ഈ കൂടിക്കാഴ്ചയും കരാറും ചരിത്രപ്രധാനം തന്നെയാണ്. സംശയമില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷം സോവിയറ്റ് തകര്‍ച്ച കഴിഞ്ഞാല്‍ ലോക സാഹചര്യത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ള സംഭവത്തിന്‍റെ തുടക്കമാണിതെന്നു പറയാം. എന്തെല്ലാം മാറ്റങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ സമാധാനാന്തരീക്ഷത്തിനുള്ള തുടക്കം തന്നെയാണ് ഈ കരാറെന്ന് കാണാം. പ്രതിബന്ധങ്ങള്‍ ഏറെയുണ്ടെങ്കിലും ഈ തുടക്കം ഗുണാത്മകമായിട്ട് തന്നെ മുന്നോട്ടു പോകാനാണ് സാധ്യത. രണ്ടു നേതാക്കള്‍ക്കും അങ്ങനെ നീങ്ങുന്നത് ഗുണകരം തന്നെയാണ്. ഈ രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും ലോകത്തിനു തന്നെയും ഗുണകരമാണ്. അതുകൊണ്ടുതന്നെ ഈ നേതാക്കള്‍ അതു മുന്നോട്ടു കൊണ്ടുപോവാന്‍ ബാധ്യസ്ഥരുമാണ്.
ചരിത്രത്തില്‍ വലിയ മാറ്റങ്ങളെല്ലാം സംഭവിക്കുന്നത് വിപ്ലവങ്ങളിലൂടെ ആണെന്ന ധാരണ ശക്തമാണ്. വസ്തുതാപരമായി ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. കുറച്ചു വിപ്ലവങ്ങളെ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളൂ. അവയില്‍ അധികവും തിരിച്ചുപോക്കുകളായിട്ട് പരിണമിക്കുകയും ചെയ്തു. ചരിത്രത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളധികവും പരിണാമപരമാണ്. മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങളൊന്നും ലക്ഷ്യം കാണാറില്ല. മുന്‍കൂട്ടി നിശ്ചയിക്കാനോ പ്രവചിക്കാനോ ആകാത്ത സംഭവങ്ങളുടെ കൂടി ചേരലുകളും ചേരുവകളുമാണ് നിര്‍ണായകമായ പല മാറ്റങ്ങളും സൃഷ്ടി ച്ചിട്ടുള്ളത്.
കൊറിയൻ ദേശീയവികാരം യുദ്ധ ഭീഷണിയും
ട്രംപ്–ഉന്‍ കൂടിക്കാഴ്ചയിലേക്കും കരാറിലേക്കും നയിച്ച സാഹചര്യങ്ങള്‍ ഇത്തരത്തിലുള്ള അപ്രതീക്ഷിത ചേരുവകളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. ട്രംപ് ഒരിക്കലും ഇത്തരമൊരു കരാറിന് വേണ്ടി മുന്നൊരുക്കങ്ങള്‍ ചെയ്തിരുന്നില്ല. പഴയ സംഘര്‍ഷങ്ങള്‍ തുടരുന്നതില്‍ മാത്രമായിരുന്നു ആ പക്ഷത്തിന്‍റെ ശ്രദ്ധ. ഉന്‍ പക്ഷേ ഇത്തരമൊരു ലക്ഷ്യവുമായിട്ടു തന്നെയാണ് നീങ്ങിയിരുന്നതെന്ന് കാണാം. എന്നാല്‍ ഈ ലക്ഷ്യം ആവശ്യമാക്കുന്ന സാഹചര്യം ഉയര്‍ന്നു വന്നത് കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടു തന്നെയായിരുന്നു. അമേരിക്കയെ വെല്ലുവിളിക്കാന്‍ കഴിയുന്ന ആണവശക്തി എന്ന ലക്ഷ്യം നേടുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണാതിരുന്നു എന്നു പറയാന്‍ കഴിയില്ല. പക്ഷെ അതിന്‍റെ സങ്കീര്‍ണതയും രൂക്ഷതയും കണക്കുകൂട്ടലുകള്‍ക്കു അപ്പുറമായിട്ടുണ്ടാകാം. ഈ പുതിയ സാഹചര്യത്തെ നേരിടാന്‍ പുതിയ മുഖവുമായി പ്രത്യക്ഷപ്പെടാന്‍ ഉന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണ് പൊതുവിലയിരുത്തല്‍. കഴിഞ്ഞ വർഷം ഉന്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിയ ആണവഭീഷണി ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിക്കാനായി ആസൂത്രണം ചെയ്ത നീക്കമായിരുന്നു എന്ന വ്യാഖ്യാനവുമുണ്ട്.
1950-53-ലെ കൊറിയന്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാതെ യുദ്ധവിരാമകരാറില്‍ ഒതുക്കി നിര്‍ത്തുകയും ഒരു പുഴുക്കുത്തായി ഇത്രയും നാള്‍ തുടരുകയും ചെയ്തത് പലയിടത്തും പലപ്പോഴും കണ്ടു വന്നിട്ടുള്ള ചരിത്രത്തിന്‍റെ ഒരു കൈത്തെറ്റായി കണക്കാക്കാവുന്നതാണ്. പക്ഷെ ശീതയുദ്ധത്തിന്‍റെ തുടര്‍ച്ചയാണ് കൊറിയന്‍ പ്രശ്നം എന്നതു കൊണ്ട് ഈ രീതിയില്‍ കാണരുതെന്ന ശക്തമായ വീക്ഷണവും നിലവി ലുണ്ട്. ശീതയുദ്ധത്തേക്കാള്‍ ഈ പ്രശ്നം ഇത്ര നാളായിട്ടും പരിഹിക്ക പ്പെടാതിരിക്കുന്നതിനു പിന്നില്‍ മുറിവേറ്റ കൊറിയന്‍ ദേശീയവികാരം തന്നെയാണ് പ്രവത്തിച്ചു പോരുന്നത്.
കൊറിയന്‍ യുദ്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം സാധാരണഗതിയില്‍ തുടങ്ങുക 1950-ല്‍ അപ്രതീക്ഷിതമായി വടക്കന്‍കൊറിയ തെക്കന്‍കൊറിയക്കെതിരെ ആക്രമണം ആരംഭിച്ചു എന്നു പറഞ്ഞുകൊണ്ടായിരിക്കും. തെക്കന്‍കൊറിയയെ രക്ഷിക്കാന്‍ അമേരിക്ക ഇടപെട്ടതോടെ മറുപക്ഷത്ത് ചൈനയും പിന്നെ സോവിയറ്റ് യൂണിയനും പങ്കുചെര്‍ന്നത്തോടെ വലിയ യുദ്ധമായി മാറി. ഈ സംഭവങ്ങളെല്ലാം ശരി തന്നെ. പക്ഷെ വടക്കന്‍ കൊറിയ ഈ അപ്രതീക്ഷിത ആക്രമണം നടത്തുന്നതിനു പിന്നില്‍ കാരണം വല്ലതുമുണ്ടോ എന്നു ചര്‍ച്ച ചെയ്തു കാണാറില്ല. തീര്‍ച്ചയായും രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നു പരാജിതരുടെ പക്കല്‍ നിന്നു പിടിച്ചെടുത്ത വിഭവങ്ങള്‍ പങ്കുവെക്കുന്നതിന്റെ ഭാഗമായി സോവിയറ്റ് യൂണിയനും അമേരിക്കയും ചേര്‍ന്ന് ജര്‍മനിയെ പങ്കിട്ടെടുത്തത് പോലെ കൊറിയയെയും അവര്‍ പങ്കിട്ടെടുക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്‍ കൊറിയയില്‍ കിം ഉല്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭരണം ഏല്‍പ്പിച്ചു. കൊറിയന്‍ കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടി വടക്കന്‍കൊറിയക്കാരെ പഠിപ്പിച്ചത് തങ്ങളുടെ മാതൃഭൂമി യുടെ ഒരു ഭാഗം അമേരിക്ക ബലംപ്രയോഗിച്ച് കയ്യടക്കി വെച്ചിരിക്കുകയാണെന്നും ആ ഭാഗം തിരിച്ചു പിടിച്ച് ഏകീകൃത കൊറിയ രൂപീകരിക്കേണ്ടത് ദേശാഭിമാനികളായ കൊറിയക്കാരുടെ ഉത്തരവാദിത്വമാണെന്നുമാണ്. ഇങ്ങിനെ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മാതൃരാജ്യത്തിന്റെ ഭാഗം തിരിച്ചുപിടിക്കാനാണ് ’50-ല്‍ ആ ആക്രമണം അവര്‍ നടത്തിയത്. ഈ അമേരിക്കന്‍ വിരുദ്ധ വികാരം അവര്‍ ഇപ്പോഴും അതേപടി നില നിര്‍ത്തി പോരുന്നുണ്ട്.
തനതായ ഒരു ദേശീയ അടിത്തറ അവര്‍ സൃഷ്ടിച്ചെടുത്തത് കൊണ്ടാണ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ കിഴക്കന്‍ ജര്‍മനി ലയിച്ചത് പോലെ അവര്‍ തകരാതിരുന്നത്. ജൂച്ചേ എന്ന പേരില്‍ തനതായ ഒരു സോഷ്യലിസ്റ്റ് സമ്പ്രദായവും അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. അതു കൊണ്ടാണ് ചൈന മുതലാളിത്തത്തിലേക്ക് പോയപ്പോഴും വടക്കന്‍ കൊറിയ സ്വന്തം രീതി തുടര്‍ന്നു പോന്നത്. പക്ഷെ സോഷ്യലിസ്റ്റ് സമൂഹ ങ്ങള്‍ പൊതുവില്‍ നേരിട്ട പ്രതിസന്ധികള്‍ വടക്കന്‍ കൊറിയയും നേരിടുക യുണ്ടായി. ഫാസിസ്റ്റ് രീതികളും മറ്റു പല പരീക്ഷണങ്ങളും നടത്തിയ തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങളും.
ട്രംപ് – ഉൻ കരാർ ഉയർത്തുന്ന പ്രശ്നങ്ങൾ
ആഭ്യന്തരമായ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം സമീപകാലത്തെ വ്യാപ കമായ സാമ്പത്തിക ഉപരോധങ്ങള്‍ കൂടി ആയപ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. ലോകവിപണിയിലലേക്ക് പ്രവേശിച്ചു കൊണ്ടാല്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് മനസ്സിലായിക്കഴിഞ്ഞിരുന്നു. പക്ഷെ, അമേരിക്കയും മുതലാളിത്തവും അങ്ങേയറ്റം വർജ്യമെന്ന് ജനങ്ങളെ പഠിപ്പിച്ചു വെച്ചിട്ടുള്ളത് കൊണ്ട് പുതിയ സാഹചര്യം അവരെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. സ്വതന്ത്രമാധ്യമങ്ങളൊന്നുമില്ലാത്ത, പുറം ലോകത്തുനിന്ന് വിവരങ്ങളൊന്നും എത്താത്ത വടക്കന്‍ കൊറിയയിലെ ജനങ്ങള്‍ ട്രംപ്—ഉന്‍ കരാറിന്റെ വിവരങ്ങള്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപും ഉന്നും തമ്മില്‍ തുല്യനിലയില്‍ സംഭാഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണിക്കാനും അമേരിക്കയുമായി കണക്കു പറഞ്ഞ് കാര്യങ്ങള്‍ നേടി എന്നു റിപ്പോര്‍ട് ചെയ്യാനും പറ്റുന്ന സാഹചര്യം ഒരുങ്ങിയിട്ടുമുണ്ടല്ലോ.
ഇനി നമുക്ക് പുതിയ കരാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നോക്കാം. കഴിഞ്ഞ വർഷം ആഗോളതല നിയന്ത്രണങ്ങളെ മാനിക്കാതെ ആണവപരീക്ഷണ ങ്ങള്‍ നടത്തി അമേരിക്കയെ വെല്ലുവിളിച്ച കിം ജോംഗ് ഉന്‍ ഇക്കഴിഞ്ഞ നവവത്സരാശസയുടെ വേളയില്‍ ആണവ നിരായുധീകരണത്തിന്റെയും സമാധാനത്തിന്‍റെയും വക്താവായി രംഗപ്രവേശം ചെയ്യുകയായിരുന്നു. ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്താന്‍ തെക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് സമര്‍ത്ഥമായി കരുക്കള്‍ നീക്കിയതിന്റെ ഫലമായിട്ടാണ് ഈ കരാര്‍ സാധ്യമായത്. ഉന്നിന്റെ പുതിയ നിലപാടുകളെ സംശയത്തോടെ വീക്ഷിച്ച ട്രംപ് കരുതലോടെയാണ് നീങ്ങിയത്.
അമേരിക്കയെയും ലോകത്തെയും വെല്ലുവിളിച്ചുകൊണ്ട് ആണവ ശക്തി യായി ഉയര്‍ന്ന വടക്കന്‍ കൊറിയ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ ത്തിനു തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ഒരു പ്രധാന ആണവ നിര്‍മാണ കേന്ദ്രം പൂര്‍ണമായി നശിപ്പിച്ചു കൊണ്ട് വാക്കുപാലിക്കുക കൂടി ചെയ്തത് ലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ആണവ നിരായുധീകരണത്തിന്റെ കാര്യത്തില്‍ ഉന്‍ പിന്നോട്ട് പോവുക യോ കീഴടങ്ങുകയോ ചെയ്തിട്ടില്ല. കണിശമായി കണക്കുകൂട്ടിക്കൊണ്ടാണ് അദ്ദേഹം നീങ്ങുന്നത്. കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന്റെ ഭാഗമായി മാത്രമാണ് വടക്കന്‍ കൊറിയ ആണവ നിരായുധീകരണം നടത്താമെന്ന് പറഞ്ഞിട്ടുള്ളത്. തെക്കന്‍ കൊറിയയില്‍ അമേരിക്ക സ്ഥാപിച്ചിട്ടുള്ള ആണവായുധങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതിന് അനുസരിച്ച് മാത്രമേ വടക്കന്‍ കൊറിയയും ആണവാ യുധങ്ങള്‍ നശിപ്പിക്കേണ്ടതുള്ളൂ എന്നാണു ഇതിന്റെ അര്‍ത്ഥം.
Read More: ആശ്വാസമേകുമോ ഈ സാർവ്വദേശീയ നയതന്ത്രങ്ങൾ?
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് നടപ്പിലാക്കുക എളുപ്പമല്ല. ജപ്പാന്‍റെ സംരക്ഷണത്തിനായി അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ആണവക്കുടയുടെ ആസ്ഥാനം തെക്കന്‍ കൊറിയയാണ്. അപ്പോള്‍ അമേരിക്ക ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടി വരും. ഏതായാലും വടക്കന്‍ കൊറിയയെ പോലുള്ള അപകടകാരിയായ ഒരു ആണവ ശക്തിയെ നിരായുധീകരിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാന്‍ പാടില്ലാത്തതാണ്. ട്രംപ് ആ ദിശയില്‍ തന്നെയാണ് നീങ്ങുന്നത്. പക്ഷെ ഈ ലക്ഷ്യം പ്രയോഗത്തില്‍ വരുത്തുക എളുപ്പമല്ല എന്നതുകൊണ്ടാണ് ഇത് സംബന്ധിച്ച് സമൂര്‍ത്ത പദ്ധതിയൊന്നും കരാറില്‍ കാണാതിരുന്നത്.
പൊതുപ്രസ്ഥാവനാ രൂപത്തിലുള്ള കരാറിന്‍റെ ദൗര്‍ബല്യം പര്‍ഹാരിക്കാ നെന്നവണ്ണം കരാര്‍ ഒപ്പുവെച്ചതിനു ശേഷം ട്രംപ് പറയുകയുണ്ടായി വടക്കന്‍ കൊറിയയെ പ്രകോപിപ്പിക്കും വിധം അമരിക്കയും തെക്കന്‍ കൊറിയയും കൂടി നടത്താറുള്ള സൈനികാഭ്യാസ പ്രകടനം മേലില്‍ ഉണ്ടാവുകയില്ലെന്ന്. കൂടാതെ തെക്കന്‍ കൊറിയയില്‍ ഇപ്പോള്‍ നിലവി ലുള്ള 28000 അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇതെല്ലാം തെക്കന്‍ കൊറിയയെയും ജപ്പാനെയും തെല്ലൊന്ന് അങ്കലാപ്പിലാക്കിയിട്ടുമുണ്ട്.
ഡൊണാൾഡ് ട്രംപും കിം ജോംഗ് ഉന്നും ഗൗരവപൂര്‍വ്വം തന്നെയാണ് സമാധാന ദൗത്യം ഏറ്റെടുത്തിട്ടുള്ളതെന്നു വ്യക്തമാണ്. നടപ്പിലാക്കിയെ ടുക്കുക എളുപ്പമാല്ലാത്തത് കൊണ്ട് സമയമെടുത്താലും ലക്ഷ്യത്തിലെത്തുക തന്നെയാണ് പ്രധാനം. ലോകം മുഴുവനും അവരോടൊപ്പമുള്ളത് കൊണ്ട് അവര്‍ക്ക് ലക്ഷ്യം നേടാനാകുമെന്ന് പ്രതീക്ഷിക്കാം.