Latest News

അടിയന്തര ഉത്തരങ്ങള്‍ തേടുന്ന കോവിഡ് രണ്ടാം തരംഗം

ജനസഞ്ചാരത്തെ നിയന്ത്രിച്ച സംയുക്ത നടപടികളിലൂടെ രാജ്യം വൈറസിനെ പിന്നോട്ടു തള്ളി. എന്നാല്‍ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ചയുടെ ഫലങ്ങള്‍ ഇപ്പോള്‍ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്

COVID-19, കോവിഡ്-19, Coronavirus, കൊറോണ വൈറസ്, COVID-19 India, കോവിഡ്-19 ഇന്ത്യ, Coronavirus India, കൊറോണ വൈറസ് ഇന്ത്യ, Covid-19 India Second Wave, കോവിഡ്-19 ഇന്ത്യ രണ്ടാം തരംഗം, coronavirus cases in India, കൊറോണ വൈറസ് കേസുകൾ ഇന്ത്യ, COVID-19 vaccine, കോവിഡ്-19 വാക്സിൻ, Covid-19 India Second Wave restrictions, കോവിഡ്-19 ഇന്ത്യ രണ്ടാം തരംഗം നിയന്ത്രണങ്ങൾ, ie malayalam,ഐ ഇ മലയാളം

പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷന്‍ പ്രസംഗത്തിലൂടെ കഴിഞ്ഞവര്‍ഷം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ നിരവധി ജാഗ്രത സന്ദേശങ്ങളാണു നല്‍കിയത്. അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ശാരീരിക അകലം പാലിക്കുന്നതിന്റെയും മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം അടിവരയിട്ടു. ഇക്കാര്യം കഴിഞ്ഞവര്‍ഷം പലതവണ അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയേക്കാള്‍ സമ്പന്നവും വിഭവസമൃദ്ധവുമായ രാജ്യങ്ങളുമായുള്ള താരതമ്യം പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ കുറച്ചുമാത്രം ഓര്‍മിക്കപ്പെടുന്ന ഭാഗമാണ്. നോവല്‍ കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ ഇത്തരം രാജ്യങ്ങള്‍ പോലും പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനസഞ്ചാരത്തെ നിയന്ത്രിച്ച സംയുക്ത നടപടികളിലൂടെ രാജ്യം വൈറസിനെ പിന്നോട്ടു തള്ളി. എന്നാല്‍ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ചയുടെ ഫലങ്ങള്‍ ഇപ്പോള്‍ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭൂതപൂര്‍വമായ മാനസികവും ശാരീരികവുമായ പരിഹാരം ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍ വൈറസിനെ നേരിട്ട മെഡിക്കല്‍ പ്രൊഫഷണലുകളുടെ കഴിവ്, ആരോഗ്യ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ശ്രേണി എന്നിവ വൈറസിനെ പിന്നോട്ടു തള്ളുന്നതില്‍ സഹായകരമായി. മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ വികസിക്കുകയും നയരൂപകര്‍ത്താക്കള്‍ ചില സമയങ്ങളില്‍ നൂതന ഇടപെടലുകള്‍ നടത്തുകയും ചെയ്തു.
ആശുപത്രികള്‍ക്കും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കും അമിതഭാരം നല്‍കാതെ, ഗുരുതരാവസ്ഥ താരതമ്യേന കുറഞ്ഞ രോഗികള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹോം കെയര്‍ സംരംഭം അത്തരമൊന്നായിരുന്നു. താല്‍ക്കാലിക സൗകര്യങ്ങളുടെ ഉപയോഗവും കോവിഡിനെതിരായ പോരാട്ടത്തിന്റെ ശ്രദ്ധേയമായൊരു സവിശേഷതയായിരുന്നു. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, വിരുന്നു ഹാളുകള്‍ തുടങ്ങിയവ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റി. ഒരു വര്‍ഷത്തിനുശേഷം പ്രതികാരത്തോടെ വൈറസ് തിരിച്ചടിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ വീണ്ടും ആയാസപ്പെടുകയാണ്. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവ ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ‘താല്‍ക്കാലിക’ സന്നാഹങ്ങള്‍ സമാഹരിക്കുന്നതിലേക്കു മടങ്ങി.

കഴിഞ്ഞ ഏതാനും ആഴ്ചകളായുണ്ടായ പരിഭ്രാന്തി ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളിലെ പര്യാപ്തയെക്കുറിച്ച് ഉയര്‍ന്ന പ്രധാനവിമര്‍ശനങ്ങളും മുന്നറിയിപ്പുകളും കുറ്റസമ്മതങ്ങളും ഓര്‍മപ്പെടുത്തുന്നു. കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ മടങ്ങ് പകര്‍ച്ചവ്യാധിയായി മാറിയെന്നതില്‍ സംശയമില്ല. എന്നാല്‍, ഈ സൂക്ഷ്മജീവിയുടെ അനിയന്ത്രിതമായ വഴികളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചികിത്സാ സൗകര്യങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍, റെംഡെസിവിര്‍ പോലുള്ള ജീവൻ രക്ഷാ മരുന്നുകള്‍ എന്നിവയ്ക്കായി സര്‍ക്കാരുകള്‍ മുറവിളി കൂട്ടുന്നതിനാല്‍, ചോദിക്കേണ്ട ചോദ്യം ഇതാണ്: പ്രവചനാതീതമായ ഘടകം മതിയായി വിലമതിക്കപ്പെട്ടിട്ടുണ്ടോ, പതുങ്ങിയിരുന്ന് ഉപദ്രവിച്ച് മുന്നേറുന്ന ഒരു എതിരാളിയുമായി ജീവിക്കാന്‍ നാം തീരുമാനിച്ചപ്പോള്‍, മിക്കയാളുകളും രോഗലക്ഷണങ്ങള്‍ പോലും കാണിക്കുന്നില്ലേ?

Also Read: എന്തുകൊണ്ട് കൊറോണ വൈറസ് വായുവിലൂടെ പടരുന്നു? കാരണങ്ങൾ

സ്വയം പടരാന്‍, വൈറസ് അതിന്റെ റിസപ്റ്ററിന്റെ സെല്ലുകളെ ബലാല്‍ക്കാരമായി അപഹരിക്കുന്നു. എന്നാല്‍ പെരുകൽ എപ്പോഴും പൂര്‍ണമല്ല. ഈ ജനിതകവ്യതിയാനങ്ങളില്‍ പലതും മനുഷ്യനെ ബാധിക്കാനുള്ള തീരെ ചെറിയ നിലനില്‍പ്പ് ശേഷിയെ കാര്യമായി സ്വാധീനിക്കുന്നില്ല. ഈ പിശകുകളില്‍ ചിലത് വൈറസിനെ കൂടുതല്‍ അനുകമ്പയുള്ളതാക്കുന്നില്ല. എന്നാല്‍ ചില മാറ്റങ്ങള്‍ ഒരു ആതിഥേയനില്‍നിന്നു മറ്റൊന്നിലേക്ക് ചാടുന്നതില്‍ വൈറസിനെ കൂടുതല്‍ കൗശലമുള്ളതാക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഇന്ത്യയില്‍ ആദ്യ തരംഗം വ്യാപിക്കുമ്പോള്‍ ഒരു ജനിതക വ്യതിയാനം 50 മടങ്ങില്‍ കൂടുതല്‍ പകരാന്‍ സാധ്യതയുള്ളതാണെന്നു യുകെയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് അത് സൂചിപ്പിക്കുന്നു. ഈ ജനിതകവ്യതിയാനം കഴിഞ്ഞവര്‍ഷം അവസാനത്തോടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള നാലായിരത്തിലധികം പേരെ ബാധിച്ചു.

കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് വകഭേദം ഇന്ത്യയിലേക്കു കടന്നുകയറുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലഭിച്ചുതുടങ്ങി. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച ബി 1.617 എന്ന വകഭേദം ജനുവരിയില്‍ മഹാരാഷ്ട്രയില്‍നിന്നു ശേഖരിച്ച സാമ്പിളുകളില്‍ കണ്ടെത്തി. രാജ്യത്ത് വൈറസ് ബാധ ഏറ്റവും ദോഷകരമായി ബാധിച്ച മഹാരാഷ്ട്ര, കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളുടെ വിപരീത ദിശയിലേക്ക് എത്തുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഇത്. ഈ സാമ്പിളുകള്‍ മഹാരാഷ്ട്രയില്‍ അടുത്തിടെയുണ്ടായ കുതിപ്പുമായി ബന്ധപ്പെട്ടതാണെന്നതിനു വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല. പുണെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മഹാരാഷ്ട്രയില്‍നിന്ന് ശേഖരിച്ച 60 ശതമാനം സാമ്പിളുകളില്‍ ബി.1.617 എന്ന വകഭേദം കണ്ടെത്തി ഏകദേശം മൂന്നു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. സാമ്പിള്‍ വലുപ്പം വളരെ ചെറുതാണെന്നതു ബി.1.617 ഇപ്പോള്‍ പ്രബല മേധാവിത്വശക്തിയാണെന്നു വ്യക്തമാക്കുന്നു. അതേസമയം, ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പിളുകളില്‍ ഈ അതിവേഗം വ്യാപനശേഷിയുള്ള വകഭേദത്തിന്റെ തെളിവുകളുണ്ട്.

എപ്പിഡെമോളജിക്കല്‍ ഡേറ്റയുമായി സംയോജിപ്പിച്ചുള്ള വൈറസിന്റെ ജനിതക വിവരങ്ങളുടെ നിരന്തര വിശകലനം രോഗകാരിയുടെ വ്യതിയാനങ്ങളെക്കുറിച്ച് തത്സമയ അറിവ് നല്‍കുന്നതില്‍ നിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പകര്‍ച്ചവ്യാധിയുടെ ആദ്യ നാളുകളില്‍ യുകെയും ഇന്ത്യയും ഈ അനിവാര്യതയെക്കുറിച്ച് ജാഗരൂകരായിരുന്നുവെന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും ഇന്ത്യയുടെ ആവേശം കോവിഡ് പോസിറ്റീവ് മാതൃകകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ജീനോമിക് സീക്വന്‍സിങ്ങിനു വിധേയമാക്കൂവെന്നതില്‍ ഒതുങ്ങിയതായി തോന്നുന്നു. അതേസമയം വൈറസിന്റെ ജീവശാസ്ത്ര മാറ്റങ്ങളെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ഈ ട്രാക്കിങ് രീതി ഉപയോഗിക്കാന്‍ യുകെയ്ക്കു കഴിഞ്ഞു. ആഗോളതലത്തില്‍, ഈ സാങ്കേതികവിദ്യയുടെ വിന്യാസം ചിതറിക്കിടക്കുന്ന നിലയിലാണ്. ഫെബ്രുവരിയില്‍ ലാന്‍സെറ്റ് എഡിറ്റോറിയല്‍ ചൂണ്ടിക്കാണിച്ചതുപോലെ, ”ഗാംബിയ, ഇക്വറ്റോറിയല്‍ ഗ്വിനിയ, സിയറ ലിയോണ്‍ എന്നിവയ്ക്ക് ഫ്രാന്‍സ്, ഇറ്റലി, യുഎസ്എ എന്നിവയേക്കാള്‍ ഉയര്‍ന്ന ജീനോം സീക്വന്‍സിങ് നിരക്ക് ഉണ്ടെന്നാണു വസ്തുതകള്‍ സൂചിപ്പിക്കുന്നത്. സമ്പത്തല്ല ശേഷിയുടെ നിര്‍ണായക ഘടകം എന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.” ഇന്ത്യയും അതിന്റെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് തോന്നുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി പഠനത്തിനായെടുക്കുന്ന സാമ്പിളുകളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണു വിശകലനം ചെയ്യുന്നത്.

Also Read: കോവിഡ് രണ്ടാം തരംഗവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും

വൈറസിന്റെ പുതിയ കുതിപ്പില്‍ ജനിതകവ്യതിയാനം സംഭവിച്ച വകഭേദങ്ങളുടെ പങ്കിനുള്ള സാധ്യത ആഭ്യന്തരമന്ത്രി അമിത് ഷാ വൈകി കഴിഞ്ഞയാഴ്ച സമ്മതിച്ചിരുന്നു. ശാസ്ത്രജ്ഞര്‍ ഇതു പഠിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, പകര്‍ച്ചവ്യാധി കുറഞ്ഞ സമയത്ത് രൂപപ്പെടുത്തിയ രാജ്യത്തിന്റെ കുത്തിവയ്പ് തന്ത്രത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആരോഗ്യമന്ത്രാലയം. അക്കാലത്ത് കുത്തിവയ്പിന്റെ കാര്യത്തില്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്കും മുന്‍ഗണന നല്‍കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രാലയം ശരിയായി സംസാരിച്ചിരുന്നു. വൈറസ് ഭയാനകമായ അനുപാതത്തില്‍ പടരുന്ന സാഹചര്യത്തില്‍ 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവയ്പ് നല്‍കുന്നതിനു മുന്‍ഗണനാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മാറ്റി. യുഎസ്, യുകെ, ജപ്പാന്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ അംഗീകാരം ലഭിച്ച വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കുത്തിവയ്പ് പദ്ധതിയുടെ പ്രധാന വെല്ലുവിളി എപ്പോഴും കോവിഡിന്റെ കാഠിന്യം കുറയ്ക്കുന്നതിനു ജനസംഖ്യയുടെ ഗണ്യമായ ഒരു വിഭാഗത്തെ സംരക്ഷിക്കുന്ന വേഗതയായിരിക്കും. ഈ വെല്ലുവിളി രണ്ടാം തരംഗത്തോടെ ശക്തമായി.

മേയ് അവസാനത്തോടെ മുഴുവന്‍ അമേരിക്കക്കാര്‍ക്കും കുത്തിവയ്പ് നടത്തുന്നതിനാവശ്യമായ വാക്‌സിന്‍ ഡോസുകള്‍ ശേഖരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലാവട്ടെ, ഇതിനു വിപരീതമായി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങി. ഇത്തരം അവകാശവാദങ്ങളെ കേന്ദ്രം ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ പ്രമുഖ വാക്‌സിന്‍ നിര്‍മാണ കമ്പനിയുടെ സിഇഒ ആദ്യം ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനു 3,000 കോടി രൂപ ആവശ്യപ്പെടുകയും തുടര്‍ന്ന് വാക്സിൻ ഉത്പാദിപ്പിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്ക് അവസാനിപ്പിക്കണമെന്ന് ബൈഡനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത് അന്തരീക്ഷത്തെ വഷളാക്കുന്നു. കൂടാതെ, നിലവിലെ ബജറ്റില്‍ വാക്‌സിന്‍ വികസനത്തിനായി അനുവദിച്ച 35,000 കോടി രൂപയുടെ ഉപയോഗം സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുകയും ചെയ്യുന്നു. രാജ്യത്തെ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്കുവേണ്ടി മധ്യസ്ഥത വഹിക്കാന്‍ യുഎസുമായുള്ള നല്ല ബന്ധം ഉപയോഗിക്കുന്നതില്‍ ലജ്ജ തോന്നുന്നുണ്ടോ?

ഇന്ത്യയുടെ ശാസ്ത്ര വൈദഗ്ധ്യവും വാക്‌സിന്‍ നിര്‍മാണ ശേഷിയും വൈറസിനെതിരായ പോരാട്ടത്തിലെ ഏറ്റവും മികച്ച പന്തയമായി കണക്കാക്കപ്പെടുന്നു. സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി നാം ഈ ശേഷികള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ? പോയ വര്‍ഷത്തില്‍നിന്ന് നാം ശരിയായ പാഠങ്ങള്‍ പഠിച്ചോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, രാജ്യത്തിനുമേല്‍ പരന്ന ഇരുട്ട് മറികടക്കുന്നതില്‍ നിര്‍ണായകമാണ്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Covid 19 india the second wave questions that need urgent answers

Next Story
ട്വന്റി 20 മുതൽ ടി വി എം വരെ എന്തുകൊണ്ട്? നാം എങ്ങോട്ട്?kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, independent apolitical organizations in kerala, കേരളത്തിലെ സ്വതന്ത്ര അരാഷ്ട്രീയ സംഘടനകൾ, twenty-20, ട്വന്റി-20, kitex group, കിറ്റക്സ് ഗ്രൂപ്പ്, v4 kochi, വി ഫോർ കൊച്ചി,  v4 kerala, വി ഫോർ കേരള, tvm, ടിവിഎം, thiruvananthapuram vikasana  munnettam, തിരുവനന്തപുരം വികസന മുന്നേറ്റം, ldf, എൽഡിഎഫ്, cpm, സിപിഎം, udf, യുഡിഎഫ്, congress, കോൺഗ്രസ്, nda, എൻഡിഎ, bjp,ബിജെപി, ie malayalam, ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com