scorecardresearch

കിംവദന്തികളുടെ ഭാഷണം

സോഷ്യൽ മീഡിയയിലെ ഉളളടകങ്ങൾ​ സംബന്ധിച്ച് ആളുകൾക്ക് അത്യന്താപേക്ഷിതമായ വ്യക്തത വേണമെന്ന് കാര്യം പ്രധാനമന്ത്രി പറയേണ്ടതുണ്ട്. പ്രധാനമന്ത്രി തീർച്ചയായും അത് പറയേണ്ടതുണ്ട്.

editorial indian express

എല്ലാ മാസവും പ്രധാമന്ത്രി റേഡിയോയിലൂടെ നടത്തുന്ന ഏകാംഗഭാഷണമായ “മൻ കി ബാത്ത്” പ്രധാനപ്പെട്ട നയങ്ങളെ കുറിച്ചും ദൈനംദിന കാര്യങ്ങളെ കുറിച്ചുമാണ് ആ പ്രഭാഷണങ്ങൾ. ഇതിൽ ജനങ്ങളുടെ നിർദേശങ്ങളും ക്ഷണിക്കാറുണ്ട്.  ഈ സാഹചര്യത്തിൽ  പ്രധാനമന്ത്രി നിർബന്ധമായും സംസാരിക്കേണ്ട ഒരു വിഷയം ഉണ്ട്. വാട്ട്സാപ്പ് ഉൾപ്പടെയുളള​ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കിംവദന്തികളെ കുറിച്ച് മുന്നറിയിപ്പ് നൽകണം. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന ഭയം ഉളവാക്കുന്നവയാണ്. ഇത് പലപ്പോഴും ഭീകരമായ അക്രമങ്ങളിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും  എത്തിച്ചേരുകയാണ് ചെയ്യുന്നത്.

ഏറ്റവും അടുത്തിടെ, ഈ ഞായറാഴ്ച ധുലെയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് അഞ്ച് പേരെയാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുളള കണക്കുകൾ പരിശോധിക്കുമ്പോൾ മാരകമായ വ്യാജ പ്രചാരണം വഴി മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളിലായി കഴിഞ്ഞ 25 ദിവസത്തിനുളളിൽ “അപരിചിതർ” എന്ന പേരിൽ ആളുകൾ ആക്രമിക്കപ്പെട്ട 14 സംഭവങ്ങളിലായി ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇത് ഇന്ത്യൻ എക്സ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരസ്പരം അറിയാത്തവരായ ഈ ആൾക്കൂട്ടത്തിന് എങ്ങനെയാണ് സംഘടിതമായ ഒരു രക്തദാഹിസംഘമായി രൂപപരിണാമം സംഭവിച്ച് അക്രമം അഴിച്ചുവിടാനും അവർക്ക് അരിയാത്തവരെ പോലും കൊലപ്പെടുത്താൻ സാധിക്കുന്നത്? ഇത് ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാൻ സാധിക്കും? ആദ്യ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ ആഴത്തിലുളളതും സംഘടിതവുമായ അന്വേഷണം ആവശ്യമാണ്. രണ്ടാമത്തെ വിഷയത്തിൽ സാമൂഹിക മാധ്യങ്ങളെ വിദഗ്‌ധമായും സ്ഥിരമായും വിനിയോഗിക്കുന്ന പ്രധാനമന്ത്രി, സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതിനെ കുറിച്ചും അത് വഴി അക്രമങ്ങൾക്ക് തീ കൊടുക്കുന്നതിനെ കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം.

മോദി സർക്കാർ അധികാരമേറ്റെടുത്ത 2014 മുതൽ ജനങ്ങളിലേയ്ക്ക് നേരിട്ട് എത്താൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും സാമൂഹിക മാധ്യങ്ങളെയാണ് ഉപയോഗിക്കുന്നത്. മറ്റ് മാധ്യമങ്ങളെ മറികടക്കാനും ചോദ്യങ്ങൾ ഒഴിവാക്കാനും പ്രചാരണോന്മുഖമായി മാത്രം സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നു എന്ന കുറ്റപ്പെടുത്തൽ അവർക്കെതിരെ ഉയർന്നിരുന്നു. ആ വിമർശനത്തിൽ കഴമ്പുണ്ടെങ്കിലും, പ്രധാനമന്ത്രി സ്ഥിരമമായി സാമൂഹിക മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നു എന്നത് സത്യമാണ്. – അത് കുട്ടികളുടെ പരീക്ഷാ ക്ലേശത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് മുതൽ പോസിറ്റീവ് തിങ്കിങ്ങിന്റെ ശക്തിയെ കുറിച്ചുളള ചർച്ചവരെ- അതുവഴി അദ്ദേഹം ഉന്നത ഔദ്യോഗിക കേന്ദ്രങ്ങളുംസാധാരണമനുഷ്യരും തമ്മിലുളള വിനിമയത്തിന് തടസ്സമാകുന്ന ഔദ്യോഗിക ഔപചാരികതകളെ മറികടന്ന് തന്റെ പ്രേക്ഷകർ, വായനക്കാർ, ശ്രോതാക്കൾ എന്നിവരുടെ നിര കൂടുതൽ​ വിപുലമാക്കുന്നു. ഫോളോവേഴ്സിന്റെ എണ്ണത്തിലെ വർധന ഉത്തരവാദിത്വവും വർധിപ്പിക്കുന്നു.

മുൻവിധികളെ സൃഷ്ടിക്കുകയും അത് സ്ഥീരികരിച്ച്, വിദ്വേഷത്തിനും ഭയത്തിനും തീകൊടുത്തും സാമൂഹിക മാധ്യങ്ങളിലൂടെയുളള വ്യാജപ്രചാരണങ്ങളെ കുറിച്ച് സംസാരിക്കുന്നതിലൂടെ മാത്രം അടുത്ത ആൾക്കൂട്ട കൊലപാതകം തടയാൻ മതിയാകില്ലെന്നത് തീർച്ചയാണ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലും പൊലീസിലും ഉളള പാളിച്ചക​ൾ മറികടക്കാനുളള​ ദീർഘവും ശക്തവുമായ പ്രവർത്തനങ്ങൾ വേണ്ടതുണ്ട്. ധുലെയിലെ സംഭവവികാസങ്ങൾ ഇതിന് ഉദാഹരണമാണ്. മൂവായിരത്തിയഞ്ചോറോളം വരുന്ന ജനക്കൂട്ടത്തിന് മുന്നിൽ വെറും എട്ടംഗ പൊലീസ് സംഘം നിസ്സഹായരായിരുന്നു. വളരെ അപൂർവ്വമായി മാത്രമേ ആൾക്കൂട്ട ആക്രമത്തിന് എതിരായി കേസുകൾ​ വളരെ അപൂർവ്വമായി മാത്രമേ അതാര്യമായ ജുഡീഷ്യൽ​ വ്യവസ്ഥയിൽ നിന്നും വിധിയുണ്ടാകാറുളളൂ.

സ്കൂളുകളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ഉൾപ്പടെ പ്രാദേശികതലത്തിലെ സിവിൽസൊസൈറ്റി നെറ്റ് വർക്കുകൾ അതികഠിനമായി യത്നിക്കേണ്ടതുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദേശത്തിന് ഏറെ കാര്യങ്ങൾ ഇതിനായി ചെയ്യാൻ​ സാധിക്കും. മാധ്യമപൂരിതമായതും വേഗത്തിലുളള ആശയവിനിമയ സാധ്യതയുളള​ കാലഘട്ടത്തിലുളളവരുടെ കാഴ്ചയിൽ വ്യക്തമായ വിവേചന ബുദ്ധിയോടെ ആകണണെന്ന് പ്രധാനമന്ത്രിക്ക് ഓർമ്മിപ്പിക്കാൻ സാധിക്കും. – സത്യവും നുണയും തമ്മിൽ, യാഥാർത്ഥ്യവും കിംവദന്തിയും തമ്മിൽ, വിമർശനവും അധിക്ഷേപവും തമ്മലിുളള വ്യത്യാസം. സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങൾ ശരിയായ രീതിയിൽ വായിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെടേണ്ടതുണ്ട്. മാത്രമല്ല, അക്രമത്തിന് നിമിത്തമാകുന്നവയുടെ കാര്യത്തിൽ പിഴമൂളേണ്ടി വരുമെന്നും അദ്ദേഹം അവരോട് പറയണം. അദ്ദേഹം തീർച്ചയായും ഇത് ചെയ്യണം, കാരണം അദ്ദേഹം പറയുന്നത് ജനങ്ങൾ കേൾക്കേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Narendra modi mann ki baat dhule lynchng mob lynching child lifting rumours

Best of Express