ഇന്ത്യ പതിനേഴാമത് പൊതു തിരഞ്ഞെടുപ്പിലേക്ക് കാൽ വെക്കുകയാണ്. സാമ്പത്തികമോ സാമൂഹികമോ ആയ വേർതിരിവുകളൊന്നുമില്ലാതെ കോടാനുകോടി ഇന്ത്യക്കാർ തുല്യ അവകാശം പങ്കു വെക്കുന്ന ഏക പ്രക്രിയയാണ് പൊതു തിരഞ്ഞെടുപ്പ്. അതോടെ ആ തുല്യത അവസാനിക്കുകയും ചെയ്യുന്നു.  ജനാധിപത്യത്തിന്റെ അധികാരി എന്ന സ്ഥാനം ഒരു ദിവസത്തേക്ക് മാത്രമായി ചുരുങ്ങിപ്പോയ വോട്ടർമാർ ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുന്നു എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. 2014-ലെ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ച ജനാധിപത്യത്തിന്റെ ദുരന്ത വിധി മാറ്റിയെഴുതണ്ടിയിരിക്കുന്നു.

രണ്ട് രാഷ്ട്രീയ ചിത്രങ്ങൾ കണ്ടു കൊണ്ട് വേണം നമുക്ക് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ. ഒന്നാമത്തേത് 2004 ലെ പൊതു തിരഞ്ഞെടുപ്പ് നമുക്ക് മുന്നിൽ വെച്ച ഒരു ചിത്രം. ആ തിരഞ്ഞെടുപ്പിൽ വിജയം കണ്ട പാർട്ടിയുടെ/മുന്നണിയുടെ നേതാവ് റോമൻ കാത്തലിക് പശ്ചാത്തലമുള്ള സോണിയ ഗാന്ധിയായിരുന്നു. അവർ സിഖ് മതസ്ഥനായ കോൺഗ്രസ്സ് നേതാവ് മൻമോഹൻ സിങ്ങിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിക്കുന്നു. അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത് മുസ്ലീം മതവിശ്വാസിയായ എ.പി.ജെ അബ്ദുൽ കലാം എന്ന നമ്മുടെ അന്നത്തെ രാഷ്ട്രപതിയായിരുന്നു. അതൊരു ഇന്ത്യയുടെ ചിത്രമാണ്. ബഹുസ്വരതയുടെ സൗന്ദര്യമുള്ള മതേതര ഇന്ത്യയുടെ ചിത്രം.

പതിനഞ്ചു വർഷത്തിനിപ്പുറം പുതിയൊരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നമുക്ക് മുന്നിൽ ഇന്ത്യയുടെ മറ്റൊരു ചിത്രമാണുള്ളത്. അതാണ് രണ്ടാമത്തെ ചിത്രം. രാംനാഥ് കോവിന്ദ് എന്ന രാഷ്ട്രപതി, വെങ്കയ്യ നായിഡു എന്ന ഉപരാഷ്ട്രപതി, നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി, 12 ക്യാബിനറ്റ് മന്ത്രിമാർ, 11 മറ്റ് മന്ത്രിമാർ , 15 ഗവർണ്ണർമാർ, 8 സംസ്ഥാന മുഖ്യമന്ത്രിമാർ – ഇത്രയും സ്ഥാനങ്ങളിലുള്ള ഇപ്പോഴത്തെ ഭരണാധികാരികൾ ആർ.എസ്സ്.എസ്സ് അനുയായികളായി പ്രവർത്തിച്ചവരാണ്. (ഈ കണക്കുകൾ ഇക്കോണമിസ്റ്റ് ഉൾപ്പടെയുള്ള അന്തരാഷ്ട്ര മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഹിന്ദു ദേശീയവാദത്തിന്റെ ഏറ്റവും തീവ്രമായ മുഖമാണ് ആർ.എസ്സ്.എസ്സിന്റേത്. ഈ ചിത്രം നമ്മളോട് ചിലതൊക്കെ പറയുന്നുണ്ട്. ഇത് നമ്മളാഗ്രഹിക്കാത്ത എന്തിന്റെയൊക്കയോ സൂചനയാണ്. അത് നമ്മുടെ രാജ്യത്തിന്റെ മൂല്യ സംസ്കാരത്തിന് ചേർന്നതാണോ? അത് മുന്നോട്ടു വെക്കുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയാണ്?sonia gandhi, സോണിയാ ഗാന്ധി, n e sudheer, എന്‍ ഇ സുധീര്‍, narendra modi, നരേന്ദ്ര മോദി, election news, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, candidates for elections 2019, തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, elections 2019, തിരഞ്ഞെടുപ്പ് 2019, elections 2019 date, തിരഞ്ഞെടുപ്പ് 2019 തീയതി, തിരഞ്ഞെടുപ്പ് 2019 എന്നാണ്? elections 2019 news, തിരഞ്ഞെടുപ്പ് 2019 വാര്‍ത്തകള്‍, elections 2019 survey, തിരഞ്ഞെടുപ്പ് 2019 സര്‍വേ, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഈ മാറ്റം ചെറുതല്ല. തിരഞ്ഞെടുപ്പെന്ന ജനാധിപത്യ വഴിയിലൂടെ സംഭവിച്ച മാറ്റമാണിത്. അതു കൊണ്ടു തന്നെ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഈ രാജ്യത്തെ സംബന്ധിച്ചേടത്തോളം ഏറെ നിർണ്ണായകമാവുന്നു. എഴു പതിറ്റാണ്ടിനിടയിൽ സംഭവിക്കാത്ത ഒന്നിനാണ് നമ്മളിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഈ തിരഞ്ഞെടുപ്പിലൂടെ തന്നെ ഉത്തരം കണ്ടെത്തേണ്ട നിരവധി ചോദ്യങ്ങളുണ്ട്, പരിഹാരം കാണേണ്ട പ്രശ്നങ്ങളുണ്ട്.

ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും പ്രധാനമായ രാഷ്ട്രീയ പ്രക്രിയയാണ് തിരഞ്ഞെടുപ്പുകൾ. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് എല്ലാ അർത്ഥത്തിലും ഒരു ലോക സംഭവമാണ്. പത്തു ലക്ഷത്തിലധികം പോളിങ്ങ് ബൂത്തുകളിലായി തൊണ്ണുറു കോടി വോട്ടർമാർ പങ്കെടുക്കുന്ന ഒരു മഹാ സംഭവം. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപതു വർഷങ്ങള്‍ക്കിടയില്‍ നടക്കുന്ന പതിനേഴാമത്തെ തിരഞ്ഞെടുപ്പാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പുകളെ ഇന്ത്യൻ ജനത ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ കാണിക്കുന്നത് നമ്മുടെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഓരോ തവണയും വർദ്ധിക്കുന്നു എന്നതാണ്. എന്നാൽ അതു കൊണ്ടു മാത്രം ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരോഗ്യം സുരക്ഷിതമാണെന്നു കരുതാമോ? അല്ലെന്നാണ് മുകളിൽ സൂചിപ്പിച്ച മാറ്റം സാക്ഷ്യപ്പെടുത്തുന്നത്.  ഈ പ്രതിസന്ധിയെയാണ് നമ്മൾ ഇപ്പോൾ, ഈ തിരഞ്ഞെടുപ്പ് വേളയിൽ ഗൗരവമായി നേരിടേണ്ടത്.  അത് ചെയ്യാതെ വന്നാൽ തിരഞ്ഞെടുപ്പുകൾ ഒരു വൃഥാ വ്യായാമമായി അധ:പതിക്കും. ഒരു വേള തിരഞ്ഞെടുപ്പ് എന്ന സാധ്യത പോലും നമുക്ക് നിഷേധിക്കപ്പെട്ടേക്കാം.

സുപ്രധാന ജനാധിപത്യ മൂല്യങ്ങളായ സംവാദവും നിഷേധവും സമൂഹത്തിൽ നിലനിർത്തുക എന്ന പ്രാഥമിക ബാദ്ധ്യത തിരഞ്ഞെടുക്കപ്പെടുന്നവർക്കുണ്ട്. അത് അവഗണിച്ചു കൊണ്ട് ജനാധിപത്യ വിജയത്തെ തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അടിച്ചേല്പിക്കലിന് ഉപയോഗിച്ച ആളായാണ് നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ ചരിത്രം വിലയിരുത്തുക. ഭരണഘടനാപരമായ മൂല്യങ്ങളെ രഹസ്യമായി ഇന്ത്യൻ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ നിന്ന് പുറകോട്ടു വലിച്ചു എന്നതാണ് അദ്ദേഹം നടപ്പിലാക്കിയ അജണ്ട. മാറ്റങ്ങളും വികസനങ്ങളും വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പ് വിജയം നേടുകയും അധികാരത്തിലെത്തിയതോടെ ഹിന്ദു ദേശീയത എന്ന രഹസ്യ അജണ്ട നടപ്പിലാക്കുകയും ചെയ്തു. അതെത്രത്തോളം വിജയിച്ചു എന്ന കാര്യത്തിൽ തർക്കമാവാം. അതിന് തുടക്കം കുറിച്ചു എന്ന കാര്യത്തിലും അതിന് വേരോട്ടമുണ്ടായി എന്ന കാര്യത്തിലും സംശയം പോലും ആവശ്യമില്ല. ഇവിടെയാണ് തിരഞ്ഞെടുപ്പുകൾ വില്ലനായി വരുന്നത്. തിരഞ്ഞെടുപ്പുകൾ തന്നെ ജനാധിപത്യത്തെ കൊല ചെയ്യുന്ന ഒരവസ്ഥയാണിത്. മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യ ഒരു ഹിന്ദു ദേശീയതയുടെ ഓരം ചേർന്നു നിൽക്കുന്ന ദുരവസ്ഥ. നമ്മുടെ ബഹുസ്വര സ്വഭാവം കണക്കിലെടുക്കാതെ മതാധിഷ്ഠിതമായ വൈകാരിക അടിച്ചേൽപ്പിക്കലുകൾ സംഭവിച്ചു തുടങ്ങിയിക്കുന്നു. ജനാധിപത്യവിരുദ്ധ പ്രവണതകൾ നിരന്തരം അരങ്ങേറുന്നു. മതേതര സ്വഭാവം നിലനിർത്തുന്ന സമൂഹത്തിൽ മാത്രമേ ജനാധിപത്യം നിലനിൽക്കുകയുള്ളൂ. ഇവിടെയാണ് നമ്മൾ ഭയപ്പെടേണ്ടത്. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെയാണ് കഴിഞ്ഞ അഞ്ചു വർഷമായി ഇപ്പോഴത്തെ ഭരണകൂടം മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.sonia gandhi, സോണിയാ ഗാന്ധി, n e sudheer, എന്‍ ഇ സുധീര്‍, narendra modi, നരേന്ദ്ര മോദി, election news, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, candidates for elections 2019, തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, elections 2019, തിരഞ്ഞെടുപ്പ് 2019, elections 2019 date, തിരഞ്ഞെടുപ്പ് 2019 തീയതി, തിരഞ്ഞെടുപ്പ് 2019 എന്നാണ്? elections 2019 news, തിരഞ്ഞെടുപ്പ് 2019 വാര്‍ത്തകള്‍, elections 2019 survey, തിരഞ്ഞെടുപ്പ് 2019 സര്‍വേ, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഇന്ത്യയിലെ മനുഷ്യർക്ക് ഒരു പൊതു ഭാഷയില്ല. ഒരു പൊതു വിശ്വാസപ്രമാണമില്ല. പൊതുവായ ഒരു സംസ്കാരമില്ല. പൊതു വസ്ത്രധാരണ രീതികളില്ല. പൊതു ഭക്ഷണ ശീലങ്ങളില്ല. അങ്ങനെയുള്ള, വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന, വിവിധ തരം വസ്ത്രം ധരിക്കുന്ന, വിവിധ തരം ഭക്ഷണങ്ങൾ കഴിക്കുന്ന ഒരു വലിയ കൂട്ടം ജനതയുടെ പേരാണ് ഇന്ത്യക്കാർ. അവരെ ഒന്നിപ്പിച്ചു നിർത്തുന്ന രാഷ്ടീയ ഉപകരണത്തിന്റെ പേരാണ് ഇന്ത്യൻ ഭരണഘടന. അതിന്റെ ശക്തിയാണ് ഇന്ത്യയെ ഒരുമിച്ച് നിർത്തുന്നത്. അതിനെ ശിഥിലമാക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവരുത്. മതേതര ദേശീയതയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒന്നിനും തിരഞ്ഞെടുപ്പിലൂടെ അംഗീകാരം നേടാൻ അവസരമുണ്ടാവരുത്. ഇതാണ് ഈ തിരഞ്ഞെടുപ്പിന്റെ മുന്നിലെ വെല്ലുവിളി.

തിരഞ്ഞെടുപ്പുകൾക്ക് അപ്പുറത്തേക്ക് നമ്മുടെ ജനാധിപത്യം വളരേണ്ടതുണ്ട്. അവിടെയാണ് പോരായ്മകൾ ഏറെയുള്ളത്. ആ പോരായ്മകളുണ്ടാക്കിയ വിടവുകളിലൂടെയാണ് നരേന്ദ്ര മോദി തന്റെ പ്രത്യയശാസ്ത്രത്തെ കടത്തി വിട്ടത്. ജനസംഖ്യയുടെ 81 ശതമാനം വരുന്ന ഹിന്ദു വിശ്വാസികളെ കൂട്ടിക്കെട്ടി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന വലിയ അജണ്ടയിലേക്ക് പടികൾ പണിയുകയാണ് അദ്ദേഹം. വർഗീയ വിഷം ഇന്ത്യയുടെ മനസ്സിലേക്ക് കടത്തി വിട്ടു കഴിഞ്ഞു. 2014 നും 2017 നും ഇടയിൽ 28 ശതമാനമാണ് ഇന്ത്യയിലെ വർഗീയ കലാപങ്ങളിലുണ്ടായ വർദ്ധനവായി കണക്കാക്കപ്പെടുന്നത്. പശുക്കളുടെ പേരിൽ നടന്ന ആൾക്കൂട്ട അക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ആൾക്കൂട്ട അക്രമത്തെ നേരിടാൻ പ്രത്യേക നിയമനിർമ്മാണം വേണമെന്ന് സുപ്രീം കോടതിക്ക് ആവശ്യപ്പെടേണ്ടി വന്നു. ഉത്തരേന്ത്യയിലെ മുസ്ലീങ്ങൾ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞു.

ഇതിന്റെയൊക്കെ പുറകിലെ രാഷ്ട്രീയമാണ് തോല്പിക്കപ്പെടേണ്ടത്. ഇത്തരം സംഭവങ്ങളുടെ അപകട രൂപങ്ങൾ ചരിത്രത്തിൽ ധാരാളമുണ്ട്. അവയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് നമ്മൾ മതേതരത്വത്തെ തിരിച്ചു പിടിക്കണം. മതാധികാരത്തെ ഇല്ലാതാക്കണം. വർഗീയതയെ തുടച്ചു മാറ്റണം. വർഗീയതയെ ച്ചൊല്ലിയുള്ള ഭയം സമൂഹത്തെ ഭരിക്കാൻ അനുവദിക്കരുത്.sonia gandhi, സോണിയാ ഗാന്ധി, n e sudheer, എന്‍ ഇ സുധീര്‍, narendra modi, നരേന്ദ്ര മോദി, election news, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, candidates for elections 2019, തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, elections 2019, തിരഞ്ഞെടുപ്പ് 2019, elections 2019 date, തിരഞ്ഞെടുപ്പ് 2019 തീയതി, തിരഞ്ഞെടുപ്പ് 2019 എന്നാണ്? elections 2019 news, തിരഞ്ഞെടുപ്പ് 2019 വാര്‍ത്തകള്‍, elections 2019 survey, തിരഞ്ഞെടുപ്പ് 2019 സര്‍വേ, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

നരേന്ദ്ര മോദി സർക്കാർ ചെയ്ത ഏറ്റവും ഹീനകൃത്യമായി ‘ന്യുയോർക്കർ’ പോലുള്ള അന്തരാഷ് മാധ്യമങ്ങൾ കാണുന്നത് ഹിന്ദു ഭീകരവാദ സംഘടനകൾക്ക് നിയമസാധുതയോടെ വിളയാടാൻ ഇടം നൽകി എന്നതാണ്. ഓരോ ചെറു സംഘടനകളും വലിയ അധികാരം കയ്യാളുന്നവരായി. അവയെ തിരിച്ചറിയുന്നതിൽ പോലും ഇന്ത്യൻ ജനാധിപത്യം പരാജയപ്പെട്ടു. പലതും ക്രൂരതയുടെ അവതാരങ്ങളായി. ഇവയിലെ പ്രധാനിയായ ബജ്രംഗ് ദല്‍ എന്ന സംഘടനയെ നാസി എസ്.എ.യോടാണ് പോൾ റിച്ചാർഡ് ബ്രാസ്സ് എന്ന വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ വിശേഷിപ്പിച്ചത്. നാസി പാർട്ടിയുടെ അർദ്ധസൈനിക വിഭാഗമായ ബ്രൌൺ ഷർട്ടിനെയും ഇവർ ഓർമ്മിപ്പിക്കുന്നു എന്നദ്ദേഹം എഴുതി. ഇത്തരം സംഘടനകൾ എത്രയുണ്ടെന്നു പോലും ആർക്കും നിശ്ചയമില്ല. ഓരോ കാര്യം നേടാനും, നേരിടാനും ഓരോ സംഘടന എന്ന പദ്ധതിയാണ് ഹിന്ദു ദേശീയ വാദികൾ നടപ്പിലാക്കുന്നത്. ഇത്തരം സംഘടനകളെ ഇനി ആർക്ക് നിലയ്ക്കു നിർത്താൻ പറ്റും എന്നതാണ് പ്രധാന ചോദ്യം. അതിനുള്ള ശക്തി ഇന്ത്യൻ ജനാധിപത്യത്തിനുണ്ടോ?

ഇതൊക്കെ മുന്നിൽ കണ്ട് തിരഞ്ഞെടുപ്പിനെ ഉപയോഗിച്ചാൽ മാത്രമെ നമ്മുടെ ജനാധിപത്യത്തെ ആരോഗ്യത്തോടെ ഇവിടെ നിലനിർത്താൻ കഴിയൂ. ആധുനികമായ ഒരു സമൂഹമായി വളരാൻ ജനാധിപത്യത്തിലൂടെ മാത്രമേ സാധിക്കൂ. വർഗീയതയ്ക്കു മുന്നിൽ അഴിമതിയൊന്നും ഒരു പ്രശ്നമേയല്ല. അഴിമതിക്ക് അറുതി വരുത്താൻ ഭരണമാറ്റത്തിലൂടെ സാധിക്കും. എന്നാൽ സമൂഹത്തിൽ പടർന്നു കഴിഞ്ഞ വർഗീയതയെ തളയ്ക്കുക എന്നത് എളുപ്പമല്ല. അതിനാണ് ഇപ്പോൾ കാലാവധി തീരുന്ന ഗവൺമെന്റ് നേതൃത്വം കൊടുത്തത്.

പറഞ്ഞു വന്നത് ജനാധിപത്യം തിരഞ്ഞെടുപ്പുകൾ നടക്കുന്നതോടെ, വോട്ടവകാശം നടപ്പിലാക്കപ്പെടുന്നതിലൂടെ, അധികാര കൈമാറ്റം സംഭവിക്കുന്നതിലൂടെ അവസാനിക്കുന്ന ഒന്നല്ല എന്നാണ്. അതിനപ്പുറത്തേക്ക് സമൂഹത്തെ ജനാധിപത്യവൽക്കരിക്കാൻ പ്രാപ്തിയുള്ളവരെ വേണം തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തിക്കാൻ. അല്ലാത്തപക്ഷം പാർലമെൻററി ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പുകൾ ദുരന്ത വിധികൾക്ക് കാരണമാവും. മതദേശീയതയെ പിന്തുണക്കുന്നവർക്ക് ഒരിക്കലും ഒരു യഥാർത്ഥ ജനാധിപത്യ വിശ്വാസികളാവാൻ സാധ്യമല്ല. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തിന് ജനാധിപത്യത്തെ മുന്നോട്ടു കൊണ്ടു പോകുവാൻ കരുത്തുണ്ടാവണം. ഈ വരുന്ന മെയ് 23 ന് നമ്മളെ കാത്തിരിക്കുന്നത് ഒരു ദുരന്ത വിധിയാവാതിരിക്കട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook