scorecardresearch

Latest News
വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

വനിതാദിനത്തോട് കുട്ടികൾ പറയുന്നത്

അവർ, ജീവിച്ചും മരിച്ചും ‘കൊല്ലപ്പെട്ടു’ കൊണ്ടിരിക്കുന്ന കുട്ടികൾ, നമ്മളോടു പറയുന്നു…. അമ്പിളിമാമനും പാപ്പമായ് തോന്നുന്ന ഞങ്ങളുടെ പ്രായത്തിനും പശിക്കും മുകളിൽ നിങ്ങളുടെ ആനന്ദവിഷങ്ങൾ വിളമ്പരുത്…

Shahina EK, women's empowerment, gender equality, വനിതാ ദിനം, അന്താരാഷ്ട്ര വനിതാ ദിനം, വനിത, വനിത ദിനം, ആര്‍ഷ കബനി, women's day, women's day 2019, arsha kabani, happy womens day, happy womens day 2019, happy women's day, happy women's day 2019, women's day images, women's day wishes images, happy women's day images, happy women's day quotes, happy women's day status, happy womens day quotes, happy womens day messages, happy womens day status, international women's day, international women's day quotes, happy international women's day, happy international women's day quotes, happy international women's day status, happy womens day sms, happy womens day wallpapers, happy women's day messages, happy women's day sms, happy women's day quotes, happy women's day wallpapers, happy women's day wallpapers, happy women's day greetings, happy women's day pics, happy womens day wallpapers, happy womens day pics, happy womens day greetings, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

“സീ… എനിക്കിപ്പോ ഞാ‍ൻ നിത്യവും കാണുന്ന ഒരു അഞ്ചാംക്ളാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്. പറഞ്ഞറിയിക്കാനാകാത്ത സ്നേഹവും…ഞാ‍ാനെല്ലാ ദിവസവും അവൾക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നു. അവൾക്കെന്നോടുള്ള പ്രേമവും ഞാൻ അനുഭവിക്കുന്നു. ഇതൊക്കെ വളരെ സ്വാഭാവികമായതാണ്..”

“ഒരു ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ചെറുക്കനാണ്. എന്നെ കാണുമ്പോ ഭയങ്കര നാണമാണ്. ഞാൻ അവനു ഇടയ്ക്കൊക്കെ മധുര പലഹാരം ഉണ്ടാക്കിക്കൊടുക്കും… എനിക്കും ഒരു സുഖമാണ് അവന്റെ നാണവും നിഷ്കളങ്കതയും പ്രണയവും കാണുമ്പോൾ. ഒരു ദിവസം സാരി ഉടുത്തോണ്ടു ചെന്നപ്പോ എന്നെ വിടാതെ നോക്കുന്നതു ഞാൻ കണ്ടു. ഞാൻ അടുത്തു ചെന്നിരുന്ന് കുറേ വർത്തമാനം പറഞ്ഞു. തുടർന്നും അവനെ കാ‍ണാനാണ് ഉദ്ദേശം.”

പുരോഹിതൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെത്തുടർന്ന് ഫേസ്ബുക്കിലും മറ്റുമായി ഇന്നു നടന്നു കൊണ്ടിരിക്കുന്ന പീഡോഫീലിയ അനുഭാവപ്രകടനങ്ങളുടെ രണ്ട് സാമ്പിളുകളാണ് ഇത്. ഒന്നാമത്തേത് വ്യാപകമായ എതിർപ്പിന് ഇടയാക്കിയപ്പോൾ ആദ്യം മുതൽ തന്നെ പിന്തുണയുമായി വന്ന സ്ത്രീകളിലൊരാൾ അതിന്റെ പ്രതിപാഠം എന്ന നിലയിൽ രണ്ടു ദിവസം മുൻപ് കുറിച്ചതാണ് രണ്ടാമത്തേത്… അതായത് സ്ത്രീപക്ഷ വെർഷൻ….! അതിന് പത്തിരുന്നൂറ് ലൈക്കും പലജാതി ഉമ്മകളും കിട്ടിയിരിക്കുന്നു.

നാലാം ക്ളാസ്സുകാരിയായ കുട്ടിയ്ക്ക് സ്കൂൾ ജീവനക്കാരൻ സ്നേഹത്തോടെ നൽകുന്ന സുഖത്തെക്കുറിച്ച് പറയുന്ന ‘മെമ്മറീസ് ഓഫ് എ മെഷീൻ’ എന്ന ഹ്രസ്വചിത്രം കുറച്ചു നാൾ മുൻപ് പീഡോഫീലിയയുമായി ബന്ധപ്പെട്ട് ഇതു പോലെ ചർച്ചയായിരുന്നു. അന്ന് കലാവിഷ്കാരം എന്ന ന്യായീകരണമാണ് സംവിധായികയും നടിയും പ്രധാനമായി മുന്നോട്ടു വെച്ചത്. എന്നാൽ ലൈംഗിക സ്വാതന്ത്ര്യം, കുട്ടിയുടെ സമ്മതി, അതിനു മുകളിൽ സമൂഹം അടിച്ചേൽപ്പിക്കുന്ന അവകാശനിഷേധം ഇവയൊക്കെയാണ് മൊത്തത്തിൽ ബാക്കിയായ വാദങ്ങൾ.

Read More: സ്ത്രീകളും കുട്ടികളും സൂക്ഷിക്കുക, ഇത് കേരളമാണ്

ഈ വിഷയം കൂടുതൽ ജനാധിപത്യവിരുദ്ധമായി, കുട്ടികളെ ഒരു ചൂഷണവിഭവമെന്നനിലയിൽ പരസ്യമായിത്തന്നെ പറഞ്ഞു കൊണ്ട് ക്രിമിനൽ സ്വഭാവം ആർജ്ജിച്ചിരിക്കുകയാണ് ഇപ്പോൾ നടക്കുന്ന വർത്തമാനങ്ങളിൽ. അതിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവ് വനിതാദിനത്തിന്റെ ഈ സന്ദർഭത്തിൽ പ്രസക്തമായ ഒന്നാണ്- പീഡോഫൈലുകളെ വ്യക്തിസൗഹൃദത്തെ വെച്ച് അനുകൂലിച്ചും ആശ്വസിപ്പിച്ചും പീഡോഫീലിയയ്ക്ക് ബൗദ്ധിക മനശാസ്ത്ര വിശദീകരണങ്ങൾ നൽകിയും രംഗത്തു വന്ന സ്ത്രീകളുടെ സാന്നിധ്യമാണ് അത്. ആ സമയത്തെ പ്രധാന സംഭവങ്ങളായിരുന്ന ചലച്ചിത്രനടിയുടെ ആക്രമണം, സിനിമയിലെ ആൺകോയ്മ, തമ്പുരാൻ/ രഞ്ജിത് സിനിമകളിലെ പുരുഷഭാഷ ഇതിലെല്ലാം തീവ്ര നിലപാടുകൾ ‘ഇര’കളുടെ സ്ഥാനത്തു നിന്നു കൊണ്ട് എടുത്ത സ്ത്രീപക്ഷവാദികൾ പലരും ബാലപീഡനത്തെ പീഡകമനോനിലയെ രക്ഷിക്കാനായി ആശയ തോക്കെടുത്ത വേട്ടക്കാരികളായി..! ഇനിയും ചിലർ നിശബ്ദ്ത കൊണ്ടും ലൈക്കുകൾ കൊണ്ടും ഒച്ചയില്ലാത്ത ഒച്ചയിൽ തങ്ങളുടെ രാഷ്ട്രീയം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ കൂട്ടുകാരനെ മർദ്ദനത്തിനു സാക്ഷിയായി ഇരയായി വേദനപ്പെട്ട് തുറന്നടിച്ച പെൺകുട്ടികൾ പീഡോ ചങ്ങാതിമാർക്ക് ഉമ്മകൾ നൽകി.

Read More: ഒരു കുഞ്ഞ് കരയുന്നത് അയാൾ കേൾക്കാറുണ്ടോ?

തങ്ങളുടെ ഇരനിലകൾ അതിലും നിസ്സഹായരായ ഇരകളെ സൃഷ്ടിക്കുന്നതിനുള്ള പ്രിവിലേജ് ആയി മാറുന്നിടത്ത് വേട്ടക്കാരെന്ന് ആരെ നോക്കി, എന്തിനെ നോക്കിയാണ് നാം വിളിക്കേണ്ടത്..?

ലൈംഗിക സ്വാതന്ത്ര്യത്തിന്റെയോ ബുദ്ധിജീവി വ്യാഖ്യാനങ്ങളുടെയോ ന്യൂനപക്ഷ ലൈംഗികതയുടെയോ കാരണം വെച്ചല്ല ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങളിൽ ഇന്ന് ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നത്. കുറ്റകരമായ ഫലങ്ങൾ ഉളവാക്കുന്ന, ആജീവനാന്തം നിലനിൽക്കുന്ന കോഗ്നിറ്റീവ് തെറാപ്പി പോലുള്ള നിയന്ത്രണചര്യകളാൽ സമൂഹ ജീവിതത്തിന് പ്രാപ്തരാക്കാൻ ശ്രമിക്കുന്ന ഒരു ഡിസോർഡർ, കുറ്റരോഗാവസ്ഥ ആണ് അത്. ക്രിയയുടെ ഏതെങ്കിലും തലത്തിലുള്ള സൂചന കൊണ്ടു തന്നെ ആജീവനാന്ത ശിക്ഷാ തടവിന് വിധിക്കാവുന്ന ഒന്ന്. ലോകം അങ്ങനെ ഇരകൾക്കു വേണ്ടി ശബ്ദിച്ചു തുടങ്ങിയ ഈ വിഷയത്തിൽ നമ്മളിൽ ചിലർ, സ്ത്രീകളും ദളിത്, ന്യൂനപക്ഷ, യുവജനങ്ങളും വേട്ടയുടെ വാഴ്ത്തുപാട്ടുകാരായി എന്നത് സാംസ്കാരിക വിമര്‍ശനത്തിന് വിധേയമാക്കേണ്ടതാണ്.


ശാക്തീകരിക്കപ്പെട്ട യുവത്വത്തിന്റെ, ശാക്തീകരിക്കപ്പെട്ട സ്ത്രീവാദികളുടെ ഒരു വിഭാഗത്തിനെങ്കിലും സാമൂഹ്യനീതീവിരുദ്ധമായി, കുറ്റകരമായ അലംഭാവത്തോടെ സ്വയംസുഖ സിദ്ധാന്തവും വെച്ച് സമീപിക്കാൻ കഴിയുന്ന ഒരു ദുർബലവിഭാഗമായി കുട്ടികൾ മാറിയിരിക്കുന്നു. കുട്ടികളുടെ ലൈംഗികതയും കുട്ടികളോടുള്ള മുതിർന്നവരുടെ ലൈംഗികതയും തമ്മിലുള്ള ചൂഷണതലം തന്ത്രപരമായി വിസ്മരിക്കപ്പെടുന്നു, സ്ത്രീയേക്കാൾ താഴ്ന്ന അടരിലെ ശബ്ദം പോലുമില്ലാത്ത അടുത്ത ഇരനില…

ഇങ്ങനെ സ്ത്രീകളെക്കാൾ അരക്ഷിതരായ, എളുപ്പം കിട്ടുന്ന ഇരകളായി കുട്ടികൾ മാറുമ്പോൾ , തുടക്കത്തിൽ പറഞ്ഞ ഓൺലൈൻ എഴുത്തുകളുടെ ഏതു തരത്തിലുള്ള വിനിമയവും ഒരു പൊട്ടെൻഷ്യൽ പീഡോഫൈലിനെയെങ്കിലും ‘ആക്റ്റീവ്’ ആക്കുവാനേ സഹായിക്കൂ. സൈബർ വ്യക്തികളുടെ നിയമവിരുദ്ധ പരിപാടികളിൽ ഐഡന്റിറ്റി വ്യകതമാക്കാനെടുക്കുന്ന സാങ്കേതിക കാലതാമസവും, നിയമ പഴുതുകളും വലിയൊരു സാമൂഹിക കുറ്റകൃത്യത്തിന്റെ നിശ്ബ്ദ പ്രോൽസാഹനത്തിന് ആക്കം കൂട്ടുന്നു. പീഡോഫൈൽ അനുഭാവികൾക്ക് ചർച്ചക്ക് ഇടം നൽകിയ ചാനലും ഫലത്തിൽ ഇതു തന്നെയാണ് ചെയ്തത്.

സ്ത്രീകൾ മനുഷ്യൻ എന്ന നിലയിലൂള്ള തിന്മകളിൽ നിന്ന് അതീതരായി നിൽക്കേണ്ട ഉദാത്തവാദം അല്ല ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്. തങ്ങളേക്കാൾ താഴ്ന്ന ഒന്നിന്റെ വേട്ടയ്ക്കൊപ്പം നിന്നിട്ട് ഇരവാദം വിളമ്പുന്നതിന്റെ യുക്തി ഇനി മുതൽ വിലപ്പോവില്ല എന്നാണ്. ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ട് ലിംഗനീതിയെ സംബോധന ചെയ്യുന്ന സ്ത്രീവാദയുക്തികളുടെ നീലച്ചായം ഒഴുകിപ്പോകും എന്നാണ്.

ഇത്തരം ന്യായീകരണങ്ങൾ പുറത്തുള്ള തക്കം പാർക്കുന്നവരെക്കൂടിയാണ് കൂടുതൽ ഊർജ്ജപ്പെടുത്തുക. വാളയാറിൽ തൂങ്ങി മരിച്ച നിലയിൽ, അല്ല തൂക്കിക്കൊല്ലപ്പെട്ട ദലിത് വിഭാഗത്തിൽപ്പെട്ട കുട്ടികൾ, ഒരു വർഷമായി ചൂഷണം ചെയ്യപ്പെട്ട കൽപ്പറ്റയിലെ ഓർഫനേജ് വിദ്യാർഥിനികൾ. ആ പട്ടികയുടെ നീളം കൂട്ടാനേ ഓൺലൈൻ പീഡോഫൈൽ പോസിറ്റീവിസം സഹായിക്കൂ. അവർ, ജീവിച്ചും മരിച്ചും ‘കൊല്ലപ്പെട്ടു’ കൊണ്ടിരിക്കുന്ന കുട്ടികൾ നമ്മളോടു പറയുന്നു… അമ്പിളിമാമനും പാപ്പമായ് തോന്നുന്ന ഞങ്ങളുടെ പ്രായത്തിനും പശിക്കും മുകളിൽ നിങ്ങളുടെ ആനന്ദവിഷങ്ങൾ വിളമ്പരുത്…

എഴുത്തുകാരിയും അധ്യാപികയുമാണ് ലേഖിക

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: International womens day 2017 paedophile paedophelia childrens rights protection bilu padmini narayanan kerala news