ദസറ അവധിക്കാലത്ത് എനിക്ക് മലമുകളിലേക്ക് പോകാൻ സമയം കിട്ടി. ഡൽഹിയിൽ നിന്ന് ഏഴ് മണിക്കൂർ അകലെ, ഉത്തരാഖണ്ഡിൽ, അവിടെ നിങ്ങൾക്ക് ചുറ്റിലും നിറയെ ഇലകൾ, കുന്നുകൾ, കാൽനടപ്പാതകൾ, ഇതിന് പുറമെ പതുങ്ങിയിരിക്കുന്ന പുള്ളിപ്പുലിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എന്നിവയുണ്ട്. ഈ സമയത്താണ് നോബൽ സമ്മാനം നേടിയ എഴുത്തുകാരൻ കസുവോ ഇഷിഗുറോയുടെ പുതിയ പുസ്തകമായ “ക്ലാരാ ആൻഡ് ദ് സൺ” എന്ന പുസ്തകം വായിക്കാൻ തുടങ്ങി. കുട്ടികൾക്ക് മനുഷ്യരോടു പ്രതികരിക്കാൻ നിർമ്മിത ബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI) ഉള്ള യന്ത്രങ്ങൾ ഉപയോഗിച്ച് പ്രോഗ്രാം ചെയ്തിട്ടുള്ള എഎഫ് (Artificial Friends) അഥവാ കൃത്രിമ സുഹൃത്തുക്കളുഉള്ള ഒരു സ്ഥലത്തെക്കുറിച്ചാണ് ആ നോവലിൽ പറയുന്നു. – അവരുടെ ഉടമകളെക്കുറിച്ചുള്ള അവർ നിരീക്ഷിച്ചിക്കുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും അവരോട് എങ്ങനെ പ്രതികരിക്കണമെന്ന് മനസ്സിലാക്കുകയും ചെയ്തു.
ക്ലാര, എന്ന എഎഫ്, വേഗത്തിൽ തന്നെ പെരുമാറ്റം, സംസാരം, നടത്തം തുടങ്ങി “അവളെ ഏത് കുട്ടിക്ക് വേണ്ടി വാങ്ങിയോ ആ കുട്ടിയുടെ എല്ലാ സ്വാഭവ രീതികളും അനുകരിക്കാൻ കഴിയുന്നതായി മാറുന്നു. തങ്ങളുടെ കുട്ടിയേക്കാൾ മികച്ചതും എല്ലാം തികഞ്ഞതുമാണ് ക്ലാരയെന്ന നിലയിൽ രക്ഷിതാക്കൾക്ക് തോന്നിത്തുടങ്ങുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുകയും പ്രശ്നങ്ങൾ ആരംഭിക്കുകയും ചെയ്തു. സ്നേഹം എന്നത് സ്ഥായിയായതാണോ? എന്ന വളരെ ആഴമേറിയ ചോദ്യമാണ് ഇഷിഗുറോ നമ്മളോട് ഉന്നയിക്കുന്നത്: നമ്മുടെ ഉദ്ദേശ്യങ്ങൾക്കായി, നിർമ്മിത ബുദ്ധി (എ ഐ) പ്രോഗ്രാമുകൾക്ക് വിവരങ്ങൾ ആഗിരണം ചെയ്യാനും മനുഷ്യരെന്ന നിലയിൽ നമ്മെ വേർതിരിക്കുന്ന തരത്തിൽ യുക്തിസഹമായ രീതിയിൽ പെരുമാറാനും കഴിയുന്ന “വിശദമായ പഠന” പ്രക്രിയയെ കുറിച്ച് ഈ പുസ്തകം വിവരിക്കുന്നു.
ഇഷിഗുറോ വിവരിക്കുന്ന രംഗം സയൻസ് ഫിക്ഷനോ ഭാവിയുടെ വിദൂരദൃശ്യമോ അല്ല. കോവിഡ് കാല (പാൻഡെമിക്) ജീവിതത്തിന്റെ രണ്ടാം വർഷം പൂർത്തിയാക്കുന്നതിലേക്ക് ഇന്ത്യ ജാഗ്രതയോടെ നീങ്ങുമ്പോൾ, ഒരു പ്രവണത ഉറപ്പാണ് – നമ്മുടെ ഓരോ ദിനവും കടന്നുപോകാൻ നമ്മൾ, കൂടുതൽ കൂടുതൽ നിർമ്മിത ബുദ്ധിയെ ആശ്രയിക്കും. 1956 -ൽ ജോൺ മക്കാർത്തി എഴുതി, “ഒരു മനുഷ്യൻ ഇത്തരത്തിൽ പെരുമാറിയാൽ ബുദ്ധിമാനെന്ന് വിളിക്കപ്പെടുമോ ആ രീതിയിൽ പെരുമാറാൻ (പ്രവർത്തിക്കാൻ) നിർമ്മിത ബുദ്ധി ഒരു യന്ത്രത്തെ സജ്ജമാക്കുന്നു.” ആപ്പിൾ ഉപയോക്താക്കൾ ആശ്രയിക്കുന്ന സിരി, നിർമ്മിത ബുദ്ധിയുടെ ഉദാഹരണമാണ്. എന്നിരിക്കിലും സിരി സാമർത്ഥ്യം കാണിക്കാൻ, നിങ്ങൾ ആവശ്യപെടുമ്പോള്‍ ഒരു പൂച്ചയെ എങ്കിലും തിരിച്ചറിയാൻ, പൂച്ചകളുടെ 1,00,000 ചിത്രങ്ങൾ നൽകണമെന്ന് സിരിയുടെ സ്രഷ്ടാക്കൾ പറഞ്ഞു.
കോവിഡ് നിർവചിച്ച ഒരു കാലത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. കോവിഡ് കാരണം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ ലോകത്തിലാണ് നമ്മളിപ്പോൾ.
1.7 ബില്യൺ ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ, പൗരന്മാർക്ക് തങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഭരണകൂടത്തിന്റെ കൈവശമുള്ള അല്ലെങ്കിൽ സ്വകാര്യ ഡാറ്റാ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ കൂടുതലായി ശേഖരിച്ചിരിക്കുന്നു. ആധാർ, കോവിൻ (CoWin) വാക്സിനേഷൻ, ടാക്സ് റിട്ടേണുകൾ, ഡ്രൈവിങ് ലൈസൻസ് എന്നിങ്ങനെ പല ആവശ്യങ്ങളുടെ പേരിൽ സർക്കാർ നമ്മുടെ വിവരങ്ങൾ ശേഖരിക്കുന്നു. പൗരാധികാരത്തിനെ പൊതുയിടത്തിലേക്ക് വഴിതുറക്കുന്ന നിരവധി രേഖകളെ പ്രാപ്തമാക്കുന്നു.
ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സ്വകാര്യ പ്ലാറ്റ്ഫോമുകളും നമ്മെ അനന്യരാക്കുന്ന കാര്യങ്ങൾ – നമ്മുടെ അഭിപ്രായങ്ങൾ, ഇഷ്ടങ്ങളും അനിഷ്ടങ്ങളും, പ്രത്യയശാസ്ത്രങ്ങളും – അവരുടെ പ്ലാറ്റ്ഫോമുകളിൽ ശേഖരിക്കുന്നു. ഈ ഡാറ്റയെ അടിസ്ഥാനമാക്കി, അൽഗോരിതങ്ങൾ ട്വിറ്ററിലേക്കോ ഫെയ്സ്ബുക്കിലേക്കോ നമ്മുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന വാർത്തകളും വിവരങ്ങളും നൽകുന്നു. അതേസമയം, നമ്മൾ ഇപ്പോൾ തിയേറ്ററുകളിലേക്ക് പോകുന്നതിന് പകരം ലാപ്ടോപ്പുകളുടെ സ്വകാര്യതയിൽ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് അല്ലെങ്കിൽ ഹോട്ട്സ്റ്റാർ പോലുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് നമ്മൾ ജനപ്രിയ സംസ്കാരത്തോടുള്ള വിനിമയം നടത്തുന്നത്. ഈ ഓരോ പ്ലാറ്റ്ഫോമിലെയും അൽഗോരിതങ്ങൾ നമ്മളുടെ മുൻകാല കാഴ്ചാ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിൽ നമ്മൾക്ക് സിനിമകളും സീരിയലുകളും ശുപാർശ ചെയ്യുന്നു.
ഇന്ത്യയിൽ,തിരിച്ചെടുക്കാനാവാത്ത വിധത്തിൽ, നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ വിവരശേഖരണത്തിന്, ഇന്ത്യൻ പൗരന്മാർക്ക് അവരുടെ ഡാറ്റയുടെയോ അതിന്റെ വേർതിരിച്ചെടുക്കുന്നതിൽ നിന്നും പൊതുവായോ പ്രത്യേകിച്ച് അതിന്റെ ദുരുപയോഗത്തിനെതിരെയോ നടപടിക സ്വീകരിക്കാൻ അവകാശമില്ല. ഇന്ത്യയിൽ വിവര സാങ്കേതികവിദ്യ സംബന്ധിച്ച പാർലമെന്ററി സമിതി ഒരു ബിൽ ചർച്ച ചെയ്യുന്നുണ്ടെങ്കിലും നിലവിൽ ഡാറ്റ സുരക്ഷ (ഡാറ്റാ പ്രൊട്ടക്ഷൻ) സംബന്ധിച്ച് നിയമമൊന്നും നിലവിലില്ല. നിലവിൽ നമുക്ക് ലഭിക്കുന്ന ഏക സംരക്ഷണം പുട്ടസ്വാമി കേസിലെ സുപ്രീം കോടതി വിധിയാണ്, ആ കേസിൽ പൗരന്മാർക്ക് വിവര സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നിരുന്നാലും, നിയമനിർമ്മാണത്തിന്റെ അഭാവത്തിൽ, ഇത് നടപ്പിലാക്കാൻ ബുദ്ധിമുട്ടാണ്.
നമ്മളുടെ ഡാറ്റ ശേഖരിക്കാനും ഉപയോഗിക്കാനും ഭരണകൂടത്തിന് ഏകപക്ഷീയ അവകാശങ്ങളുണ്ടെങ്കിലും, അക്കാര്യത്തിൽ, സ്വകാര്യ കക്ഷികളെ നിയന്ത്രിക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡലൈൻസും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമങ്ങൾ, 2021, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം ഉപയോഗിക്കുന്ന വാട്ട്സ്ആപ്പിൽ നിന്നും വിവരങ്ങളുടെ സ്രഷ്‌ടാവിനെ (ആദ്യം സന്ദേശം അയച്ച വ്യക്തി) തിരിച്ചറിയാൻ പ്രാപ്തമാക്കണമെന്ന് അനുശാസിക്കാൻ നിർബന്ധിധിക്കുന്നു. നിലവിൽ പൗരന്മാരുടെ സ്വകാര്യതയെ പോലും ഇഴകീറി അറിയാൻ ഭരണകൂടത്തിന് സാധിക്കും. അതേസമയം, അങ്ങനെയുള്ള അറിവ് ആധാരമാക്കി നടത്തുന്ന ദുരുപയോഗം തടയാൻ പൗരന്മാരായ നമുക്ക് യാതൊരു വഴിയുമില്ല പരിഹാരവുമില്ല. നിങ്ങൾക്ക് സിരി സ്വിച്ച് ഓഫ് ചെയ്തുവെക്കാം, പക്ഷേ ഭരണകൂടത്തിനെ തൊടനാകില്ല.
നിർമ്മിത ബുദ്ധിയുടെ വിപുലവും വ്യാപകവുമായ ഉപയോഗത്തിന്റെ സാധ്യതയെയും അനിവാര്യതയെയും കുറിച്ച് നമ്മുടെ സർക്കാർ ചിന്തിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ നിർമ്മിത ബുദ്ധി യുടെ ആവശ്യകതയിലേക്കാണ് 2018ലെ നീതി ആയോഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദേശീയ സ്ട്രാറ്റജി വിരൽചൂണ്ടുന്നു. നിർമ്മിത ബുദ്ധിയുടെ വിശാല ഉപയോഗത്തിന് തടസ്സമാകുന്നത് ഡാറ്റയിലേക്കുള്ള പ്രവേശന ലഭ്യതയിലെ അഭാവം, സ്വകാര്യത, സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ എന്നിവയാണെന്ന് നിതി ആയോഗ് അഭിപ്രായപ്പെടുന്നു. ഈ ആശങ്കകൾ ശ്രദ്ധിക്കുമ്പോൾ, ഭരണകൂട നയത്തിന്റെ ലക്ഷ്യങ്ങളിൽ ഒരു “ഡാറ്റാ മാർക്കറ്റ് പ്ലേസ്” (വിവരച്ചന്ത) ഉൾപ്പെടുന്നു എന്ന് വ്യക്തമാകും – ” ഡിപ്ലോയെബിൾ മോഡൽ (പുതിയ ഡാറ്റ അഥവാ പുതിയ വിവരം ഉപയോഗിച്ച് പ്രവചനങ്ങൾ നടത്തുന്ന രീതി) അതിൽ “ഡാറ്റ വാങ്ങുന്നവരെയും വിൽക്കുന്നവരെയും” ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു.
നിർമ്മിത ബുദ്ധിയുടെ കൂടുതൽ വിന്യാസത്തിനും നമ്മുടെ ഡാറ്റാ ഹാർവെസ്റ്റിനുമുമുള്ള ഈ പദ്ധതികൾക്കിടയിൽ, നിയമം നൽകുന്ന അവകാശങ്ങളുടെ മാതൃകയുടെ അഭാവം വളരെ അസ്വസ്ഥതയുണ്ടാക്കുന്നു.
പൗരന്മാർക്ക് അവരുടെ സംസാരം, ആവിഷ്കാരം, ബൗദ്ധിക സ്വത്ത്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ അടിസ്ഥാനത്തെ ഇത് ലംഘിക്കുന്നു. ഈ പരിരക്ഷകളുടെ അഭാവത്തിൽ, നമ്മെ മനുഷ്യരാക്കുകയും നമ്മുടെ വ്യക്തിത്വത്തെ നിർവചിക്കുകയും ചെയ്യുന്ന നമ്മുടെ വ്യക്തിപരമായ ഡാറ്റ (വ്യക്തിപരമായ സവിശേഷതകളെ കുറിച്ചുള്ള വിവരശേഖരണം) ശേഖരണം ഭരണകൂടം അതിശക്തമായി തുടരുകയും ചെയ്യും.
- സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകയായ ലേഖികയുടെ ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രത്തിലെ ‘ഓപ്പണിങ് ആർഗ്യുമെന്റ്’ എന്നദ്വൈവാര പംക്തിയിൽ 2021 ഒക്ടോബർ 16 ന് ‘സ്റ്റേറ്റ്, സിരി ആൻഡ് യു‘ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച് ലേഖനം