scorecardresearch
Latest News

യു കെ- പ്രതീക്ഷയുടെ വിജയം, പോരാട്ടത്തിന്റെ പുതിയ തുടക്കം

പ്രതീക്ഷയുടെയും നിരാശയുടെയും കയങ്ങളിൽ മുങ്ങിപൊങ്ങി കടന്നുപോകുന്ന ജനതയ്ക്കു മുന്നിൽ പുതിയൊരു വഴി കണ്ടുപിടിക്കാനാകുമോ ഈ തിരഞ്ഞെടുപ്പ് ഫലത്തിന്

jermy corbyn, Britain's opposition, Labour Party,

മതത്തിന്റെ പേരിലും , സത്വത്തിന്റെ പേരിലും വളരെ ഏറെ ധ്രുവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന,ജനങ്ങൾക്ക്, രാഷ്ട്രീയക്കാരിൽ പ്രതീക്ഷയറ്റ സങ്കീർണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന ലോകത്തിൽ ആണ് ഇന്ന് നമ്മൾ. ഉയർന്നുവരുന്ന ആശയവാദവും , കടുത്ത നിരാശയും ക്രൂരമായ യാഥാർത്ഥ്യങ്ങളും അലട്ടുന്ന സമൂഹങ്ങൾ . ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപെട്ട എത്രയോ മനുഷ്യർ.

jermy corbyn, britian, labour party,
ലേബർ പാർട്ടി നേതാവ് ജെർമികോർബിന് ലഭിച്ച വോട്ട്    – ഫൊട്ടോ എപി ഫ്രാങ്ക് അഗസ്റ്റ്യൻ

പാശ്ചാത്യരാഷ്ട്രങ്ങളിൽ രാഷ്ട്രീയവൽക്കരണം കൂടുതൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. ഒരു വശത്ത്, യുകിപ് പോലെയുള്ള വലതുപക്ഷ ജനാധിപത്യപ്രസ്ഥാനവും ഫ്രാൻസിലെ സെനോഫോബിക് ദേശീയതയും ക്വാസി ഫാസിസ്റ്റ് ട്രംപിന്റെ ജീർണിച്ച രാഷ്ട്രിയവും നിലനിൽക്കുമ്പോളാണ് , എത്രയോ ദശകങ്ങളായി ഇടത് രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ച ലേബർ ഗ്രാസ് റൂട്ട് കോർബിൻ എന്ന പ്രതീക്ഷ ബ്രിട്ടണിലെ യുവജനങ്ങളെ ഉണർത്തിയത്. ടോറി പാർട്ടി താച്ചറിന്റെ വഴികൾ വീണ്ടും സ്വീകരിക്കാൻ നോക്കുമ്പോൾ, ദേശിയ ആരോഗ്യ സംരക്ഷണത്തിനും (എൻ എച്ച്. എസ് ) സ്കൂളുകൾക്കും ഫണ്ടിങ് കുറച്ച് , പലതും നഷ്ടത്തിൽ ആണെന്ന് കാണിച്ച് , സ്വകാര്യ കോർപറേറ്റുകൾക്ക് എഴുതി കൊടുക്കുമ്പോൾ , ജനങ്ങൾ വീണ്ടും ഒരു താച്ചർ യുഗം അനുഭവിക്കുകയായിരുന്നു. അവിടെ ആണ് കോർബിൻ എന്ന വ്യക്തിയുടെ , കുറച്ചു പേർക്ക് വേണ്ടിയുള്ള ഭരണം അല്ല , എല്ലാർക്കും വേണ്ടിയുള്ള ഭരണം എന്ന മുദ്രാവാക്യം ഉയർന്നത്. ഈ​ മുദ്രാവാക്യം വേരിലൂടെയാണ് ബ്രിട്ടനിലെ സാധാരണ ജനതയുടെ, പ്രത്യേകിച്ച് യുവമനസ്സിൽ മാന്യമായ ജീവിതം സാധ്യമായേക്കാം എന്ന പ്രതീക്ഷ വളർന്നു പൊങ്ങിയത്. അതിലാണ് അവരുടെ ശുഭാപ്തിവിശ്വാസത്തിന്റെ കൊച്ചു മുല്ലമൊട്ടുകൾ പൂത്തത്.

ടോണി ബ്ലയറിന്റെ കീഴിൽ ലേബർ പാർട്ടി യുദ്ധങ്ങളും , യുദ്ധക്കുറ്റങ്ങളും, മർഡോക്കിന്റെ വലത് മാധ്യമങ്ങളുമായും , ഇസ്രായേൽ അനുകൂല ലോബിയുമായും അദ്ദേഹത്തിന് ഉണ്ടായിരുന്ന അടുത്ത ബന്ധങ്ങളും ലേബർ പാർട്ടിയെ ഒരു സോഷ്യലിസ്റ്റ് പാർട്ടിയായി കരുതാൻ ബ്രിട്ടനിലെ യുവത്വത്തിന് കഴിയുന്നുണ്ടായിരുന്നില്ല . അങ്ങനെ ആണ് ലേബറിനെ പിന്തള്ളി ലിബറൽ ഡെമോക്രാറ്റ് പാർട്ടിക്കും ടോറി പാർട്ടിക്കും ജനങ്ങൾ വോട്ട് ചെയ്യുകയും , ടോറി – ലിബ് – ടെം കൂട്ടുകക്ഷി ഗവൺമെന്റ് വന്നത് . അതോടെ ലിബ് -ടെം രാഷ്ട്രീയ ആത്മഹത്യ ചെയ്തു എന്ന് പറയാമെങ്കിലും , യഥാർത്ഥത്തിൽ എത്രയോ ടോറി വലത് പോളിസികൾക്ക് കുറച്ചെങ്കിലും വിലക്ക് നൽകിയത് ഭരണകക്ഷിയായ ലിബ് -ടേം എം പി – മാരാണ്. അത് ജനങ്ങൾ മറന്നാലും ചരിത്രം മറക്കില്ല .

പക്ഷെ, കോർബിന്റെ ഇടത് രാഷ്ട്രീയ ജനകീയ ഭാഷയിലൂടെ ലേബറിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം തിരിച്ചു കൊണ്ടുവരികയായിരുന്നു. 2017 ജൂൺ എട്ടിലെ തിരഞ്ഞെടുപ്പിന് വേണ്ടി ലേബർ പാർട്ടി ഉണ്ടാക്കിയ മാനിഫെസ്റ്റോ തൊഴിലാളിവർഗത്തെയും, യുവാക്കളെയും ആകർഷിച്ചു . എന്നിരുന്നാലും ,ലേബർ പാർട്ടിയിലെ നിയോ -ലിബറൽ ന്യൂ ലേബർ കൂട്ടം കോർബിനെയും കോർബിന്റെ രാഷ്ട്രീയ ദർശനത്തെയും ആക്രമിച്ച് കൊണ്ടേയിരുന്നു. അത് ജനങ്ങൾക്ക് ലേബർ പാർട്ടിയുടെ അസ്തിത്വ നിലപാടിനെ സംശയിക്കുന്നതിനു കാരണമായി.

corbyn, britian, election
ജെർമി കോർബിന്റെ ക്യാമ്പൈൻ- ഫൊട്ടോ എ പി

ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് കോർബിൻ മാനിഫെസ്റ്റോയും പോസിറ്റീവ് ക്യാമ്പൈനിങ്ങും ആരംഭിച്ചത്. ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് അവരോട് സംസാരിച്ചു കൊണ്ടാണ് കോർബിൻ ഒരു ഇടത് ലേബർ തരംഗം ഉണ്ടാക്കിയത് . ലണ്ടനിലെ ചില നിയോജകമണ്ഡലങ്ങളിൽ ഡോർ ടു ഡോർ ക്യാമ്പൈന്റെ ഭാഗമായി പലരോടും സംസാരിക്കിനിടയായി . ബ്രെക്സിറ്റ് ഒരു തീവ്രമായ റേസിസ്റ്റ് വികാരത്തിന്റെ ഫലമാണെന്ന് തോന്നിയില്ല . മറിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും മാറണം അത് യൂറോപ്യൻ യൂണിയൻ മെമ്പർഷിപ്പാണെങ്കിലും, അതും മാറണം എന്നാണ് ജനങ്ങൾ ഒരുപോലെ പറഞ്ഞത് . നിലവിലുള്ള വ്യവസ്ഥ സമ്പന്നരും പാവങ്ങളും തമ്മിലുള്ള അകൽച്ച വലുതാക്കി കൊണ്ടേയിരിക്കുന്നു എന്നായിരുന്നു കാരണമായി ഒരേ സ്വരത്തിൽ പലരും പറഞ്ഞത് .

theresa may, british election,conservative party
തെരേസാ മേയുടെ തിരഞ്ഞെടുപ്പ് പ്രചാരണം- ഫൊട്ടോ റോയിട്ടേഴ്സ്

ബ്രെക്സിറ്റ്‌ കഴിഞ്ഞു പരിപൂർണമായ സാംസ്കാരിക യുദ്ധം നിലനിൽക്കുന്നു നിലവിൽ, തീർച്ചയായും ചില മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലത് പക്ഷം പറയാൻ ശ്രമിക്കുന്നുണ്ട് . എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് സാംസ്കാരിക യുദ്ധം ചെയ്യാൻ സമയമോ താല്പര്യമോ ഇല്ല , മറിച്ച് മാന്യമായ ജീവിതവും , ചൂഷണത്തിന് ഇരയാണ് എന്ന അറിവുമാണ് വേണ്ടത്. രാഷ്ട്രീയ നേതൃത്വം എന്നത്, എവിടെയാണ് തെറ്റുകൾ സംഭവിക്കുന്നത് എന്ന തിരിച്ചറിവാണ് , അത് തിരുത്താൻ സത്യസന്ധമായ ഒരു ദർശനം കണ്ടെത്തുക എന്നതാണ് . ആ ദർശനത്തിലേക്ക് നയിക്കുന്ന ഒരു പാർട്ടിയാണ് ജനങ്ങൾക്ക് ആവശ്യം .
പാർട്ടി എവിടെ നിന്നാണ് വരുന്നതെന്ന് സൂചിപ്പിക്കുന്ന നയങ്ങളുമായി ബാക്കപ്പ് ചെയ്യുക. ജനങ്ങളുടെ അധീനതയിലുള്ള ദൈനംദിന ഭാഷ സംസാരിക്കുന്നതിനാലും, ദരിദ്രരോ സാധാരണക്കാരനോ ആയ ശരാശരി ബ്രിട്ടനോട് കോർബിൻ ഒരുപാട് സംസാരിക്കുന്നു. അതാണ് കോർബിന്റെ വിജയം .
ലേബർ പാർട്ടിക്ക് ഇന്ന് ഐക്യം ഉണ്ട് , അവരുടെ മാനിഫെസ്റ്റോ ആണ് അവരെ ഇപ്പോൾ ഒരുമിപ്പിക്കുന്നത് . ബ്രിട്ടീഷ് ലേബർ പാർട്ടി ഇപ്പോൾ ലോകത്തിലെ ഏറ്റവും വിജയകരമായ ഇടതുപക്ഷ പാർടികളിലൊന്നാണ്. കോർബിന്റെ വിജയം, പ്രതീക്ഷയുടെ വിജയം ആണ് . ടെക്‌നിക്കലി ടോറി വലത് പാർട്ടി കൂടുതൽ സീറ്റ് കരസ്ഥമാക്കിയെങ്കിലും , കോർബിന്റെ നേതൃത്വത്തിൽ ലേബർ ഇന്ന് കരസ്ഥമാക്കിയ സീറ്റുകൾ ഒരു വലിയ പ്രതീക്ഷ തന്നെയാണ് നമുക്കെല്ലാവർക്കും തരുന്നത് . കോർബിൻ ഇന്ന് പറഞ്ഞ പോലെ – the real fight starts now.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: James corbyn win holds promise for the uk vinaya kuttimalu raghavan