം എല്ലാ സർക്കാരുകളും നടപ്പിലാക്കിയ ദാരിദ്ര്യ നിർമാർജന പരിപാടികളുടെ പരാജയത്തെ ഫണ്ട് വിനിയോഗത്തിലെ ചോർച്ചകളിലൊതുക്കി പുതിയ പരിപാടി മുന്നോട്ടു വച്ചിട്ടുണ്ട് സാമ്പത്തിക സർവേ. ഫണ്ട് വിനിയോഗം മാത്രമല്ല, ഫണ്ടിന്റെ അപര്യാപ്‌തയും കൂടിയാണ് പലപ്പോഴും പല പദ്ധതികളെ നശിപ്പിച്ചതെന്നു ചരിത്രം, ഒപ്പം ഉദ്യോഗസ്ഥാധിപത്യവും സ്വജനപക്ഷപാതവും പല സ്വപ്ന പദ്ധതികളെയും എങ്ങുമെത്താതെ ഇല്ലാതാക്കി.

ഈ മുൻകാല ചരിത്രം പാടെ അറിയില്ലെന്ന മട്ടിൽ സാമ്പത്തിക സർവേ പുതിയ പദ്ധതി മുന്നോട്ടു വയ്ക്കുന്നു – സാർവ ജനീകാ വരുമാന പദ്ധതി. ഇതു സ്ത്രീകളെയാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്ത്രീകൾക്കും ഒരു നിശ്ചിത സംഖ്യ വരുമാനം യാതൊരു നിബന്ധനകളുമില്ലാതെ നൽകുക എന്നാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതു വന്നാൽ ഘട്ടം ഘട്ടമായി നടപ്പിലുള്ള പല സാമൂഹ്യ ക്ഷേമ പരിപാടികളും നിലയ്ക്കും, ആ ഫണ്ട് ആയിരിക്കും ഇതിനായി മാറ്റി വയ്ക്കുന്നതെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കിയിട്ടുണ്ട് മധ്യ വർഗം അനുഭവിക്കുന്ന സബ്‌സിഡികൾ ഒന്നും കുറക്കില്ലെന്നും, മറ്റു സബ്‌സിഡികളിൽ – സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം, അംഗനവാടികളുടെ, ഗ്രാമീണ റോഡുകൾ, തൊഴിലുറപ്പ് എന്നിവ-കാര്യമായ ചോർച്ചയുള്ളതിനാൽ അതിനെയൊക്കെ പതുക്കെ പതുക്കെ ഒറ്റ പദ്ധതയിൽ ആക്കി സാർവ ജനികാ വരുമാനമാക്കി കൊടുക്കും.

യൂണിവേഴ്‌സൽ ബേസിക് ഇൻകം എന്നത് ചില യൂറോപ്യൻ രാജ്യങ്ങളിൽ ചർച്ചയിലുള്ള കാര്യമാണ്. 2016 ജൂണിൽ സ്വിറ്റ്സർലന്റ് ഒരു നിശ്ചിത തുക അടിസ്ഥാന വരുമാനമായി ( ബേസിക് ഇൻകം ) ഓരോ പൗരനും കൊടുക്കാൻ വേണ്ടി ജനഹിത പരിശോധന നടത്തി. 77 ശതമാനം ജനം അതിനെതിരെ വോട്ടു ചെയ്തു തള്ളി. ഇതു അവിടെ ഉയർന്നു വരുന്ന തൊഴിലില്ലായ്മയും ചെലവുകളും കണക്കിലെടുത്താണ് കൊണ്ട് വന്നത്.

അടിസ്ഥാന വരുമാനം ഉറപ്പിലാകുക അത് വഴി ദാരിദ്ര്യത്തിന് താഴെ വീഴാതെ ജനങ്ങളെ സഹായിക്കുക. ഈ ചർച്ച നടക്കുന്ന പല രാജ്യങ്ങളിലും സാമൂഹ്യ ക്ഷേമ പരിപാടികൾ മൗലിക അവകാശമാണ് – വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വാർധക്യ സംരക്ഷണം, ശിശു സംരക്ഷണം എന്നിവ-.അതിന്റെ കൂടെയാണ് അടിസ്ഥാന വരുമാന ആനുകൂല്യവും.
ചെറിയ തോതിലെ സാമൂഹ്യ സംരക്ഷണ സേവനങ്ങൾ എടുത്തു കളഞ്ഞിട്ടു അടിസ്ഥാന വരുമാനം നൽകിയാൽ അതിന്റെ ഫലമെന്താവുമെന്നു ചോദിക്കുന്നതിൽ അർഥമില്ല. അപ്പോൾ ഇതു ജനത്തിനേ കുപ്പിയിലാകാനുള്ള അടുത്ത നിയോലിബറൽ അജണ്ട മാത്രമായി കാണേണ്ടി വരും. ഒപ്പം പതിനഞ്ചു ലക്ഷം അക്കൗണ്ടിൽ ഇടുന്നതിന്റെ ആദ്യ ഘട്ടമാക്കാനും കഴിയും.

മറിച്ചു മികച്ച സാമൂഹ്യ ക്ഷേമ പദ്ധതികളും വിദ്യാഭ്യാസവും ആരോഗ്യവും പൊതു സേവനത്തിലും ആക്കി സാർവ ജനികാ വരുമാന ആനുകൂല്യവും കൊടുക്കാൻ സാധിക്കുന്ന സർക്കാർ ആണെങ്കിൽ അതാവും ഏറ്റവും സോഷ്യലിസ്റ്റ് ആയ സർക്കാർ. മോഡി സർക്കാർ ഒരു സോഷ്യലിസ്റ്റ് ആവുമെന്നത് ഒരു വിപ്ലവം തന്നെ ആയിരിക്കും.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Opinion resmi p bhaskaran on universal basic income union budget economic survey spcial welfare measures women arun jaitely democracy demonetaisation modi