scorecardresearch

പണത്തിന്‍റെ അർത്ഥം

രാജ്യ പുരോഗതിക്കും സാമ്പത്തിക ഇടപാടുകൾക്കും പണം എന്ന വിനിമയ ഉപകരണത്തിന്രെ പങ്കെന്താണ്?, പണത്തിന്രെ ചരിത്രവും വർത്തമാനവും ഉൾപ്പടെ ആ വാക്കിന്റെ അർത്ഥം എന്താണ്?

പണത്തിന്‍റെ അർത്ഥം

കഴിഞ്ഞ നവംബർ എട്ടിന് രാത്രി എട്ട് മണിയോടെ അന്ന് അർദ്ധരാത്രി മുതൽ “അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൾ വിലയില്ലാത്ത കടലാസുകളായി എന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഡീമോണിറ്റൈസേഷൻ നോട്ട് ബന്ദി, നോട്ട് നിരോധനം എന്നിങ്ങനെ വളരെ ലളിതമായി നമ്മുടെ ജനകീയ ഭാഷാ പ്രയോഗത്തിലായി. പക്ഷേ, ഇത് പ്രായോഗികമായും സിദ്ധാന്തപരമായും ചിന്തിക്കുന്ന നിരവധി പേരെ, യഥാർത്ഥത്തിൽ എന്താണ് പണം എന്നും  എന്തായിരുന്നുവെന്നും ചിന്തിക്കുന്നതിലേയ്ക്ക്  നയിച്ചു.

എങ്ങനെയാണ് വെറും കടലാസ് പണമാകുന്നത്, എങ്ങനെയാണ് ബാങ്കുകളിലുണ്ടായിരുന്ന 15.44 ലക്ഷം കോടിയുടെ മൂല്യമുളള, രാജ്യത്തെ മൊത്തം കറൻസിയുടെ ഏകദേശം 86 ശതമാനത്തോളം വരുന്ന ബാങ്കുകളിലും പൊതുജനങ്ങലുടെയും കൈവശമുണ്ടായിരുന്ന 2,402.3 കോടി നോട്ടുകൾ വിലയില്ലാ കടലാസുകളാകുന്നത്, അത് ഒരു മനുഷ്യന്രെ തീരുമാനപ്രകാരമാണോ?

പണത്തിന്രെ അടിസ്ഥാന ധർമ്മമെന്നത് സാധനങ്ങളും സേവനങ്ങളും വാങ്ങാനും വിൽക്കാനുമാണ്. ഒരു സാധനം വാങ്ങുമ്പോൾ വാങ്ങുന്നയാൾ വിൽക്കുന്നയാൾക്ക് പണം നൽകുന്നു. എന്നാൽ ഇത് അതിനെയും മറികടക്കന്നുണ്ട്. ഒരു സാധനം വാങ്ങുമ്പോൾ, തൊഴിലും വരുമാനം സൃഷ്ടിക്കുന്നു. ഓരാൾ ഒരു സാധനം വാങ്ങുമ്പോൾ വാങ്ങുന്നയാൾ അയാളുടെ വരുമാനത്തിന്റെ അംശം മറ്റൊരാൾക്ക് കൈമാറുകയാണ്. ഇങ്ങനെ ചെലവാക്കുന്ന വരുമാനം മറ്റൊരാളുടെ വരുമാനമായി മാറുന്നു. സന്പദ് രംഗത്തെ  പ്രവൃത്തികളുടെ മുറുക്കത്തിന്  അയവുവരുത്തുന്ന  പ്രധാനപ്പെട്ട ലൂബ്രിക്കന്രിന്രെ  നിർണായകമായ ധർമ്മവും കർമ്മവുമാണ് പണം നിർവഹിക്കുന്നത്, മാത്രമല്ല, മൊത്തം ആഭ്യന്തരോത്പാദനത്തിന്രെ വളർച്ചയിലും അത് സംഭാവന ചെയ്യുന്നു

കൊടുക്കൽ വാങ്ങലുകൾക്ക് (ക്രയവിക്രയങ്ങൾക്ക്) പണം എന്നത് അംഗീകരിക്കപ്പെടുന്ന ഒന്നാകണമെങ്കിൽ അതിന് അടിസ്ഥാനമപരമായി സഹജമായ മൂല്യവും ഉറപ്പും യഥാർത്ഥമായതും ആകണം. ഇതിന് പുറമെ കൊണ്ടുപോകാവുന്നതും പല അളവുകളിൽ മാറ്റാൻ പറ്റുന്നതും സൗകര്യപ്രദമായി ഉപയോഗിക്കാനാവുന്നതും സമസ്വഭാവമുളള വിവിധ മൂല്യങ്ങളിലുളള യൂണിറ്റുകളാക്കനാനുമാകണം.

അനുയോജ്യമായ പണ മാതൃകകൾക്കായി പരീക്ഷക്കപ്പെട്ടതിൽ, അതുകൊണ്ട് തന്നെ സ്വാഭാവികമായും കൂടുതലും വെളളിയും ചെമ്പും സ്വർണ്ണവുമായിരുന്നു, അതല്ലാതെയുളളവ മൃഗങ്ങൾ, മദ്യം പുകയില, ഉപ്പ്, ഉണക്ക മത്സ്യം തുടങ്ങിയവയുമായിരുന്നു. എന്നാൽ അനുയോജ്യമായ പണമാതൃകയായി ഇതൊന്നും വിജയിച്ചില്ല. ഓരോ നാണയത്തിനും അതിന്രെ മുഖവിലയ്ക്ക് അനുസരിച്ച് മുൻകൂട്ടി നിശ്ചയിച്ച ഭാരത്തിൽ നിർമ്മിച്ചു. നാണയത്തിന്രെ വിശ്വാസ്യതയും ഉറപ്പും ലഭിക്കുന്നതിനായി ഭണാധികാരിയുടെ തല ചിത്രം നാണയത്തിൽ പതിപ്പിച്ചു. നാണയത്തിനായി ഉപയോഗിച്ച ലോഹത്തിന്രെ ഭാരവും മൂല്യവും എല്ലാം ഉറപ്പുനൽകുന്നതിനായിരുന്നു ഇത്.

മറ്റ് ലോഹങ്ങൾ കലർത്തി നാണയങ്ങളിലെ സ്വർണ്ണത്തിന്രെയും വെളളിയുടെയും അളവുകളിൽ കുറവുണ്ടാക്കി. ചെന്പും ടിന്നും ഒക്കെ കലർത്തി കൂടുതൽ നാണയങ്ങൾ നിർമ്മിച്ചു. ഭരണാധികാരികളുടെ പ്രവണത, അധിക ബജറ്റ് ബാധ്യതയും അധിക വിഭവസമാഹാര ബാധ്യതയും സൃഷ്ടിച്ചു. മൂന്നാം നൂറ്റാണ്ടിൽ റോമൻ ഭരണാധികാരിയായിരുന്നു ഔറിലൈന്രെ കാലത്ത് പോലും വെളളി നാണയത്തിന്രെ 95 ശതമാനവും ചെമ്പായിരുന്നു.

ഇന്ത്യയിൽ 1835 ൽ ഈസ്റ്റ്  ഇന്ത്യാ കമ്പനിയാണ് ഏകീകൃത രൂപ വ്യവസ്ഥ രൂപപ്പെടുത്തുന്നത്.  അവരുടെ ആവശ്യങ്ങൾക്കായി ഒരു തോല (0.375 ഔൺസ്) വലുപ്പമുളള വെളളി നാണയം രൂപീകരിച്ചത്. ഇതിൽ 91.67 ശതമാനം വെളളിയായിരുന്നു. എന്നാൽ ഒന്നാംലോകമഹായുദ്ധത്ത കാലത്ത് വെളളിയുടെ വില കുതിച്ചുയർന്നു. 1914 നവംബർ മുതൽ 1919 ഡിസംബർ വരെയുളള കാലയളവിൽ ഒരു ഔൺസ് വെളളിയുടെ വില 22 പെൻസിൽ നിന്നും 78 പെൻസായി. ഈ കാലയളവിൽ ഒരു രൂപ വിലയുളള നാണയത്തിലെ വെളളിയുടെ വില 29.25 പെൻസായി. ഇങ്ങനെ വെളളി വില കുതിച്ചുയർന്നപ്പോൾ ട്രഷറികളിൽ നാണയങ്ങൾ തിരികെ വാങ്ങാൻ തുടങ്ങി. അവയെ  അവരുടെ ആവശ്യങ്ങൾക്കനുസരിച്ച്  ആഭരണങ്ങളോ വെളളിക്കട്ടികളോ ആവശ്യത്തിനനുസരിച്ചാക്കി.

വെളളിയുടെയോ സ്വർണ്ണത്തിന്രെയോ കുറവ് കാരണം നാണയ പ്രതിസന്ധി സൃഷ്ടിക്കാൻ ഒരു ഭരണാധികാരിയും ആഗ്രഹിക്കില്ല. അത്തരം ഭരണാധികാരികൾ സാമ്പത്തിക പരീക്ഷണങ്ങൾക്ക് കൂടുതൽ വഴങ്ങുന്നവരായിരിക്കും. അത് അവരുടെ തന്നെ നാണയങ്ങളുടെ മൂല്യമില്ലാതാകിക്കൊണ്ടും അമൂല്യമായ ബദൽ ലോഹങ്ങൾക്കായുളള അന്വേഷണങ്ങളും നടത്തും. ഈ ഭരണാധികാരികളായിരുന്നു കടലാസ് പണത്തിന്രെയും ജനയിതാക്കൾ.

ചൈനയിൽ പതിനൊന്നാം നൂറ്റാണ്ടിലാണ് കടലാസ് പണം കണ്ടുപിടിച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ മംഗോളിയൻ സാമ്രാജ്യത്വത്തിന്രെ ഭരണാധികാരിയായിരുന്ന ചെങ്കിസ് ഖാനാണാണ് തന്രെ വിശാലമായ സാമ്രാജ്യത്തിലൂടെ കറൻസി ( നിലവിലുളള കടലാസ് പണത്തിന്രെ ആദ്യ രൂപം) പ്രചരിപ്പിച്ചത്. മൾബെറി മരത്തിന്രെ തോലിൽ നിന്നാണ്   കറൻസി പണത്തിനായുളള വസ്തു നിർമ്മിച്ചെടുത്തത്.  വെനീഷ്യൻ വ്യാപാരിയായിരുന്ന മാർക്കോ പോളോ തന്രെ ചൈനാ യാത്രയെകുറിച്ചുളള പുസ്തകത്തിൽ ഇതേ കുറിച്ച് വിവരിച്ചിട്ടുണ്ട്.  “എങ്ങനെയാണ് മഹാനായ ഖാൻ മൾബറി മരങ്ങളിൽ നിന്നും കടലാസുപോലെയുളള കറൻസി നിർമ്മിച്ചെടുത്തതെന്നും ആ പണം തന്രെ രാജ്യം മുഴുവുനം വ്യാപിച്ചതെന്നും” എന്ന തലക്കെട്ടിലാണ് അദ്ദേഹം ഇക്കാര്യം  എഴുതിയിട്ടുളളത്.

നോട്ടുകൾ ചരക്കുകളും സേവനങ്ങളുംവാങ്ങുന്നതിനും കൊടുക്കുന്നതിനും കൈമാറാൻ കൂടുതൽ ലളിതമാക്കി. പണം എന്താണ്  എന്നതിനെ അത് ഉറപ്പിച്ചു: കൈമാറ്റത്തിനുളള മാധ്യമം മാത്രമാണ് . സ്വർണ്ണമോ കടലാസോ ആകട്ടെ അവയ്ക്ക് ലഭിച്ച് സ്വീകാര്യത, വിശ്വാസ്യതയിലും ഉപയോഗിക്കാനുളള സൗകര്യത്തിലുമാണ് നിലയുറചപ്പിച്ചത്.

ആദ്യ കാലങ്ങളിൽ നന്നും വ്യത്യസ്തമായി ആധുനിക കടലാസ് പണത്തിന്രെ നിയമപരമായ അസ്തിത്വം സർക്കാർ ഉറപ്പുവരുത്തുന്നു. സാമ്പത്തിക ചുമതലയുളള അധികം പണം അച്ചടിക്കാതെ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട് സർക്കാരുകളും കേന്ദ്രബാങ്കുകളും നൽകുന്ന പണം എന്നത് അത് വിശ്വസ്യതയുടെയും പണം കടംകൊടുക്കാനുളള പരിഗണനയുടെ പ്രശംസായോഗ്യവുമായിരിക്കണമെന്നതാണ്. അത് നൽകുന്നത് പൊതുസ്ഥാപനമാണോ സ്വകാര്യമാണോ എന്നതല്ല.

demonetisation, india, narendra modi,
നോട്ട് നിരോധനത്തെ തുടർന്ന് ജനങ്ങൾ ക്യൂ നിൽക്കുന്നു ഫയൽ ചിത്രം എക്‌സ്‌പ്രസ്

ചരിത്രത്തിൽ ഇതിനുളള ഏറ്റവും മികച്ച ഉദാഹണം ഹുണ്ടിയാണ്. വളരെ പഴക്കമുളള സാമ്പത്തിക സംവിധാനമാണ് ഹുണ്ടി.  സാധനം വാങ്ങുന്ന ഒരാൾ, അതിന്രെ പ്രതിഫലം പിന്നീട് നൽകാമെന്ന്  എഴുതി നൽകുന്ന ഉറപ്പിന്രെ  ഹുണ്ടിയായിരിക്കും ഈ ഉറപ്പിന്രെ പേരിൽ സാധനത്തിന്രെ വില നൽകും. പൂർണ്ണമായും പണമടയ്ക്കൽ സംവിധാനമായിട്ടാണ് ഈ സമയത്ത് ഹുണ്ടി പ്രവർത്തിക്കുക. എന്നാൽ അതിലും വിശാലമായ തലത്തിൽ ഇത് വികസിക്കും.  ഇതൊരു മൊബൈൽ ക്രെഡിറ്റ് സംവിധാനമായും പ്രവർത്തിക്കും.

മധ്യകാലഘട്ടം മുതൽ ഇന്ത്യയിലെ വ്യാപാര, വാണിജ്യ മേഖലകളെ സുഗമമായി മുന്നോട്ട് നയിച്ച ഘടകമായിരുന്നു ഹുണ്ടി. ഈ ഉപഭൂഖണ്ഡത്തിലുടനീളം സുഗമാമായി   ചലിച്ച  ഈ സംവിധാനമാണ്  ഉപഭൂഖണ്ഡത്തിന്രെ ഏകീകരണത്തിന്രെ ഉപകരണമായതും. മുൾത്താനി ബാങ്കേഴ്‌സ് അവരുടെ ആസ്ഥാനമായ സിന്ധിലെ  ശികാർപൂര് മുതൽ തമിഴ് നാട്ടിന്രെ ഹൃദയഭൂമികയായ മധുരൈ വരെയും അവരുടെ  പ്രതിരുപമായ മാർവാറി വിഭാഗം ഇതേ കാര്യം രാജസ്ഥാൻ മുതൽ ബ്രഹ്മപുത്ര താഴ്വാരം വരെയും വികസിപ്പിച്ചു.

ഹുണ്ടികൾ സ്വകാര്യ വ്യക്തികളാണ്. അത് റിസർവ് ബാങ്കോ, ഇന്ത്യൻ സർക്കാരോ അല്ല. സർക്കാർ അധികാരപ്രകാരമുളള കൽപ്പനയോടെ പുറത്തിറക്കുന്ന പണം നിയമപരമായ മൂല്യമുളളതാണ്. അങ്ങനെ ഇറക്കുന്ന പണത്തിന്രെ മൂല്യം കുറയ്ക്കാൻ നിയമപരമായി സാധിക്കില്ല. പണം എന്നത് കേന്ദ്രബാങ്കിന്രെ ഉത്തരവാദിത്വമാണ്. അഞ്ചൂറ് രൂപ ബാങ്കിൽ കൊടുത്ത് മാറ്റിയാലും തിരികെ അവിടെ നിന്നും ലഭിക്കുന്നത് അതേ മൂല്യമുളള തുക തന്നെയായിരിക്കും.

നോട്ട് നിരോധനത്തോടെ 15.44 ലക്ഷം കോടി രൂപയുടെ മൂല്യമുളള 2,402.3 കോടി ബാങ്ക് നോട്ടുകൾ കൈമാറ്റം ചെയ്യപ്പെടാവുന്നതരത്തിൽ നിന്നും നിഷ്‌ക്രിയമായി. ഇതോടെ ലൂബ്രിക്കന്രായി പ്രവർത്തിച്ചിരുന്ന പണം സമ്പദ് സംവിധാനത്തിൽ നിന്നും അപ്രത്യക്ഷമാക്കിയതോടെ സാമ്പത്തിക യന്ത്രം സ്വാഭാവികമായി പിന്നോട്ടടിച്ചു. എന്നാൽ സമ്പദ് വ്യവസ്ഥ നിലച്ചില്ല, കാരണം ജനങ്ങൾ കൈമാറ്റം ചെയ്യപ്പെടാൻ കഴിയുന്നതും വിപണനം നടത്താൻ സാധിക്കുന്നതുമായ വഴികൾ തേടി. അതായത് കടമായി സാധനങ്ങൾ വാങ്ങി. എന്നാൽ ഇത് പൂർണ്ണമായും വിശ്വാസത്തിന്രെ അടിസ്ഥാനത്തിലുളള ഒരു അറേഞ്ച്മെന്റ് മാത്രമായിരുന്നു. പരസ്പരം വ്യക്തമായി അറിയാവുന്നവർക്കിടയിൽ മാത്രം നടന്ന ഒന്ന്. നോട്ട് നിരോധനത്തിന് മുമ്പ് ഉപയോക്താവിനെ വിൽക്കുന്നയാൾ അറിയണമെന്നില്ലായിരുന്നു. അതായത് നോട്ട് നിരോധനം വ്യാപാരത്തെ അറിയാവുന്നവർ തമ്മിലുളള ഒന്നാക്കി ചുരുക്കി.

ചരിത്രത്തിൽ നോട്ട് പ്രതിസന്ധിക്ക് ഒരു മുൻ അനുഭവമുണ്ട്. അത് അഞ്ച് ദശകങ്ങൾക്ക് മുന്പ് അയർലൻഡിൽ സംഭവിച്ചതാണ്. 1970 മെയ് ഒന്ന് മുതൽ രാജ്യത്തെ ബാങ്കുകളും പൂട്ടിയിട്ടു. ജീവനക്കാരുമായുളള ശമ്പളത്തർക്കത്തെ തുടർന്നായിരുന്നു ഇത്. ഇത് 17 നവംബർ വരെ നീണ്ടു. ഇക്കാലമത്രയും ചെക്കുകൾ കൈമാറിയാണ് ജനങ്ങൾ താൽക്കാലിമായി ഈ പ്രതിസന്ധിയെ മറികടന്നത്. ചെക്കുകൾ പണമില്ലാതെ മടങ്ങില്ലെന്ന വിശ്വാസത്തിന്രെ മാത്രം ഉറപ്പിൽ ആളുകൾ അത് കൈമാറ്റത്തിനായി സ്വീകരിച്ചു.

നോട്ട് നിരോധനത്തിന് തൊട്ടുളള ഇന്ത്യയെ പോലെ ഐറിഷ് സാമ്പത്തികരംഗം തകർന്നില്ല. എന്നാൽ, വ്യവസ്ഥാപിതമായ പണവ്യവസ്ഥയിൽ സൃഷ്ടിച്ച ശൈഥില്യം അത്ര ചെറുതായിരുന്നില്ല. ആളുകൾ ക്ലിയർ ചെയ്യാനാകാത്ത ചെക്കുകൾ കൈമാറ്റം ചെയ്തു. വെറും കീറക്കടലാസിന്രെ വിലമാത്രമുളലവ. ബാങ്കുകൾ അടച്ചിട്ട് ഒരുമാസത്തിന് ശേഷം, അയർലൻഡിലെ കന്നുകാലി കമ്പോളങ്ങൾ സ്വകാര്യ ചെക്കുകൾ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ജൂലൈയിൽ , ഏഴ് പന്നികളെ കടത്തിയെന്ന പേരിൽ കർഷകൻ ശിക്ഷിക്കപ്പെട്ടു. പിഴയായ 309 പൗണ്ട് കൈമാറാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇത്തരം നിരവധി സംഭവങ്ങൾ 2016നവംബർ എട്ടിന് ശേഷം നമ്മൾ കാണുകയും കേൾക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Money is what makes the world go round narendra modi demonetisation gst harish damodaran

Best of Express