Karnataka Election Results 2018: Congress-JDS Alliance: കോൺഗ്രസ് മുക്ത ഭാരത്തിലേയ്ക്ക് സ്വാഗതം. ഇന്ന് കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലെ അധികാരത്തിൽ മാത്രമായി ഒതുങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ ആ പാർട്ടിയുടെ കൈവശമുളളതിൽ രണ്ടിടത്തെ സ്ഥിതി അത്ര ശോഭനവുമല്ല.
ഇന്ത്യയിലെ ഭൂരിപക്ഷ സംസ്ഥാനങ്ങളും ഇപ്പോൾ ബിജെപിയുടെ ഭരണത്തിൻ കീഴിലാണ്. അല്ലെങ്കിൽ അവരുമായി സഖ്യത്തിലില്ലാത്ത, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളോ ആണ്. ഈ പാർട്ടികളൊക്കെ ഒറ്റ സംസ്ഥാനത്തിലെ അധികാരത്തിൽ ഒതുങ്ങുന്നവയാണ്. അല്ലെങ്കിൽ ഉത്തർപ്രദേശിൽ ഒരു സീറ്റെങ്കിലും ജയിക്കണമെന്ന തൃണമൂലിന്റെ സ്വപ്‌നം എങ്ങനെയെങ്കിലും സംസ്ഥാന വ്യാപകമായ വിജയമെന്ന നിലയിൽ പൂവിടണം. അതിനാൽ രണ്ട് പാർട്ടികൾ മാത്രം ഒന്നിലേറെ സംസ്ഥാനങ്ങൾ ഭരിക്കുന്ന കാലത്ത്, നമ്മളിപ്പോൾ ദാവീദ്, ഗോലിയാത്ത് അവസ്ഥയിലാണ് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം. ഈ ചിത്രത്തിലേയ്ക്ക് ഇപ്പോൾ സിപിഎമ്മിനെ കൊണ്ടുവരാതിരിക്കുന്നതാണ് തീർച്ചയായും നല്ലത്.
കോൺഗ്രസ് മുക്ത ഭാരതം എന്നതുകൊണ്ട് ബിജെപി അർത്ഥമാക്കുന്നത് എന്താണ്? ഇതൊരു നല്ല തിരഞ്ഞെടുപ്പ് മുദ്രാവാക്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ ഈ മുദ്രാവാക്യത്തിന് സാധിക്കില്ല. കാരണം, ഇന്ന് കോൺഗ്രസ് മുക്തമായതിനേക്കാൾ ബിജെപി നിറഞ്ഞുനിൽക്കുന്നതാണ് ഭാരതം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളൊഴികെ ഉളള സ്ഥലങ്ങളിൽ കാവി പാർട്ടി,അവർ വിജയകരമായി നടപ്പാക്കിയ പദ്ധതികളെ അടിസ്ഥാനമാക്കിയായിരിക്കും പ്രചാരണം നടത്തുക.
രൂപപ്പെടാവുന്ന ഭരണവിരുദ്ധ വികാരം എന്നതാണ് വരുന്ന അഞ്ച് വർഷവും ബിജെപിയെ ഭയപ്പെടുത്തുന്ന മറ്റൊന്ന്. തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന ഓരോ സംസ്ഥാനങ്ങളിലും ബിജെപിയുടെ മുഖ്യമന്ത്രി അധികാരം നിലനിർത്താനുളള ശ്രമത്തിലായിരിക്കും. കഴിഞ്ഞ കുറച്ചുകാലമായി 24×7 എന്ന നിലയിൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ക്യാംപെയിന് പകരം ഇപ്പോൾ ബിജെപി നിറഞ്ഞ ഭാരതം എന്ന അവസ്ഥ നിലനിർത്തുകയെന്നതാകും ബിജെപിയുടെ ശ്രമം. എന്നാൽ ദുർബലമായ പ്രതിപക്ഷം ഈ അവസ്ഥ നിലനിർത്തുന്നതിന് നരേന്ദ്ര മോദിക്ക് വലിയ തടസമുണ്ടാക്കില്ല.
കോൺഗ്രസ് മുക്തമെന്നതിൽ നിന്നും പ്രതിപക്ഷ മുക്തമെന്ന നിലയിലേയ്ക്ക് ബിജെപി മുദ്രാവാക്യം മാറ്റുമോയെന്ന് നമ്മൾ കാത്തിരുന്ന് കാണേണ്ടതാണ്. അത് നെഹ്രൂവിയൻ കാലഘട്ടത്തെ സാഹചര്യമാണ്, ആ പാർട്ടി അങ്ങനെ അഭിലഷിച്ചിരുന്നില്ലെങ്കിൽ പോലും.