എന്റെ രാജ്യത്തിന് ശ്വാസം മുട്ടുന്നു

നമ്മുടെ എല്ലാ സംവിധാനങ്ങളും ഈ ദുരന്തമുഖത്ത് ഉപയോഗശൂന്യമായിപ്പോയിരിക്കുന്നു. പ്രതിസ്ഥാനത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഭരണ നേതൃത്വമാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടുന്ന ഇന്ത്യയെ കുറിച്ച്

covid 19, india, n e sudheer,opinion, iemalayalam

ശ്വാസംമുട്ടി മരിക്കേണ്ടി വരുന്ന മനുഷ്യരുടെ വേദന അറിയാതെ പോവുക. അതിന് അറുതിയില്ലാത്ത അവസ്ഥയുണ്ടാവുക. നിയന്ത്രിക്കപ്പെടാതെ, കോവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോൾ ഇന്ത്യയിലെ ജനം നിസ്സഹായരായി വിതുമ്പുകയാണ്. ഇതുകണ്ട് ലോകത്തിനു പോലും പേടിയാകുന്നു. എന്നാൽ ഇന്ത്യയിലെ ഭരണകൂടം ഈ മനുഷ്യക്കുരുതിക്ക് മുന്നിൽ നിസ്സംഗതയോടെ നിൽക്കുകയാണ്. നിരവധി മരണങ്ങൾ… പാടേ തകർന്ന സംവിധാനങ്ങൾ…

ഒടുവിൽ, ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. അവർ നേരത്തെ ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങൾ പല സംസ്ഥാന ഹൈക്കോടതികളും അവർക്കു മുമ്പേ ചോദിക്കുവാൻ നിർബന്ധിതമായിരുന്നു. കോവിഡ് എന്ന മഹാമാരി വന്നതിനു ശേഷം കഴിഞ്ഞ പതിനാലു മാസം ഇന്ത്യയിലെ ഭരണകൂടം എന്ത് ചെയ്യുകയായിരുന്നു എന്നതായിരുന്നു ആ അടിസ്ഥാന ചോദ്യം. അത് നേരിട്ട് ചോദിച്ചത് മദ്രാസിലെ ഹൈക്കോടതിയാണെന്നേയുള്ളൂ. മറ്റ് ഹൈക്കോടതികളും ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ചോദിച്ചു. ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഒട്ടുമിക്ക മനുഷ്യരും മനസ്സിൽ കൊണ്ടുനടക്കുന്ന ചോദ്യങ്ങളാണിവ. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ വീക്ഷിച്ചു കൊണ്ടിരിക്കുന്ന മറ്റു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെല്ലാം ഇന്ത്യയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളൂം. ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം ഒരേ സ്വരത്തിൽ ഇതൊക്കെ ചോദിച്ചു കഴിഞ്ഞു. കാരണം ഇന്ത്യയിൽ നിലനിൽക്കുന്ന അവസ്ഥ അതീവദയനീയവും, ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചതു പോലെ “ഹൃദയഭേദകവു”മാണ് എന്നതിൽ ഇന്ന് വ്യത്യസ്ത അഭിപ്രായം ആർക്കുമില്ല.

ഇന്ത്യയിൽ ഇതിനകം രണ്ടേകാൽ ലക്ഷം മനുഷ്യർ കോവിഡ് മൂലം മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ അത് യഥാർത്ഥത്തിൽ മരിച്ചതിനേക്കാൾ വളരെ വളരെക്കുറവായിരിക്കും എന്നാണ് പല രാജ്യാന്തര സംഘടനകളും കരുതുന്നത്. ഇപ്പോഴത്തെ മരണനിരക്കാവട്ടെ ദിനംപ്രതി വർദ്ധിക്കുകയാണ്. അവയാകട്ടെ, ചികിത്സ കിട്ടാതെയും, ഓക്സിജൻ കിട്ടാതെയും സംഭവിക്കുന്ന മരണങ്ങളുമാണ്. പലരും ഈ മരണങ്ങളെ ഭരണകൂടക്കൊലയെന്നു പോലും വിശേഷിപ്പിച്ചു തുടങ്ങി.

covid 19, india, n e sudheer,opinion, iemalayalam

പ്രാണവായു നിഷേധം

രാജ്യ തലസ്ഥാനമുൾപ്പെടെയുള്ള വൻനഗരങ്ങളിൽ പാവപ്പെട്ട മനുഷ്യർ പ്രാണവായുവിനായി കെഞ്ചുകയും അത് ലഭിക്കാതെ കുഴഞ്ഞുവീണു മരിക്കുകയുമാണ്. ഇത് തുടങ്ങിയിട്ട് ദിവസങ്ങളായി. അല്ല, ആഴ്ചകൾ പിന്നിടുന്നു. ആശുപത്രികൾക്ക്‌ ഓക്സിജനില്ല എന്ന ബോർഡെഴുതി തൂക്കിയിടേണ്ടി വന്നിരിക്കുന്നു. പ്രശസ്തമായ ആശുപത്രി മാനേജ്മെന്റുകൾക്ക് നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരുന്നു. ഓക്സിജനു വേണ്ടി സംസ്ഥാന സർക്കാരുകൾ മുറവിളി കൂട്ടുന്നു. അവർക്കിടയിൽ തർക്കങ്ങളുണ്ടാവുന്നു.

ഓക്സിജൻ കിട്ടാതെ മരിച്ചു പോയ കോവിഡ് രോഗികളുടെ കണക്കുകൾ പോലും ലഭ്യമല്ല. കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇരുപതോളം പേർ ദിവസേന ഇങ്ങനെ മരിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മരണം സംഭവിച്ച് ഡൽഹിയിലാണ്. മറ്റു പല നഗരങ്ങളിൽ നിന്നും ഇത്തരം വാർത്തകൾ വന്നു കൊണ്ടേയിരിക്കുന്നു. ഈ പ്രശ്നം അതീവ ഗുരതരമായിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും പരിഹാരം കാണേണ്ടവർ ഇരുട്ടിൽ തപ്പുകയാണ്. ആവശ്യത്തിനുള്ള ഓക്സിജൻ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കിയിരുന്നില്ല. ഇത്തരമൊരു പ്രതിസന്ധി ആരോഗ്യ വകുപ്പോ, കോവിഡ് മാനേജ്മെന്റ് ഡിപ്പാർട്ടുമെന്റുകളോ, ദുരന്തനിവാരണ സംവിധാനങ്ങളോ മുൻകൂട്ടി കണ്ടില്ല. എന്നാൽ ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ഈ പ്രതിസന്ധി മുൻകൂട്ടി കാണുകയും വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഭരണകർത്താക്കൾ മാത്രം ഇതൊന്നും കണ്ടതായി നടിച്ചില്ല.

പ്രതിരോധത്തിലെ വിള്ളൽ

ലോകത്തെ വൻകിട മുതലാളിത്ത രാജ്യങ്ങൾ പോലും വാക്സിനേഷനുമായി ബന്ധപ്പെട്ട് ജനകീയവും ജനാധിപത്യപരുവമായ നടപടികളിലേക്ക് നീങ്ങി. ഏറ്റവും പുതിയ വാർത്ത അനുസരിച്ച് അമേരിക്ക വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം (പേറ്റന്റ് അഥവാ ഐ പി ആർ) ഒഴിവാക്കാൻ പോകുന്നു എന്നതാണ്. ഔഷധ രംഗത്തെ വൻകുത്തക കമ്പനികളുടെ എതിർപ്പിനെ മറികടന്നാണ് ഈ തീരുമാനം ബൈഡൻ സർക്കാർ എടുക്കുന്നതെന്നാണ് വാർത്ത. യു കെ പുതിയ വാക്സിൻ പരീക്ഷണം പൂർത്തിയാക്കുന്നു. ഈ സമയത്താണ് നമ്മുടെ ഭരണാധികാരികൾ മഹാമാരിയിൽ ജനങ്ങളെ മരണത്തിന് വിട്ടുകൊടുത്ത് ലാഭം കൊയ്യാനുള്ള കളമാക്കി രാജ്യത്തെ മാറ്റുന്നത്.

വാക്സിനേഷൻ ഏറ്റവും വലിയ കച്ചവട സാദ്ധ്യതയായി മാറുന്നതിന്റെ സാമ്പത്തിക ശാസ്ത്രമാണ് നമുക്കു മുന്നിൽ. വാക്സിനേഷന്റെ വില നിശ്ചയിക്കുന്നതിനു പോലും കേന്ദ്ര ഗവൺമെന്റ് താൽപ്പര്യം കാണിക്കുന്നില്ല. അതിലും സ്വകാര്യ വാക്സിൻ കമ്പനികളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കുവാനാണ് കേന്ദ്ര ഗവൺമെന്റ് വഴിയൊരുക്കിയത്. ഇതിലും കോടതികൾ ജനപക്ഷത്തുനിന്നു കൊണ്ട് സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. നിർഭാഗ്യവശാൽ ആരാലും തിരുത്താനാവാത്ത വിധത്തിൽ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു.

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

മെയ് രണ്ടുവരെ 9.3 ശതമാനം പേരിലാണ് ഇന്ത്യയിൽ ആദ്യ വാക്സിനേഷൻ പൂർത്തിയാക്കിയത്. രണ്ട് ഡോസും പൂർത്തിയാക്കിയത് 2.1 ശതമാനം പേരിലും. അതേ സമയം അമേരിക്കയിലത് 45 ശതമാനവും 32 ശതമാനവുമാണ്. കേവലം മൂന്നു മാസം കൊണ്ടാണ് ജോ ബൈഡൻ എന്ന പുതിയ പ്രസിഡണ്ട് ഈ നേട്ടം കൈവരിച്ചത് എന്നോർക്കണം. മാസ്ക്കില്ലാത്ത ജീവിതത്തെപ്പറ്റി അവർ സംസാരിച്ചു തുടങ്ങി. ഇസ്രായേൽ എന്ന രാജ്യം ജനസംഖ്യയുടെ 80 ശതമാനം പേരിലും രണ്ടു ഡോസ് വാക്സിനേഷനും പൂർത്തിയാക്കി. അവർ മാസ്ക്കിനെ പാടേ ഉപേക്ഷിച്ചു കഴിഞ്ഞു.

നമ്മുടെ രാജ്യം എവിടെ നിൽക്കുന്നു? നമ്മളെന്നാണ് വാക്സിനേഷൻ പൂർത്തിയാക്കുക? മാസ് വാക്സിനേഷന്റെ കാര്യത്തിൽ ലോകത്തിന് മാതൃകയായി കാണിക്കാവുന്നതാണ് ഇന്ത്യയുടെ ചരിത്രം. ഇന്നും അതിനുള്ള സംവിധാനങ്ങളും ശേഷിയും നമുക്ക് ഉണ്ട് എന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കോവിഡ് വാക്സിനേഷനിൽ ഒരിടത്തും എത്താതെ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിത്തം മുഖംമൂടിയിട്ട ഭരണകൂടത്തിനാണ്. അധികാര രാഷ്ട്രീയത്തിലെ ഏകാംഗഭാഷണങ്ങൾക്കും വിദ്വേഷം വമിപ്പിക്കലിനും അപ്പുറം യാഥാർത്ഥ്യങ്ങൾ കാണാനും കേൾക്കാനും തയ്യാറാകാത്തിന്റെ ദുരന്തമാണ് രാജ്യം നേരിടുന്നത്. ജനുവരിക്കും ഏപ്രിൽ മധ്യത്തിനുമിടയിൽ കോവിഡിനായുള്ള ദേശീയ കർമ്മസമിതി (നാഷണൽ ടാസ്ക് ഫോഴ്സ്) ഒരു മീറ്റിങ്ങുപോലും നടത്തിയിട്ടില്ലത്രേ! നമ്മൾ തിരഞ്ഞെടുപ്പിന്റെയും കുഭമേളയുടെയും കാര്യത്തിൽ വ്യാപൃതരായി. കോവിഡ് എന്ന നിശ്ശബ്ദനായ കൊലയാളിക്ക് ഇന്ത്യയിലാകെ പിടിമുറുക്കാൻ അവസരം ഒരുക്കി കൊടുക്കുകയായിരുന്നു അശ്രദ്ധ നിറഞ്ഞ സമീപനങ്ങൾ.

ഭരണകൂട നിഷ്‌ക്രിയത്വം

കോവിഡ് ബാധിച്ച് മരിച്ചുവീഴുന്ന മനുഷ്യരുടെ ജഡങ്ങൾ സംസ്കരിക്കപ്പെടാതെ തെരുവുകളിൽ നിറയുന്നുതാണ് ഈ ദുരന്തമുഖത്തെ ഏറ്റവും ഹൃദയഭേദകമാക്കുന്നത്.പലേടത്തും മൃതദേഹങ്ങൾ കൂട്ടിയിട്ട് ഒരുമിച്ച് കത്തിക്കേണ്ടി വന്നിരിക്കുന്നു. മണിക്കൂറുകളോളവും ചിലപ്പോൾ ദിവസങ്ങളോളം കാത്തിരുന്നാണ് പലേടങ്ങളിലും ശവസംസ്കാരം നടക്കുന്നത്. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇതിന്റെ പേര് അനാസ്ഥയെന്നല്ല. ഭരണകൂട കൊലപാതകം എന്നാണ് വിശേഷിപ്പിക്കേണ്ടത്.

ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനുമിടയിലെ ഇടവേളയിൽ ഭരണകൂട സംവിധാനങ്ങൾ ക്ഷേത്രം പണിയിലും സ്റ്റേഡിയത്തിലെ പേര് മാറ്റുന്നതിനും സംസ്ഥാന ഭരണങ്ങൾ പിടിച്ചെടുക്കുന്നതിലും ജനവിരുദ്ധ നിയമങ്ങൾ കൊണ്ട് വരുന്നതിലും വ്യാപൃതരായി. കോവിഡ് വ്യാപനത്തിന്റെ മറവിൽ അധികാരവും സമ്പത്തും വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തി. പൗരത്വ പ്രക്ഷോഭവും കർഷക സമരവും പോലുള്ള ജനകീയ മുന്നേറ്റങ്ങളെ പ്രതിരോധിക്കാനുള്ള അവസരമായി മഹാമാരിക്കാലത്തെ വിനിയോഗിച്ചു.

Covid 19 Live Updates, Corona Virus Live Updates, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ പിടിയിലമരുമ്പോൾ പ്രധാനമന്ത്രി വിചിത്രമായ മൗനം പുലർത്തുകയാണ്. അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഭരണകൂടം തികച്ചും നിസംഗമായി നോക്കിനിൽക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിന് മുമ്പായി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ഒരു വർഷത്തോളം സമയം ലഭിച്ചു. അതു പ്രയോജനപ്പെടുത്താതെ ‘നമ്മൾ കോവിഡിനെ തോൽപ്പിച്ചു’ എന്ന് അവകാശവാദം മുഴക്കുകയായിരുന്നു ബിജെപിയും മോദി ഭരണകൂടവും. കോവിഡിന്റെ ആദ്യതരംഗത്തിൽ പ്രധാനമന്ത്രി ചെയ്തു കൂട്ടിയതൊന്നും ആരും മറന്നിരിക്കാനിടയില്ല. പൊടുന്നനെ പ്രഖ്യാപിച്ച ദേശീയ ലോക്ഡൗണും അതുമൂലമുണ്ടായ ദുരന്തങ്ങളും കോവിഡിനെപ്പോലും ഞെട്ടിച്ചു കളഞ്ഞു. മഹാമാരിക്കാലത്ത് പാത്രംകൊട്ടും ദീപം തെളിക്കലും നിഷ്കർഷിച്ച മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ ചരിത്രത്തിൽ പോയിട്ട് കഥകളിൽ പോലും കാണാൻ കഴിയില്ല.

ചുരുക്കി പറഞ്ഞാൽ കോവിഡ് വ്യാപനത്തിലെ ഒന്നാം ഘട്ടത്തിൽ യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് ഭാവനയും കഥകളും മെനഞ്ഞ് നിന്ന ഭരണകൂടം, രണ്ടാം തരംഗത്തെ ഗൗരവമായി കാണുകയും ചെയ്തില്ല എന്ന വസ്തുതയിലേക്കാണ് ഈ ദുരന്തം വിരൽ ചൂണ്ടുന്നത്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Deepening covid crisis oxygen vaccine shortage

Next Story
കോൺഗ്രസിനെയും ബിജെപിയും തോൽവിയിലേക്ക് നയിച്ച ചില കാരണങ്ങൾudf, bjp , election 2021, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express