scorecardresearch

ആക്രമണം നടക്കുമ്പോൾ ഞാൻ ഇസ്രായേലിലായിരുന്നു - ജറുസലേമിൽ ഇരുട്ട് പരക്കുന്നത് കണ്ടു

യുദ്ധമേഖലയിൽ നിന്ന് വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ പരിമിതമായ വിമാനങ്ങളിൽ സീറ്റുകൾ കണ്ടെത്താൻ കാത്തിരിക്കുമ്പോൾ, എയർ എത്യോപ്യ വിമാനത്തിൽ സ്വന്തം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കയറ്റിപ്പോയ ആദ്യത്തെ എയർലൈനുകളിൽ ഒന്നാണ് എയർ ഇന്ത്യയെന്ന് തിരിച്ചറിഞ്ഞത് ഞങ്ങളെ ലജ്ജയിലാഴ്ത്തി

യുദ്ധമേഖലയിൽ നിന്ന് വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ പരിമിതമായ വിമാനങ്ങളിൽ സീറ്റുകൾ കണ്ടെത്താൻ കാത്തിരിക്കുമ്പോൾ, എയർ എത്യോപ്യ വിമാനത്തിൽ സ്വന്തം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കയറ്റിപ്പോയ ആദ്യത്തെ എയർലൈനുകളിൽ ഒന്നാണ് എയർ ഇന്ത്യയെന്ന് തിരിച്ചറിഞ്ഞത് ഞങ്ങളെ ലജ്ജയിലാഴ്ത്തി

author-image
Mrinal Pande
അപ്‌ഡേറ്റ് ചെയ്‌തു
New Update
Isreal war | Hamas attack

ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന ഇസ്രേയലിലെ കെട്ടിടങ്ങൾ ഫൊട്ടോ: എഎൻഐ

ഒക്‌ടോബർ 6 വെള്ളിയാഴ്ച, ഞങ്ങൾ ജറുസലേമിലെ ഒരു പഴയ സുഹൃത്തിന്റെ വീട്ടിൽ, ഒരാഴ്ച നീണ്ടുനിന്ന സൂക്കോത്ത് (കൂടാര) പെരുന്നാളിന്റെ അവസാന ദിവസം ഒരുമിച്ച് ആഘോഷിക്കുകയായിരുന്നു. ഞങ്ങളുടെ ആതിഥേയർ ഞങ്ങളോട് പറഞ്ഞു, ഈ യഹൂദ ഉത്സവം സാധാരണ വിളവെടുപ്പ് ഉത്സവത്തേക്കാൾ പെരുമയേറിയതാണ്- വാസ സ്ഥലം തേടി വളരെക്കാലമായി അലഞ്ഞ അവരുടെ വംശത്തിന്റെ മുൻകാല പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. അതിനാൽ, പാരമ്പര്യമായി, പെരുന്നാളിന്റെ അവസാനത്തിൽ, അക്രമരഹിതമായ, സമാധാനപരമായ ഭാവിക്കായി കുടുംബങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുള്ള വിരുന്നും പ്രാർത്ഥനയും. കുടുംബകഥകളും സൗമ്യമായ തമാശകളും യഥാർത്ഥ ഉന്മേഷഭരിതവും ദീർഘവും സന്തോഷപ്രദവുമായ ഒരു സായാഹ്നമായിരുന്നു അത്.

Advertisment

പിറ്റേന്ന് രാവിലെ, എയർ-റെയ്ഡ് സൈറണുകളുടെ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. ആഘോഷത്തിന്റെ ഹാങ്ഓവറിൽ നിന്നു മാറാനും പ്രാർത്ഥനയ്ക്കായി സിനഗോഗുകളിൽ എത്താനുമുള്ള അറിയിപ്പാണ് ഈ സൈറനെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. പെട്ടെന്ന്, ഞങ്ങളുടെ സൗമ്യയായ ആതിഥേയ ഇരുണ്ട മുഖവും കണ്ണീരുമായി ഞങ്ങളുടെ ഉമ്മറപ്പടിയിൽ പ്രത്യക്ഷപ്പെട്ടു. മിസൈലുകൾ പറന്നു വന്നാൽ ഒരു നല്ല എയർ റെയ്ഡ് ഷെൽട്ടർ ആയിരിക്കുമെന്ന് പറഞ്ഞിരുന്ന വീട്ടിലെ സുരക്ഷിതമായ ഒരു കോണിലേക്ക് അവൾ ഞങ്ങളെ നയിച്ചു. ആദ്യമായിട്ടായിരുന്നു ആ സ്ഥലം അവർ ഉപയോഗിക്കുന്നത്.

തെക്കൻ ഇസ്രായേലിൽ നിന്നുള്ള വാർത്തകളും ചിത്രങ്ങളും പുറത്തുവന്ന തുടർന്നുള്ള മൂന്ന് ദിവസങ്ങൾ ഭയപ്പാടും ഞെട്ടലും നിറഞ്ഞ ദുഃസ്വപ്നമായി. യുദ്ധമേഖലയിൽ നിന്ന് വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ പരിമിതമായ വിമാനങ്ങളിൽ സീറ്റുകൾ കണ്ടെത്താൻ കാത്തിരിക്കുമ്പോൾ, എയർ എത്യോപ്യ വിമാനത്തിൽ സ്വന്തം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കയറ്റിപ്പോയ ആദ്യത്തെ എയർലൈനുകളിൽ ഒന്നാണ് എയർ ഇന്ത്യയെന്ന് തിരിച്ചറിഞ്ഞത് ഞങ്ങളെ ലജ്ജയിലാഴ്ത്തി. പോകാനും വരാനുമുള്ള ടിക്കറ്റുകൾ വാങ്ങിയ ഞങ്ങളെപ്പോലുള്ള യാത്രക്കാർക്ക് മറ്റ് വിമാനങ്ങളെ കുറിച്ച് അറിയിക്കുകയും കൗൺസിലിങ് നൽകുകയും ചെയ്യുമെന്ന പ്രതീക്ഷപോലും അസ്ഥാനത്തായി.

പ്രദേശത്തിന്റെ സംഘർഷത്തിന്റെ ചരിത്രത്തെക്കുറിച്ചോ ഒടുവിൽ കാര്യങ്ങൾ എങ്ങനെ കടന്നുപോകുമെന്നോയുള്ള പ്രവചനമോയല്ലിത്. ഗ്രൗണ്ട് സീറോയിലും അക്കാദമിയയിലും ഉള്ളവർ അത് ചെയ്യാൻ കൂടുതൽ പ്രാപ്തരാണ്, അതിനാൽ, ഇപ്പോൾ പ്രവചനങ്ങൾ നടത്താനുള്ള ത്വരയെ ഞാൻ ചെറുക്കുകയാണ്. പലസ്തീനിൻ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടന്റെ അറബ്- ജൂത രാഷ്ട്രങ്ങളായുള്ള വിഭജന പ്രമേയം 1947 നവംബർ 29 അവതരിപ്പിച്ച് അംഗീകരിക്കുകയും 1948 മേയ് മാസം ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയം നിലവിൽ വരുകയും ചെയ്തു, ആ കാലം മുതൽ ഈ പ്രദേശത്ത് പെയ്തൊഴിയാത്ത ദുരന്തത്തെയും ദയനീയാവസ്ഥയേയും കുറിച്ച് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

Advertisment

ഈ വിഭജനമാണ് 1948 മുതൽ അവസാനിക്കാത്ത അക്രമാസക്തമായ പ്രതികാരങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും പാതയൊരുക്കിയത്. ഈ മേഖലയിൽ സംഭവിക്കുന്നത് യുദ്ധം ചെയ്യുന്ന മറ്റ് പ്രദേശങ്ങൾക്കും സംഭവിച്ചു, അത് തുടർന്നും സംഭവിക്കും. ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങളെപ്പോലെ ബോസ്നിയക്കാരും അതനുഭവിച്ചിട്ടുണ്ട്. “വലിയ താൽപ്പര്യങ്ങൾ” എന്ന പേരിൽ അക്രമവും കൊള്ളയും കൊലപാതകവും അരങ്ങുവാഴുന്ന യുദ്ധങ്ങൾക്ക് മൗനാനുവാദം നൽകേണ്ടി വരുന്നത് എന്തുകൊണ്ടാണ്? അതുകൊണ്ട്, നമ്മൾ ഒന്നിച്ച് ചോദിക്കേണ്ട ചോദ്യം എപ്പോൾ, എങ്ങനെ എന്നല്ല, എന്തുകൊണ്ട് എന്നതാണ്.

ഒട്ടുമിക്ക രാജ്യങ്ങളിലും രാഷ്ട്രീയ സംഘർഷം, ബിസിനസ്സ് സ്പർദ്ധ, മതപരമായ അസഹിഷ്ണുത എന്നിങ്ങനെ ദീർഘകാലമായി മറഞ്ഞിരിക്കുന്ന ഭിന്നത സഹവസിക്കുന്ന സമൂഹങ്ങൾക്കിടയിൽ നിലനിന്നിരുന്നു എന്നത് ശരിയാണ്. എന്നാൽ ഞങ്ങൾ ധൈര്യവും കൂട്ടായ്മയും അനുഭവിച്ചിട്ടുണ്ട്. ദീർഘവും സമ്പന്നവുമായ സാംസ്കാരിക പൈതൃകങ്ങളും വിവിധ വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളും ഉള്ള പരിഷ്കൃത രാഷ്ട്രങ്ങളായി നമുക്ക് തുടർന്നും ജീവിക്കാൻ നീതിയും മാനുഷികവുമായ ക്രമം പുനഃസ്ഥാപിക്കാനുള്ള ആവശ്യം നമുക്കെല്ലാവർക്കും ഉണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, ലോകമെമ്പാടുമുള്ള പുരുഷന്മാരും സ്ത്രീകളും ആ നഗരമധ്യത്തിലെ ചരിത്രപരമായ കെട്ടിടങ്ങൾക്ക് ചുറ്റും കറങ്ങിനടക്കുന്ന ചൂടേറിയ ദിവസങ്ങളിലൊന്നിൽ വിശുദ്ധ നഗരത്തിന്റെ തെരുവുകൾ ശാന്തമായി തൂത്തുവാരുന്ന ഒരാളെ ഞങ്ങൾ കണ്ടുമുട്ടി. പ്രസന്നമായ മുഖമുള്ള, ഒരേസമയം വൃദ്ധനും നിഷ്കളങ്കനുമായ, നിറംമങ്ങിയ ടീ-ഷർട്ടിന് ഉള്ളിൽ കുടവയറുള്ളയാളായിരുന്നു ആ മനുഷ്യൻ. “ശാലോം,” അദ്ദേഹം ഞങ്ങളോട് തലയാട്ടി, ഞങ്ങൾ മരങ്ങളുടെ തണലിലേക്ക് നീങ്ങി. "ഞങ്ങൾ എല്ലായ്പ്പോഴും ഇവിടെ ഒരു വലിയ കുടുംബം പോലെയാണ് ജീവിച്ചിരുന്നത്," അദ്ദേഹം പറഞ്ഞു. "മുസ്‌ലിമുകൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ, ഞങ്ങൾ വ്യത്യാസങ്ങളില്ല. ആളുകൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇതുപോലെ ഭാര്യയെയും കുടുംബത്തെയും മേളകളിൽ കൊണ്ടുവരാനും ഐസ്ക്രീം കഴിക്കാനും കുട്ടികളുമായി ഉല്ലസിക്കാനും അവർ ആഗ്രഹിക്കുന്നു. യുദ്ധത്തിന്റെ ആവശ്യം എപ്പോഴും ഭരണാധികാരികളിൽ നിന്നാണുണ്ടാകുന്നത്. ഈ പുരാതനമായ മതിൽക്കെട്ടുകളും ഗോപുരങ്ങളും ജലധാരകളും നിർമ്മിച്ച രാജാക്കന്മാരിൽ പീഡിപ്പിക്കുന്നവരെ നോക്കുക. ഞങ്ങളിൽ നിന്നോ? ഇല്ല! ഒരിക്കലുമില്ല!"

ഇസ്രയേലിലെ ടൈം ട്രാവൽ,സ്വമേധയാ ഉള്ളതാണെന്ന് ഞാൻ മനസ്സിലാക്കി.

വൃദ്ധന് തെറ്റിയില്ല. നല്ല വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും സൂക്കോത്ത് (കൂടാര) പെരുന്നാളിന്റെ ഒരാഴ്ച നീണ്ടുനിന്ന ആഘോഷം, വെറും മൂന്ന് ദിവസങ്ങൾക്ക് ശേഷം നമുക്ക് ചുറ്റും പൊട്ടിപ്പുറപ്പെട്ട നികൃഷ്ടത സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദിവസമായിരുന്നു അത്. ഞങ്ങൾ സന്തോഷത്തോടെ കഴിയുമ്പോൾ ഏതാനും കിലോമീറ്ററുകൾ അകലെ, ആ സന്തോഷം തുടച്ചുനീക്കാനും സഹജീവികളായ സ്ത്രീ-പുരുഷന്മാർക്കെതിരെ ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്യാനും യുവാക്കളെ വെടിവെച്ചുകൊല്ലാനും പതിയിരിക്കുന്ന ആളുകൾ ഉണ്ടായിരുന്നു. ഒരു സംഗീതോത്സവം ആസ്വദിച്ചിക്കൊണ്ടിരുന്ന സ്ത്രീകളെയും കുട്ടികളെയും മുടിയിൽ പിടിച്ച് വലിച്ചിഴച്ച് വെടിവയ്ക്കുന്നു.

ഈ യുദ്ധത്തിന്റെ രഹസ്യങ്ങളിലൊന്ന്, എന്തുകൊണ്ടാണ് ഇത്രയധികം നല്ല ആളുകൾ,മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിൽ അവരുടെ രാഷ്ട്രീയ നേതൃത്വത്തിനൊപ്പം നിന്ന് ഓശാന പാടുന്നത് എന്നതും ഈ രാഷ്ട്രീയക്കാർ അവരുടെ നിർജ്ജീവമായ കണ്ണുകളോടെ, ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നു, ചരിത്രപരമായ കാര്യങ്ങളിൽ പരസ്പ്പരം കുറ്റാരോപണം നടത്തുന്നു എന്നതും. എന്തുകൊണ്ടാണ് നമ്മുടെ മാധ്യമ അവതാരകരിൽ പലരും, ഈ യുദ്ധത്തിൽ നിന്ന് ആയിരം മൈൽ അകലെ ഇരുന്നു, മുംബൈ ഭീകരാക്രമണത്തെ കുറിച്ച് എല്ലാം പഠിച്ച് നരകതുല്യമായ സന്തോഷത്തോടെയും “ഞാൻ നിങ്ങളോട്നേരത്തെ പറഞ്ഞ പോലെ -അങ്ങനെ-അങ്ങനെ” വിശകലനങ്ങളിലൂടെയും നിരന്തരമായ സൂചന നൽകുന്നു? എന്തിനാണ് രാഷ്ട്രീയ നേതൃത്വം തങ്ങൾ ഇരുഭാഗത്തുമുള്ളവരുമായുള്ള ടെലിഫോൺ സംഭാഷണം വോട്ടർമാരെ അറിയിക്കുന്നത് എന്തിനാണ്? ഇത് ക്ലാസിക് വാർപോൺ (classic war porn) ആണെന്ന് വ്യക്തമായി പറയേണ്ടിവരും. മിക്ക കാഴ്ചക്കാരും അത് കാണാനോ കേൾക്കാനോ ആഗ്രഹിക്കുന്നില്ല, എന്നിരുന്നാലും വാചാടോപത്താൽ ആകർഷിക്കപ്പെടുന്നു. ധാരാളം കുട്ടികൾ ഉൾപ്പെടെ നിരവധി സിവിലിയൻമാരെ ഭയാനകമാംവിധം കൊന്നൊടുക്കിയ ഒരു യുദ്ധത്തിൽ - എല്ലാ സിവിലിയൻമാരിലും ഏറ്റവും ദുർബലരായവർ - രാഷ്ട്രീയക്കാർ അപലപനീയവും അല്ലെങ്കിൽ സംരക്ഷിക്കേണ്ടതും എന്ന് കരുതുന്നതിനെ മാത്രമേ ഞങ്ങൾ അപലപിക്കൂ എന്നാണോ പറയുന്നത്?

സന്തോഷകരമായ ഒരു ശാബ്ബത്ത്, അനേകം മരണങ്ങളോടും വിയോഗങ്ങളോടും കൂടി അവസാനിച്ച ആ ദിവസം അവിടെ സന്നിഹിതയായതിനാൽ, മനുഷ്യബന്ധങ്ങളുടെ ദുർബ്ബലതയെക്കുറിച്ച് മുമ്പെന്നത്തേക്കാളും ഇപ്പോൾ ബോധവതിയാണ്. കണക്കുകൾ തീർക്കുന്നതിനും അവരുടെ ഇടിയുന്ന ജനപ്രീതി വർദ്ധിപ്പിക്കുന്നതിനും വേണ്ടി രാഷ്‌ട്രീയ കൗശലം കൈമുതലായവർ കാര്യങ്ങൾ നിയന്ത്രിക്കുമ്പോൾ, സന്തോഷത്തെ ഇല്ലാതാക്കാനും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ നശിപ്പിക്കാനും കഴിയുന്ന അപകടസാധ്യതകളുണ്ട്. ജറുസലേമിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ ഇവയാണ്.

  • സ്വതന്ത്ര മാധ്യമ പ്രവർത്തകയും പ്രസാർ ഭാരതി മുൻ ചെയർപേഴ്സനുമാണ് ലേഖിക
Israel Israel Palestine Issues Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: