അധികാര രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെടുന്നവർ

തങ്ങൾ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വകുപ്പുകളായ പ്രതിരോധവും, വിദേശകാര്യവും സ്ത്രീകൾക്ക് നൽകിയെന്ന് നിലവിലെ സർക്കാർ പ്രകടനം നടത്തുന്നുണ്ട്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു വിദേശയാത്രയിൽ വിദേശകാര്യ മന്ത്രിയോ, പ്രതിരോധ മന്ത്രിയോ, പ്രധാനമന്ത്രിയെ അനുഗമിച്ചിട്ടില്ല. പ്രധാനപ്പെട്ട ഇടപാടുകളിലോ ഉഭയകക്ഷി കരാറുകളിലോ ഈ വർഷങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുമാകും ചെയ്‌തിട്ടുണ്ടാവുക

mrinal pande,election 2019

‘പ്രപഞ്ചം നിർമിച്ചിരിക്കുന്നത് കണികകൾ കൊണ്ടല്ലമറിച്ചു കഥകൾ കൊണ്ടാണ്’ എന്ന് പ്രബുദ്ധയായ ഒരു സ്ത്രീ (മ്യുറിയൽ റുകെയിസർ) എഴുതുകയുണ്ടായി. വർഷങ്ങൾക്ക് മുൻപ്, പ്രിവിലേജ്ഡ് സാമൂഹിക പശ്ചാത്തലത്തിൽ നിന്നും വന്ന വിശിഷ്ടരായ ചില വനിത പാർലമെന്റ് അംഗങ്ങളോട് അനൗപചാരികമായി സംസാരിച്ച വേളയിൽ, പുരുഷന്മാരോടൊപ്പം നിരന്തരമായ യാത്രകൾ ആവശ്യപ്പെടുന്നപുരുഷന്മാരുടെ ആധിക്യമുള്ള ഒരു ഔദ്യോഗിക ജീവിതത്തെ സംബന്ധിച്ച ചർച്ചകളിലേക്ക് ആ സംസാരം ഗതിമാറി പോകുകയുണ്ടായി.  ഒരേസമയം അത്യന്തം രസകരമായതുംസങ്കടം നിറഞ്ഞതുമായ കഥകൾ ആ സംഭാഷണത്തില്‍ നിന്നും വെളിവായി.

അതിലൊരാൾആ കാലഘട്ടത്തിൽ ഉണ്ടായിരുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗവുംകുഞ്ഞിനെ മുലയൂട്ടുന്നൊരു അമ്മയുമായിരുന്നു. പറഞ്ഞു വന്നപ്പോൾ, ബൃഹത്തായ പാർലമെന്റ് മന്ദിരത്തിൽ അന്ന് ഇക്കാര്യത്തിനുള്ള സൗകര്യമില്ലായിരുന്നു. അതുകൊണ്ട്ഓരോ രണ്ടര മണിക്കൂർ കഴിഞ്ഞു ലഭിക്കുന്ന  ഇടവേളയിലും അവർ കാറിൽ ആയയോടൊപ്പം ഇരിക്കുന്ന തന്റെ കുഞ്ഞിനടുത്തേക്ക് ഓടി. ഒടുവിൽ മുതിർന്ന വനിതാ പാർലമെന്റ് അംഗങ്ങൾ അവർക്കു വേണ്ടി ഇടപെട്ട് അവരുടെ ഈ പ്രശ്നത്തിന് ഒരു തിര്പുണ്ടാക്കി. മറ്റൊരാൾതെരെഞ്ഞെടുപ്പ് സമയത്ത് രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലേക്ക് നടത്തേണ്ടി വന്ന ദീർഘവും മുഷിപ്പിക്കുന്നതുമായ യാത്രയെക്കുറിച്ചു പറഞ്ഞു. അന്നവരുടെ കാറിന് പിന്നാലെ നാൽപതു കാറുകളിലായി അവരുടെ പുരുഷ സഹപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഇതിനിടയിൽ അവർക്ക് ബാത്‌റൂം ഉപയോഗിക്കാൻ തോന്നിയാൽ തന്റെ പിന്നാലെ വരുന്ന സാര്‍ത്ഥവാഹകസംഘം മുഴുവനായി ഒരു മുരൾച്ചയോടെ നിൽക്കേണ്ടി വരികയും അതെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള നാണക്കേടുമോർത്ത്അവർ തന്റെ ആവശ്യങ്ങൾ അടക്കിപ്പിടിച്ചു. ഓരോ തെരെഞ്ഞെടുപ്പ് കാലഘട്ടം കഴിയുമ്പോഴും തീവ്രമായ മൂത്രാശയ അണുബാധ പിടിപ്പെട്ടു രോഗിയായി മാറുന്നത് പതിവായി. ഇതിന്റെ തുടർച്ചയെന്നോണമുള്ള മറ്റൊരു കഥയാണ് പാർലമെന്റിന്റെ അപ്പർ ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു നടിയ്ക്കുണ്ടായ അവസ്ഥ. ഞെട്ടലോടെ അവർ തിരിച്ചറിഞ്ഞ കാര്യമെന്തെന്നാൽ അവരൊരു ബോളിവുഡ് നടിയായത് കാരണംഅവരുടെ ‘യോഗ്യരായ സഹപ്രവർത്തകർ’ അവരോട് ശൃംഗരിക്കാൻ വരികയുംഒടുവിൽ വിഷയത്തിൽ അവർ പാർട്ടി മുഖ്യന്റെ ഇടപെടൽ ആവശ്യപ്പെടുന്നത് വരെ ഇത് തുടരുകയും ചെയ്തു.

 

രാഷ്ട്രീയത്തിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോഴും ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിച്ചിട്ടില്ല. 2019ൽ പാർട്ടികളിൽ സ്ത്രീകളുടെ ഇടപെടലുകൾ ദുർബലമാണ്. നമ്മുടെ നിയമസഭാംഗങ്ങളിൽ പത്തിൽ ഒൻപതു പേരും പുരുഷന്മാരാണ്. പാർലമെന്റിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ, ലോകത്തിലെ 190 രാജ്യങ്ങളുടെ ശ്രേണിയിൽ, ഇന്ത്യ 151-മത്തെ സ്ഥാനത്താണ്. എട്ട് തെക്കേ ഏഷ്യൻ രാജ്യങ്ങളിൽഅഫ്ഗാനിസ്ഥാൻബംഗ്ലാദേശ്പാക്കിസ്ഥാൻ നേപ്പാൾ എന്നീ രാജ്യങ്ങളുടെ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. കൂടാതെ (ഇന്റർ പാർലമെന്ററി ഫോറത്തിന്റെ കണക്ക് പ്രകാരം) 2014- വരെ നോക്കിയാൽ രാജ്യ സഭയിലും ലോക് സഭയിലുമായി പന്ത്രണ്ട് ശതമാനത്തിൽ കുറഞ്ഞ സീറ്റ് മാത്രമേ ഇന്ത്യയിലെ സ്ത്രീകൾ നേടിയിട്ടുള്ളു. സംസ്ഥാനതലത്തിലെയുംദേശീയതലത്തിലേയും തീരുമാനം എടുക്കുന്ന സംഘടനകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഇന്നും തീരെ കുറവാണ്. 

Read More: നവോത്ഥാനവും വനിതാ മതിലും രണ്ടേ രണ്ടു സീറ്റും

തങ്ങൾ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വകുപ്പുകളായ പ്രതിരോധവുംവിദേശകാര്യവും സ്ത്രീകൾക്ക് നൽകിയെന്ന് നിലവിലെ സർക്കാർ പ്രകടനം നടത്തുന്നുണ്ട്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു വിദേശയാത്രയിൽ വിദേശകാര്യ മന്ത്രിയോപ്രതിരോധ മന്ത്രിയോപ്രധാനമന്ത്രിയെ അനുഗമിച്ചിട്ടില്ല. പ്രധാനപ്പെട്ട ഇടപാടുകളിലോ ഉഭയകക്ഷി കരാറുകളിലോ ഈ വർഷങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുമാകും ചെയ്‌തിട്ടുണ്ടാവുക. വനിതാ മന്ത്രിമാരുടെ സാന്നിധ്യത്തിന്റെ അഭാവം പാർലമെന്റിലോമുഖ്യധാര മാദ്ധ്യമങ്ങളിലോ വിഷയമാകാത്തത് നമ്മുടെ ജനാധിപത്യ- ചരിത്ര അവബോധത്തിലുംവനിതകളുടെ രാഷ്ട്രീയ മൂല്യത്തെ നോക്കിക്കാണലിലും ഉണ്ടായ എന്തോ അപര്യാപ്‌തതയുടെ  ഭാഗമായിട്ടല്ലേ?

വിദേശകാര്യ മന്ത്രിയുടെ പ്രാഥമിക കർത്തവ്യമായി നൽകിയിരിക്കുന്നത് മദർ തെരേസയെ പോലെ ഒരാളായി  പെരുമാറാനാണ് – കുടുങ്ങിപ്പോയ ദമ്പതികള്‍ക്ക്ഉപേക്ഷിക്കപ്പെട്ട  ഭാര്യ അല്ലെങ്കിൽ യുദ്ധക്കെടുതികളുള്ള വിദേശ രാജ്യങ്ങളിൽ അകപ്പെട്ടു പോയ തൊഴലാളികൾക്ക് സഹായവും നീതിയും നൽകുക എന്നതാണ് അവരുടെ കര്‍ത്തവ്യം. സുഷമ സ്വരാജിന്റെ രാഷ്ട്രീയ അനുഭവസമ്പത്തുംകൂടിയാലോചനകൾ നടത്താനുള്ള അവരുടെ പാടവവും ഉപയോഗിക്കപ്പെടാതെ പോകുന്നു. പ്രതിരോധ മന്ത്രിയെ സംബന്ധിച്ചിടത്തോളംപുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്നുള്ള സംഭവങ്ങൾക്ക് ശേഷം പൊതുരംഗത്തു നിന്നും നിർമ്മല സീതാരാമന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമാണ്. യുവാക്കൾക്ക് നല്ലതു വരാനുംഭൂമിയിലെ സമാധാനത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ട്വീറ്റ് ചെയ്യാനുംറീത്തുകൾ വയ്ക്കാനുംമുറിവേറ്റ പട്ടാളക്കാരെ ആശുപത്രികളിൽ ഇടയ്‌ക്കിടെ സന്ദർശിക്കാനും മാത്രമാണ് അവരെ കാണുന്നത്. 

നീതിപൂര്‍വ്വകമായ ഈ അധികാരം മന്ത്രിമാരുടെ കയ്യിൽ നിന്നും വെട്ടിച്ചുരുക്കുന്ന ഈ നാട്യം എന്ത് അധികാരമാണ് പുരുഷന്മാർക്ക് നൽകുന്നത്ബാലകോട്ട് ആക്രമണത്തിനു പിന്നാലെ മാധ്യമങ്ങളില്‍  വന്ന പുരുഷന്മാരുടെ സ്വയം നിർവചനങ്ങളുടെ ഒരു പരമ്പര കണ്ടപ്പോൾ ഉത്തരം വ്യക്തമായി. യുദ്ധത്തിന്റെ കളിയിൽ അധികാരം എന്നത് തീർത്തും പുരുഷന്റെയാണെന്നുള്ളത് സ്‌പഷ്‌ടമാണ്ഹിന്ദിയിലെ ശൈലിയിൽ പറയുന്ന പോലെ ‘മൂചോം കി ലഡായി’ (മീശ യുദ്ധങ്ങൾ) ആണ്. 

Read More: സംശയം വേണ്ട, നാം പുറകോട്ട് തന്നെ 

നിയമസഭയിൽ സജീവവും നീതിയുക്തവുമായ ലിംഗപരമായ പ്രാതിനിധ്യം വേണം എന്നതിന് എന്തിനാണ് ഇത്ര ഊന്നൽ നൽകുന്നത് എന്ന് ചിലരെങ്കിലും ചോദിക്കാം. എണ്ണത്തിൽ ഏറ്റവും അധികമുള്ള സ്ത്രീകളുൾപ്പെടെയുള്ള പാര്‍ശവത്ക്കരിക്കപ്പെട്ട വിഭാഗത്തിന് ഉചിതവുംസജീവവുമായ പ്രാതിനിധ്യം ആവശ്യമാണ് എന്നതാണ് വസ്തുത. പഞ്ചായത്തുകളിൽ സ്ത്രീകളുടെ സാമൂഹിക – സാമ്പത്തിക സ്ഥാനത്തിൽ വ്യക്തമായൊരു കുതിപ്പുണ്ടായിട്ടുണ്ട്. ‘കുടുംബ താല്പര്യങ്ങൾക്കുള്ള പ്രതിനിധികൾ’ ആണ് മിക്ക സ്ത്രീകളും എന്ന രീതിയിൽ പരിഹസിക്കപ്പെട്ടെങ്കിലുംപ്രാദേശിക തലത്തിൽ  ഈ നിശ്ചിതവീതം സ്ത്രീകളുടെ സ്വയാദരത്തെയുംതീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും സ്‌പഷ്ടമായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലെ രേഖകൾ നോക്കിയാൽ സ്ത്രീക്കൾക്ക് അനുകൂലമായതുംകുടുംബത്തിന് അനുകൂലമായതുമായ തീരുമാനങ്ങളിൽ ഒരു കുതിപ്പുണ്ടായിട്ടുണ്ട്. ഉദ്ദാഹരണത്തിനു’ ഇൻഡ്യ സ്പെൻഡ്‌’ നൽകുന്ന റിപ്പോർട്ട് പ്രകാരംതമിഴ്‌നാട്ടിൽ പഞ്ചായത്തുകളിലെ പുരുഷന്മാരായ അംഗങ്ങളുമായി താരതമ്യം ചെയ്തു നോക്കിയാൽ സ്ത്രീകൾ നാല്പത്തിയെട്ട് ശതമാനം അധികം പൊതു പണംറോഡുകളുടെ നിർമാണത്തിനും പ്രവേശനം മെച്ചപ്പെടുത്താനും ചിലവഴിച്ചിട്ടുണ്ട്. 

രാഷ്ട്രീയ പാർട്ടികളുടെ പരസ്പര സംശയത്തിന്റെയും വിശ്വാസ്യത അഭാവത്തിന്റെയും ഈ അന്തരീക്ഷത്തിൽപൊതു തെരെഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ അവസരം നൽകുമെന്ന് പറഞ്ഞ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ തീരുമാനം അഭിനന്ദനാർഹമായ ആശ്വാസമാണ് നൽകിയത്. സ്ത്രീകളുടെ അവകാശങ്ങളിലേക്കുള്ള ആദ്യ കവാടം തുറന്ന്ലിംഗസമത്വത്തിന്റെ നില ഉയർത്തുകയും ചെയ്ത ആദ്യ വ്യക്തി അദ്ദേഹമായി. പറഞ്ഞത് തന്നെ പ്രവർത്തിച്ചതിന് ഇന്ത്യയിലെ സ്ത്രീകൾ ബാബാസാഹേബ് അംബേദ്കറിനെ ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പോലെ അദ്ദേഹത്തെയും ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യും.*mrinal pande, election 2019

ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്ന കഥകളനുസരിച്ച് പുരുഷന്മാർ സ്ത്രീകളോട് തെറ്റായി പെരുമാറുക മാത്രമല്ലസ്ത്രീകൾക്ക് അധികാരം നൽകണമോ, നൽകിയാൽ തന്നെ എങ്ങനെ  എത്ര, എന്നുള്ളത് അവരുടെ ഇഷ്ടത്തിനു അനുസരിച്ചാണ് ചെയ്യുന്നത് എന്നത്  അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ പൗരാണിക ഭൂതകാലത്തിനെ എന്നെന്നേക്കുമായി കൊള്ളയടിച്ചു കൊണ്ട്  രാഷ്ട്രീയ വലതുപക്ഷംസ്ത്രീകളുടെയും ദളിതരുടെയും തുടർച്ചയായ അടിച്ചമർത്തലിനെ ആവശ്യം വരുമ്പോഴെല്ലാം ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിൽ ഈ മാനസികാവസ്ഥയ്ക്ക് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് വശങ്ങളുണ്ട്. ഒന്ന്സ്ത്രീകൾ എന്ന തിരഞ്ഞെടുക്കപ്പെട്ട സംഘംഏകദേശം മുഴുവനായും പുരുഷന്മാരുള്ള പാർട്ടിയുടെ കീഴിലുള്ളവരാണ്. രണ്ട്, ജീവശാസ്ത്രപരമായിത്തന്നെ സ്ത്രീകൾ പുരുഷന് താഴെയാണ്. മൂന്ന്സ്ത്രീകളുടെ പ്രാഥമിക കർത്തവ്യം കുടുംബം പോറ്റുക എന്നതാണ്,.സജീവമായ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ വലിയ തോതിലുള്ള വ്യവഹാരംഇന്ത്യ മനസിലാക്കുന്നതു പോലെ, കുടുംബ ജീവിതം ഇല്ലാതാക്കുന്നു. നാല്എല്ലാ സ്ത്രീകളുടെയും ബയോളജി ഒന്നാകയാൽ അവരെ ഒരു കൂട്ടമായി കണ്ടാൽ മതി, വ്യക്തികളായി കാണണം എന്നില്ല.

മാധ്യമങ്ങളിൽ അധികം ശ്രദ്ധിക്കാതെ പോകുന്നൊരു വസ്തുതയുണ്ട്. സ്വയം സത്യമായി മാറപ്പെടുന്നൊരു കെട്ടുകഥയായ പുരുഷന്റെ അധികാരം, അതിന്റെ തുടർച്ചയായി ഉല്പാദിപ്പിക്കുന്നത്, പൊടുന്നനെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നും ഉടലെടുക്കുന്ന കടുത്ത ‘പാരനോയിയ’ നിറഞ്ഞ അന്തരീക്ഷമാണ്.

ഒരു ചെറു ധാന്യത്തിൽ നിന്നും ഒരു വലിയ ആൽമരം വളരുന്നത് പോലെ, ഒരു ചെറു സംഭാഷണത്തിൽ നിന്നുമാണ് ഈ വിഷയത്തിന്റെ വലിയ രൂപം ഞാൻ മനസ്സിലാക്കുന്നഹത് . എന്റെ ഗ്രാമത്തിലെ, കാലത്തു മുൻപേ നടന്ന ഒരു വിധവയിൽ നിന്നും. സ്വാതന്ത്ര്യ സത്യാഗ്രഹങ്ങളിൽ പങ്കെടുത്ത മക്കളുടെ അമ്മയായ അവർ, സ്വന്തം വീടിനു മുൻപിൽ നടന്ന സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ എന്ത് കൊണ്ട് പങ്കെടുത്തില്ലായെന്ന് ഞാൻ ചോദിച്ചപ്പോൾ അവരുടെ ഉത്തരം ഇതായിരുന്നു. “ഞാൻ നിങ്ങളോടൊപ്പം ഈ പരസ്യപത്രം പിടിച്ചു കൊണ്ടു പുറത്തേക്ക് വന്നാൽനമ്മൾ തെരുവ് മാർച്ച് കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ഞാൻ പിന്നെയും കുളിച്ച് ചോറും ദാലും പാകം ചെയ്യേണ്ടി വരുമോ, എന്ന് ഞാന്‍ അവരോട് ചോദിച്ചുഅവർ മുഖം നൽകിയില്ല. അപ്പോൾ എനിക്ക് മനസ്സിലായി ഇതിനകത്ത് എനിക്കായി ഒന്നുമില്ലായെന്ന്.”

ദശാബ്ദങ്ങൾക്കിപ്പുറംഅരുണ അസഫ് അലി എന്നോടൊരിക്കൽ പറഞ്ഞു, “ബാബാസാഹേബ് അദ്ദേഹത്തിന്റെ സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പൊരുതിയതു പോലെസ്ത്രീകളുംഅവർക്ക് ദേശീയ തീരുമാനമെടുക്കലിൽ കൃത്യമായ  പ്രാതിനിധ്യം ലഭിക്കണമെന്നത് ഉറപ്പ് വരുത്തേണ്ടതായിരുന്നു. നമ്മളെല്ലാവരും ആ പ്രസ്ഥാനത്തിൽ ചേർന്നത്  പ്രത്യയശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടല്ല.  മറിച്ചു, ഭർത്താക്കൻമാരോടും പുത്രന്മാരോടും സഹോദരങ്ങളോടുമുള്ള സ്നേഹം കൊണ്ടാണ്. അടുത്ത നടപടി ഗതിയെന്താണെന്നു പുരുഷന്മാർ തീരുമാനിച്ചുനമ്മളവരോട് ഒരു ചോദ്യവും ചോദിക്കാതെആടുകളെപ്പോലെ പിന്തുടർന്നു. ലിംഗസമത്വത്തിനു വേണ്ടി യത്‌നിക്കാൻ മറന്നു പോകുന്ന തരത്തിൽ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. നമ്മൾ നമുക്കു വേണ്ടി പ്രയത്നിക്കണമായിരുന്നു.”

2019-ൽ കുടുംബ ബന്ധങ്ങൾമാതൃത്വംസമൂഹത്തിനോടുള്ള  ഒഴിച്ചു കൂടാനാകാത്ത കടമകൾ എന്നീ ചിന്തകൾക്ക് അപ്പുറത്തേക്ക് നമ്മൾ സഞ്ചരിക്കേണ്ടതുണ്ട്. അത് ചെയ്യുന്നത് വരെസ്ത്രീക്ക് മേലെ അധികാരം സ്ഥാപിക്കാത്തതുംഭീഷണിപ്പെടുത്തതുമായ രാഷ്ട്രീയം ഉണ്ടാവുക എന്നത്പുരുഷന്മാർ സ്ത്രീകളുടെ മേൽ വാചികമായോശാരീരികമായോരാഷ്ട്രീയപരമായോസാമ്പത്തികപരമായോഅധികാരം സ്ഥാപിക്കാത്തതും ഭീഷണിപ്പെടുത്തതുമായ ഒരു സമൂഹത്തെ വിഭാവനം ചെയ്യുന്ന പോലെ തന്നെ ദുഷ്‌കരമായിരിക്കും.

*മമതാ ബാനെർജിയുടെ തൃണമൂൽ കോൺഗ്രസ് അമ്പതു ശതമാനം സ്ത്രീ പ്രാതിനിധ്യമുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് എഴുതിയത്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Loksabha elections 2019 women representation in parliament

Next Story
നവോത്ഥാനവും വനിതാ മതിലും രണ്ടേ രണ്ടു സീറ്റുംKR Meera
The moderation of comments is automated and not cleared manually by malayalam.indianexpress.com