പൊതു പങ്കാളിത്തമാണ് വിജയകരവും ഊര്‍ജസ്വലവുമായ ജനാധിപത്യത്തിന്റെ അടിത്തറ. ജനാധിപത്യ സമ്പ്രദായങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ സംവാദങ്ങളും ചര്‍ച്ചകളും ആരോഗ്യകരമായ ആശയവിനിമയവും വലിയ പങ്ക് വഹിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍, അവരുടെ ജനാധിപത്യ സമ്പ്രദായങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുമ്പോഴും പുതിയ പൊതു ആശയവിനിമയ രീതികളിലേക്ക് കടന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ അച്ചടിയുടെ വരവോടെ ശാസ്ത്രവും അറിവും ലോകത്തിന്റെ ഒരു കോണില്‍നിന്ന് മറ്റൊന്നിലേക്കു വ്യാപിക്കുന്നത് എളുപ്പമാക്കി. 15, 16 നൂറ്റാണ്ടുകളില്‍ യൂറോപ്പിലൂടെ വീശിയടിച്ച നവോത്ഥാനത്തില്‍ അച്ചടിശാലകളും സുപ്രധാന പ്രധാന പങ്ക് വഹിച്ചു.
രാഷ്ട്രീയ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പൊതുസമ്മേളനങ്ങൾ എന്ന പരീക്ഷണം ആദ്യമായി നടന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. 1892 ല്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വില്യം എവാര്‍ട്ട് ഗ്ലാഡ്സ്റ്റോണ്‍ പൊതുസമ്മേളനങ്ങളെ തന്റെ രാഷ്ട്രീയ ആശയങ്ങള്‍ നടത്താനുള്ള മാധ്യമമാക്കി. അതേസമയം അമേരിക്കയിലെ നേതാക്കളും സമാനമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
ഇന്ത്യയില്‍ സ്വാതന്ത്ര്യസമരകാലത്ത് ആശയവിനിമയത്തിനായി പത്രങ്ങളും മാസികകളും ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചു. സ്വാതന്ത്ര്യാനന്തരം, രാഷ്ട്രീയ കക്ഷികള്‍ അവരുടെ രാഷ്ട്രീയവ്യവഹാരത്തിന് പത്ര, മാസികകളെ തുടര്‍ന്നും ഉപയോഗിച്ചു. വാസ്തവത്തില്‍, ഇവ രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ഉപകരണമായി മാറി.
Also Read: ഇപ്പോൾ വേണ്ടത് രാഷ്ട്രീയം കളിയല്ല; ദരിദ്രർക്കു സഹായം
അതേസമയം, രാഷ്ട്രീയ സംവാദങ്ങള്‍ക്കു വേദി പ്രദാനം ചെയ്യുന്നതിനൊപ്പം വിദൂര ഗ്രാമങ്ങളില്‍ പോലും സാമൂഹിക അവബോധം വ്യാപിപ്പിക്കാന്‍ സഹായിക്കുയും ചെയ്ത മാധ്യമമായി റേഡിയോ ഉയര്‍ന്നുവന്നു. കൃഷി, സ്ത്രീ ശാക്തീകരണം, മറ്റ് തദ്ദേശീയ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള റേഡിയോ പരിപാടികള്‍ക്കു നല്ല സ്വീകാര്യതയാണു ലഭിച്ചത്.
ടെലിവിഷന്റെ പ്രവേശനം വലിയ പരിവര്‍ത്തനത്തിനു കാരണമായി. ദൃശ്യങ്ങളുടെ സാന്നിധ്യം ടെലിവിഷന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഈ കാരണത്താലാണു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്കു മാധ്യമമായി ടിവി തുടരുന്നത്.
എങ്കിലും നവ മാധ്യമങ്ങളുടെ വരവ് ഒരു തരത്തിലും പഴയ ആശയവിനിമയ രീതികളെ അപ്രസക്തമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയുടെ ഈ കാലഘത്ത് പോലും അച്ചടി, റേഡിയോ, ടെലിവിഷന്‍ എന്നിവ പല തരത്തില്‍ പ്രസക്തമാണ്. ‘കോന്‍ ബനേഗ മുഖ്യമന്ത്രി’, രാഷ്ട്രീയ എക്‌സിറ്റ് പോളുകള്‍ തുടങ്ങിയ പരിപാടികള്‍ ആളുകളെ ടെലിവിഷനിലേക്ക് ആകര്‍ഷിക്കുന്നു. നഗരങ്ങളിലെ യുവാക്കള്‍ക്കിടയില്‍ റേഡിയോ വ്യാപകമായി പ്രചാരം നേടുന്നു. മാറുന്ന കാലത്തിന്റെ ആവശ്യകതകള്‍ ഉള്‍ക്കൊണ്ട് പത്രങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമായി.
Also Read: പ്രൈംടൈമില്‍ ഇടം പിടിക്കാത്തവര്‍
ആശയവിനിമയത്തിന്റെ ഡിജിറ്റല്‍ മോഡ് ഇപ്പോള്‍ ഏറ്റവും ഫലപ്രദമായ ആശയവിനിമയ രീതിയാണ്. ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും മുഖ്യധാരാ ആശയവിനിമയ ചാനലുകള്‍ക്കു പോലും വിവരങ്ങളുടെ ഉറവിടമാണ്. എന്നാല്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വിരളമായി മാത്രമേ നീണ്ടുനില്‍ക്കുന്ന ആശയങ്ങളില്‍ പ്രതിഫലിക്കുന്നുള്ളൂ.
കൊറോണ വൈറസ് മഹാമാരി പശ്ചാത്തലം പൊതു ആശയവിനിമയ, ബഹുജന സമ്പര്‍ക്ക രീതികളില്‍ മാറ്റം വരുത്തിയിരിക്കുന്നു. സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യത്തിൽ പൊതു ആശയവിനിമയത്തിന്റെ ആവശ്യം വര്‍ധിക്കുന്നത് മാധ്യമങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കുകയാണ്. ഇന്ത്യ ബഹുകക്ഷി ജനാധിപത്യ രാജ്യമായതിനാല്‍, ദുഷ്‌കരമായ സാഹചര്യങ്ങളില്‍പ്പോലും രാഷ്ട്രീയകക്ഷികള്‍ ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിടുമെന്നു പ്രതീക്ഷിക്കുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബിഹാര്‍ ജന്‍സംവാദ് റാലി ഡിജിറ്റല്‍ ആശയവിനിമയത്തിന്റെ പുതിയ അനുഭവം നമുക്ക് പരിചയപ്പെടുത്തി. ഡിജിറ്റലായി നടന്ന റാലിയില്‍ കോടിക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കാന്‍ കുറച്ച് വിഭവങ്ങളും കുറച്ച് സമയവുമാണ് ലഭിച്ചതെന്നതിനാല്‍ പരീക്ഷണവും പ്രധാനമായിരുന്നു. പൊതു റാലികളില്‍ ധാരാളം ആളുകള്‍ പങ്കെടുക്കുന്നതിനാല്‍, ഇവരെ എത്തിക്കാന്‍ ധാരാളം തുക ചെലവഴിക്കുന്നു. പൊതുജനങ്ങള്‍ ഉത്സാഹത്തോടെ പൊതു ആശയവിനിമയ പരിപാടികളില്‍ പങ്കെടുക്കുന്നത് സ്വാഭാവികം.
Also Read: സാമൂഹ്യ മാധ്യമങ്ങള്‍ അവയുടെ പങ്ക് വഹിക്കുന്നുണ്ടോ?
പൊതു ആശയവിനിമയത്തിലെ നൂതനമായ ഡിജിറ്റല്‍ പരീക്ഷണങ്ങളുടെ വിജയം വരും കാലങ്ങളില്‍ അതിന്റെ വര്‍ധിച്ച ഉപയോഗത്തിനുള്ള വാതിലുകള്‍ തുറന്നിരിക്കുകയാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വര്‍ധിച്ചുവരുന്ന വ്യാപ്തി കാരണം ഇത് സാധ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പൊതുജനപങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ സഹായിക്കുമെന്നതില്‍ സംശയമില്ല.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ലോകത്തേക്ക് ഇന്ത്യ പ്രവേശിക്കുമ്പോള്‍, രാജ്യത്തിന്റെ രാഷ്ട്രീയവ്യവഹാരത്തിലെ മാറ്റങ്ങള്‍ സ്വാഭാവികവും പാര്‍ട്ടികളും ആളുകളും തമ്മിലുള്ള ആശയവിനിമയം ലളിതവുമാകും. സമീപഭാവിയില്‍ ബാനറുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയുടെ ഉപയോഗം കുറയാനും ഡിജിറ്റല്‍ പ്രചാരണത്തിനു കൂടുതല്‍ സ്വീകാര്യത ലഭിക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയ പൊതു ആശയവിനിമയത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്കു രാജ്യം പ്രവേശിക്കുകയാണെന്നതില്‍ സംശയമില്ല.
- ബിജെപി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണ് ലേഖകന്‍
Read in English: Digital media is redefining modes of political communication and mass contact