അടുത്ത വർഷങ്ങളിലായി ആം ആദ്‌മി പാർട്ടി (എ എ പി) യുടെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ടായിരുന്നു. 2013ലും 2015 ലും പാർട്ടിക്ക് പിന്നിൽ അണിനിരന്ന ഡൽഹയിലെ മധ്യവർഗ വോട്ടർമാരുടെ ഇടയിൽ അന്ന് എ എ പിക്കും അതിലേറെ അരിവിന്ദ് കെജ്‌രിവാളിനും വോട്ട് രേഖപ്പെടുത്താൻ കാണിച്ച അമിതോത്സാഹം ഒരുപരിധിവരെ ഇല്ലാതായിരുന്നു. മധ്യമേൽത്തട്ടിലെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഡൽഹിയിലെ ദരിദ്ര, ഇടത്തരം വർഗവിഭാഗങ്ങളിലെ വോട്ടർമാർക്കിടയിൽ എ എ പി അവരുടെ ജനപ്രീതി നിലനിർത്തിയിരുന്നു. 2015ൽ അവരുടെ ഭാഗത്ത് നിന്നും എ എ പി വൻതോതിൽ വോട്ട് ലഭിക്കുകയും ചെയ്തിരുന്നു.

അടുത്ത വർഷങ്ങളിലായി ആം ആദ്‌മി പാർട്ടി (എ എ പി) യുടെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ടായിരുന്നു. 2013ലും 2015 ലും പാർട്ടിക്ക് പിന്നിൽ അണിനിരന്ന ഡൽഹയിലെ മധ്യവർഗ വോട്ടർമാരുടെ ഇടയിൽ അന്ന് എ എ പിക്കും അതിലേറെ അരിവിന്ദ് കെജ്‌രിവാളിനും വോട്ട് രേഖപ്പെടുത്താൻ കാണിച്ച അമിതോത്സാഹം ഒരുപരിധിവരെ ഇല്ലാതായിരുന്നു. മധ്യമേൽത്തട്ടിലെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഡൽഹിയിലെ ദരിദ്ര, ഇടത്തരം വർഗവിഭാഗങ്ങളിലെ വോട്ടർമാർക്കിടയിൽ എ എ പി അവരുടെ ജനപ്രീതി നിലനിർത്തിയിരുന്നു. 2015ൽ അവരുടെ ഭാഗത്ത് നിന്നും എ എ പി വൻതോതിൽ വോട്ട് ലഭിക്കുകയും ചെയ്തിരുന്നു.

എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന മധ്യവർഗം, എ എ പി സർക്കാരിനെ കുറിച്ചുളള അവരുടെ സ്വപ്നങ്ങളിൽ നിന്നും മോഹമുക്തിനേടിയ കാലമാണിത്. അവർക്കിടയിൽ ഉണ്ടായിരുന്ന പാർട്ടിയുടെ സ്വാധീനം പൂർണമായി നഷ്ടമായി കഴിഞ്ഞു. 2003 ലും 2008ലും ഡൽഹി രാഷ്ട്രീയത്തിൽ ബി എസ് പിയുടെ പ്രത്യക്ഷ സാന്നിദ്ധ്യം ആവിർഭവിച്ചതോടെ അവിടെ കൃത്യമായ തലത്തിൽ വർഗപരമായ വിഭജനം രൂപപ്പെട്ടു. അന്ന് രൂപപ്പെട്ട ആ വർഗ വിഭജനം ഇന്ന് നിശ്ചിതമായ തരത്തിൽ വ്യവസ്ഥാപിതമാക്കപ്പെട്ടിരിക്കുന്നു. ഇടത്തരം, ദരിദ്രവർഗവിഭാഗങ്ങൾ എ എ പിക്ക് ഒപ്പവും മധ്യ, ഉപരി വർഗക്കാർക്കാർ ബി ജെപിക്കും കോൺഗ്രസ്സിനും ഒപ്പവുമായി മാറി. സ്കൂൾ വിദ്യാഭ്യാസ, പൊതുജനാരോഗ്യ രംഗങ്ങളിൽ എ എ പി സർക്കാരിന്റെ ഇടപെടൽ ഇടത്തരം, ദരിദ്ര വിഭാഗങ്ങൾക്കിടയിൽ ജനപ്രീതി ഉളവാക്കുന്നതായി മാറി.

Arvind Kejriwal at the Delhi Secretariat on Wednesday Source: Twitter

അരവിന്ദ് കെജ്‌രിവാൾ ബുധനാഴ്ച സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ ഫൊട്ടോ: ട്വിറ്റർ

സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് ( സി എസ് ഡി എസ്) സർവേ പ്രകാരം ഡൽഹിയിൽ ഡൽഹിയിലെ മൊത്തം വോട്ടർമാരിലെ 60 ശതമാനവും ഇടത്തരം, ദരിദ്ര വർഗവിഭാഗങ്ങളിൽപ്പെട്ടവരാണ്. തിരഞ്ഞെടുപ്പ് നടന്നാൽ ഈ വിഭാഗങ്ങളുടെ പിന്തുണയോടെ എ എ​പി അധികാരം നിലനിർത്തും. ഈ വിഭാഗങ്ങളുടെ ശക്തമായ പിന്തുണയോടെ ചെറിയ ഭൂരിപക്ഷമായിരിക്കുമെങ്കിലും എ എ പിക്ക് അധികാരത്തിലെത്താൻ സാധിക്കും. സി എസ് ഡി എസ്സിന്റെ അടുത്തിടെ നടന്ന സർവ്വേഫലം നൽകുന്ന സൂചന ഡൽഹി സംസ്ഥാനത്തിന്റെ അധികാരത്തിലേയ്ക്കുളള മുൻനിരയിൽ ഇപ്പോഴും എ എ​പി തന്നെയാമ്. എന്നാൽ ലോകസഭയിലേയ്ക്കുളള തിരഞ്ഞെടുപ്പാകുമ്പോൾ ഇതേ വോട്ടർമാരാണെങ്കിലും അതിൽ വ്യത്യാസം ഉണ്ടാകും.

ഡൽഹിയിലെ സർക്കാരും ലെഫ്റ്റനന്റ് ഗവർണറും തമ്മിലുളള അധികാരത്തർക്കത്തിലെ സുപ്രീ കോടതി വിധി ഉപരി, മധ്യ വർഗ വിഭാഗങ്ങൾക്കിടിയിൽ എ എ പിയുടെ ജനപ്രീതി വർധിപ്പിക്കാനുളള സാധ്യതയില്ല. എന്നാൽ, ലെഫ: ഗവർണർക്കെതിരെ എ എ പി ഉന്നയിച്ച ആരോപണങ്ങൾക്ക് നൈതികത ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സമ്മതിക്കാതെ സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുന്നതുന്ന ലെഫ: ഗവർണർ എന്നായിരുന്നു എ എ​പി യുടെ ആരോപണങ്ങളിൽ പ്രധാനം.

എ എ​പിയിൽ നിന്നും ഉപരി, മധ്യ വർഗ വിഭാഗക്കാർ മോഹമുക്തരാകാൻ നിരവധി കാരണങ്ങളുണ്ട്. തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ലെഫ്. ഗവർണർക്കെതിരെ എ എപി സർക്കാർ നിരന്തരം പരാതി പറയുന്നതായിരുന്നു അതിലൊന്ന്. ഈ വിഭാഗങ്ങളിൽപ്പെട്ട നല്ലൊരു ശതമാനം ഈ​ പരാതിയിൽ കഴമ്പില്ലെന്നും പാർട്ടി അവരുടെ കഴിവുകേടും പരിചയക്കുറവും മറയ്ക്കാൻ നടത്തുന്ന ശ്രമമായിട്ടുമാണ് അവർ വ്യാഖ്യാനിച്ചത്. സുപ്രീം കോടതി വിധി മധ്യവർഗവിഭാഗത്തിന് കെജ്‌രിവാൾ സർക്കാരിന് മേലുണ്ടായ വിശ്വാസ നഷ്ടത്തെ മറികടക്കാൻ പാർട്ടിക്ക് സഹായമായേക്കും. അടുത്തകാലത്തായി സുപ്രീം കോടതിയിൽ ഒഴികെ ഇന്ത്യയിലെ മറ്റെല്ലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത ജനങ്ങൾക്ക് നഷ്ടമാകുകയാണ്. സി എസ് ഡി എസ്സിന്റെ സർവ്വേപ്രകാരം സുപ്രീം കോടതിയിൽ 65 ശതമാനം പേരും വിശ്വാസം രേഖപ്പെടുത്തുന്നു. അതിനാൽ തന്നെ രാഷ്ട്രീയമായ മുൻവിധികളില്ലാതെ ജനങ്ങൾ ഈ സുപ്രീം കോടതി വിധിയെ ഗൗരവമായി ഉൾക്കൊളളും.

സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന് ‘എയിഡ് ആൻഡ് അഡ്‌വൈസ്’ നൽകാൻ ഉത്തരവാദിത്വം ഉണ്ടെന്നും ഇരുകൂട്ടരും( സർക്കാരും ലെഫ: ഗവർണർ) ഒന്നിച്ച് പ്രവർത്തിക്കണമെന്നും പറഞ്ഞു. ജനാധിപത്യത്തിൽ അരാജകത്വത്തിനും ഏകാധിപത്യത്തിനും ഇടമില്ലെന്നും വിധിയിൽ വ്യക്തമാക്കി. പബ്ലിക് ഓർഡർ, പൊലീസ്, ഭുമി വിഷയങ്ങളിലൊഴികെ എല്ലാത്തിലും സർക്കാരിന്റെ ഉപദേശ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് ജസ്റ്റിസ് എ കെ സിക്രിയും ജസ്റ്റിസ് എ എം ഖാൻവിൽക്കറും അഭിപ്രായപ്പെട്ടു. തീരുമാനങ്ങളെടുക്കാനുളള അധികാരം പൂർണമായും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു.

എ എ​പിയുടെ നിലപാടിന് പിൻബലം കിട്ടുകയാണ് സുപ്രീം കോടതി വിധയിലൂടെ അവർക്ക് ലഭിച്ചിട്ടുളളത്. ഡൽഹി സംസ്ഥാനമല്ലെന്ന വാദത്തിനാണ് ബി ജെ പി ഉയർത്തിപ്പിടിക്കുന്നത്. സുപ്രീം കോടതി വിധിക്ക് ശേഷം എ എ പിയുടെ ജനപ്രീതി ഇടിവ് തട്ടാതെ നിൽക്കുകയാണ്. ഇനി ഈ ജനപ്രിയത ഉയർന്നില്ലെങ്കിലും നിലവിലെ ജനപ്രീതി മാത്രം മതി ഡൽഹിയിലെ എ എ​പിക്ക് അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാൻ.

Read Full Text in English: Class act

സി എസ് ഡി എസ് ഡയറക്ടറും പ്രൊഫസറുമാണ് ലേഖകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook