scorecardresearch
Latest News

ദരിദ്രരെ പിന്നോട്ടുവലിക്കുന്ന ഡിജിറ്റല്‍ പഠനം

വിദൂര പഠനം താരതമ്യേന ദരിദ്രരായ കുട്ടികളുടെ പഠന പോരായ്മ വര്‍ധിപ്പിക്കുന്ന മറ്റൊരു വഴി തുറക്കുന്നു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, schools reopen,സ്കൂൾ തുറക്കൽ, schools coronavirus, സ്കൂൾ കൊറോണ വൈറസ്, schools online classes, സ്കൂൾ ഓൺലൈൻ ക്ലാസ്, online classes, ഓൺലൈൻ ക്ലാസ്, digital education, ഡിജിറ്റൽ വിദ്യാഭ്യാസം, digital divide, ഡിജിറ്റൽ വിഭജനം, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ഇന്ത്യയില്‍, കോവിഡ് വ്യാപനത്തിനു മുന്‍പ് 2020 മാര്‍ച്ച് ആദ്യം തന്നെ സ്‌കൂളുകള്‍ പൂട്ടിയിരുന്നു. മാസങ്ങള്‍ കഴിയുന്തോറും, പഠന നിലവാരം കുറയുമോ, നിലവിലുള്ള അസമത്വങ്ങള്‍ രൂക്ഷമാകുമോ എന്നതു സംബന്ധിച്ച് ആശങ്കകള്‍ വര്‍ധിച്ചു. സെപ്റ്റംബറില്‍ നടത്തിയ വാര്‍ഷിക എജുക്കേഷന്‍ റിപ്പോര്‍ട്ട് സ്റ്റാറ്റസ് (ASER 2020 വേവ് 1), ദേശീയതലത്തില്‍ ഗ്രാമീണ കുട്ടികളുടെ സാമ്പിള്‍, സ്‌കൂളുകള്‍ അടച്ച കാലഘട്ടത്തില്‍ അവര്‍ക്ക് പഠനാാവസരങ്ങളിലേക്കുള്ള പ്രവേശനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ സ്‌കൂളുകളും പലവിധത്തില്‍ പഠനസാമഗ്രികള്‍ നല്‍കാന്‍ ശ്രമിച്ചു. എങ്കിലും കുട്ടികള്‍ക്ക് ഈ പഠനസാമഗ്രികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അവയുമായി അവര്‍ എങ്ങനെയാണ് ഇടപഴകുന്നതെന്നും കൂടുതല്‍ വ്യക്തമല്ല. മുന്നോട്ട് പോകുമ്പോള്‍, എന്താണ് വിജയിച്ചതെന്നും ഏതു വിഭാഗത്തിലാണെന്നതും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. വിദൂര പഠനത്തിലേക്കുള്ള ഈ മാറ്റം ഡിജിറ്റല്‍ അസമത്വം വലുതാക്കുകയും പഠനത്തിലെ സമത്വ പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുമോ എന്ന് മനസിലാക്കാനും

സാമ്പത്തികമായി ദുര്‍ബലമായ പശ്ചാത്തലത്തിലുള്ള കുട്ടികള്‍ക്ക് പഠനമികവ് കുറവാണെന്ന് വളരെ വ്യക്തമായി സ്ഥാപിക്കപ്പെട്ടു. ഉദാഹരണത്തിന്, ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടേത് കുറഞ്ഞ വിദ്യാഭ്യാസമുള്ള മാതാപിതാക്കളാണ്, അവര്‍ക്ക് സമ്പന്ന കുടുംബങ്ങളിലെന്നപോലെ പഠന പിന്തുണ നല്‍കാനാവില്ല. ഗൃഹപാഠത്തിനു സഹായിക്കുക, കുട്ടികളെ ട്യൂട്ടര്‍മാരുടെ അടുത്തേക്കോ സ്വകാര്യ സ്‌കൂളുകളിലേക്കോ അയയ്ക്കുക, കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുക തുടങ്ങി കുട്ടികളുടെ പഠനത്തില്‍ മാതാപിതാക്കളുടെ പിന്തുണ പല തരത്തിലുണ്ട്. ഈ ഘടകങ്ങളെല്ലാം കുട്ടിയുടെ മൊത്തത്തിലുള്ള വികാസത്തിനു സംഭാവന ചെയ്യുന്നു. വിദൂര പഠനം താരതമ്യേന ദരിദ്രരായ കുട്ടികളുടെ പഠന അസൗകര്യങ്ങൾ വര്‍ധിപ്പിക്കുന്ന മറ്റൊരു വഴി തുറക്കുന്നു. വിദൂര പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകള്‍, ടാബ്‌ലറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗത്തിനുള്ള സാധ്യത ഇത്തരം കുട്ടികള്‍ക്കുണ്ടാവില്ല. അതിനാല്‍, കോവിഡ് സമയത്ത് ലഭിച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്താനായിട്ടില്ല.

കുറഞ്ഞ വിദ്യാഭ്യാസമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് ASER 2020 കണ്ടെത്തി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മാതാപിതാക്കളുടെ മക്കളുടെ കാര്യത്തില്‍ 79 ശതമാനമാണ് ഈ സാധ്യത. എന്നാല്‍ വിദ്യാഭ്യാസം കുറഞ്ഞവരുടെ മക്കള്‍ക്ക് സാധ്യത 45 ശതമാനം മാത്രമാണ്. അത്തരം കുടുംബങ്ങള്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അയയ്ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഈ സാധ്യത വിദ്യാഭ്യാസം കുറഞ്ഞ മാതാപിതാക്കളുള്ള കുട്ടികളുടെ കാര്യത്തില്‍ 84 ശതമാനമാണ്. കൂടുതല്‍ വിദ്യാഭ്യാസമുള്ള മാതാപിതാക്കളുള്ള കുട്ടികള്‍ക്ക് കാര്യത്തില്‍ 54 ശതമാനവും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ മക്കളായ 90 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുടെ കുട്ടികളില്‍ 55 ശതമാനത്തിനു മാത്രമാണ് വീട്ടില്‍ പഠനസഹായം ലഭിക്കുന്നത്.

Also Read: ഓണ്‍ലൈന്‍ സ്വകാര്യതാ നയങ്ങളിലെ നിയമവിരുദ്ധത

പാഠപുസ്തകങ്ങളുടെ ലഭ്യത, സ്വകാര്യ ട്യൂഷന്‍ തുടങ്ങിയ പോലുള്ള മറ്റ് പഠന വിഭവങ്ങളെക്കുറിച്ച് നോക്കിയാലോ? ഇവിടെ വിടവ് താരതമ്യേന ചെറുതാണ്: കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുടെ മക്കളില്‍ 28 ശതമാനം പേര്‍ സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ മക്കളില്‍ 33 ശതമാനവും. അതുപോലെ, പാഠപുസ്തകങ്ങളുടെ ലഭ്യതയുടെ കാര്യത്തില്‍ വലിയ അന്തരമില്ല. ഇത് യഥാക്രമം 79 ശതമാനവും 83 ശതമാനവുമാണ്. ലോക്ക് ഡൗണ്‍ സമയത്ത് പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ മിക്ക സംസ്ഥാന സര്‍ക്കാരുകളും വലിയ ശ്രമം നടത്തിയതിനാല്‍ ഇത് മനസിലാക്കാവുന്നതേയുള്ളൂ.

കോവിഡ് കാലത്ത് പാഠപുസ്തകങ്ങള്‍ കൂടാതെ പലതരം പഠന സാമഗ്രികള്‍ സ്‌കൂള്‍ സംവിധാനങ്ങള്‍ കൈമാറി. മൊത്തത്തില്‍ നോക്കുമ്പോള്‍ സര്‍വേയ്ക്കു മുമ്പുള്ള ആഴ്ചയില്‍ 35 ശതമാനം കുട്ടികള്‍ക്കു മാത്രമാണ് സ്‌കൂളില്‍നിന്ന് ഏതെങ്കിലും പഠന സാമഗ്രികള്‍ (പാഠപുസ്തകങ്ങള്‍ ഒഴികെ) ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ മക്കളുടെ വിഭാഗത്തിലെ 49 ശതമാനം പേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുടെ മക്കളില്‍ 23 ശതമാനത്തിനു മാത്രമാണ് എന്തെങ്കിലും പഠനസാമഗ്രികള്‍ ലഭിച്ചത്. ഈ വലിയ വിടവിന് വിവിധ കാരണങ്ങളുണ്ടാകാം. ഒന്നാമതായി, നേരത്തെ സൂചിപ്പിച്ചതുപോലെ, വരുമാന ശ്രേണിയിലെ താഴെ തട്ടിലുള്ള ഭൂരിപക്ഷം കുട്ടികളും സര്‍ക്കാര്‍ സ്‌കൂളുകളിലാണു ചേര്‍ന്നിട്ടുള്ളത്. സ്വകാര്യ സ്‌കൂളുകളെ അപേക്ഷിച്ച് പഠന സാമഗ്രികള്‍ (പാഠപുസ്തകങ്ങള്‍ ഒഴികെയുള്ളവ) വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അല്‍പ്പം പിന്നിലായി. 33 ശതമാനം കുട്ടികള്‍ക്കു സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് പഠന സാമഗ്രികള്‍ ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. സ്വകാര്യ സ്‌കൂളുകളില്‍ ഇത് 40 ശതമാനമാണ്.

രണ്ടാമതായി, ഫോണ്‍ സന്ദേശങ്ങള്‍, മെസഞ്ചര്‍ ആപ്പുകള്‍, വ്യക്തിഗത സന്ദര്‍ശനങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവ പോലുള്ള വിവിധ മാര്‍ഗങ്ങള്‍ പഠനസാമഗ്രികളും പ്രവര്‍ത്തനങ്ങളും പങ്കിടാന്‍ സ്‌കൂളുകള്‍ ഉപയോഗിക്കുമ്പോള്‍, 87 ശതമാനം കുട്ടികള്‍ക്ക് ഒരു മാധ്യമം വഴിയാണ് പഠന സാമഗ്രികള്‍ ലഭിച്ചത്. പ്രധാനമായും വാട്‌സാപ്പ് (72 ശതമാനം). വീണ്ടും, താരതമ്യേന ദരിദ്രരായ വീടുകളില്‍ ഭൂരിപക്ഷം (55 ശതമാനം) കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തതിനാല്‍, ഈ രീതിയില്‍ വിതരണം ചെയ്യുന്ന പഠന സാമഗ്രികളുടെ പ്രയോജനം  പരിമിതപ്പെട്ടു.

Also Read: പൊതുജനാരോഗ്യം തിരഞ്ഞെടുപ്പ് വിഷയമാകാത്തത് എന്തുകൊണ്ട്‍?

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസ രീതികളെക്കുറിച്ച് ധാരാളം പൊതു ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍, വീഡിയോ ക്ലാസുകള്‍ പ്രധാനമായും നഗരങ്ങളിലോ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുള്ള വിദ്യാസമ്പന്നരായ വരേണ്യ ജനസംഖ്യയിലോ കേന്ദ്രീകരിച്ചാണുള്ളത്. സ്‌കൂളുകള്‍ പങ്കിടുന്ന പഠന സാമഗ്രികളും വിഭവങ്ങള്‍ക്കൊപ്പം ”ശിക്ഷണ” ത്തിന്  ഏറ്റവും അടുത്താണ് ഓണ്‍ലൈന്‍ വീഡിയോകളും ക്ലാസുകളും. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോരഗത്തിനുള്ള സാധ്യത പരിമിതമായതിനാല്‍, ഗ്രാമീണ മേഖലകളിലെ വിദ്യാഭ്യാസം കുറവുള്ളവരുടെ മക്കള്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തത് എന്നതില്‍ അതിശയിക്കാനില്ല. ഗ്രാമീണ മേഖലകളിലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ മക്കളില്‍ 20 ശതമാനമാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിരക്ഷരരരോ വളരെ കുറഞ്ഞ വിദ്യാഭ്യാസമുള്ളതോ  ആയവരുടെ പഠനക്കമ്മിയുള്ള കുട്ടികളെ അവരുടെ അവസ്ഥകളിൽ തന്നെ അവശേഷിപ്പിച്ചു. വാസ്തവത്തില്‍ ഈ വിഭാഗത്തിലെ കുട്ടികളില്‍ 40 ശതമാനം റഫറന്‍സ് ആഴ്ചയില്‍ ഏതെങ്കിലും തരത്തിലുള്ള പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. കൂടുതല്‍ വിദ്യാഭ്യാസമുള്ള മാതാപിതാക്കളുള്ള കുട്ടികളുടെ കാര്യത്തിൽ 20 ശതമാനമാണിത്.

സ്‌കൂളുകള്‍ തുറക്കുന്നത് എപ്പോഴാണെമെങ്കിലും എല്ലാ കുട്ടികള്‍ക്കും ചില പരിഹാരങ്ങള്‍ ആവശ്യമാണെന്ന് വ്യക്തമാണ്. എന്നാല്‍, പിന്നാക്ക പശ്ചാത്തലത്തിലുള്ള കുട്ടികള്‍ക്ക്, സവിശേഷമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം ആവശ്യമാണ്. ASER 2018 അനുസരിച്ച്, 70 ശതമാനം വരുന്ന ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുടെ മക്കളായ, രണ്ടാം ക്ലാസ്  നിലവാരത്തിലുള്ള പാഠം വായിക്കാന്‍ കഴിയുന്ന അഞ്ചാം ക്ലാസുകാരുടെ അനുപാതം 35 ശതമാനമാണ്.  അതിനാല്‍, ഈ കുട്ടികള്‍ക്ക് സ്‌കൂള്‍ അടച്ച സമയത്ത് പഠന സാമഗ്രികൾ ലഭ്യമായില്ലെന്നു മാത്രമല്ല, വളരെ വലിയ പഠനക്കമ്മി സൃഷ്ടിക്കുകയും ചെയ്തു. ഈ കാലയളവില്‍ പഠന സ്രോതസുകളുടെ പരിമിതമായ ലഭ്യത കാരണം പഠന നിലവാരം കുറവുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പഠനനഷ്ടം നേരിടേണ്ടിവരും. ഇത് സാമ്പത്തിമായി കൂടുതല്‍ മികച്ച നിലയിലുള്ള കുട്ടികളും ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതിലേക്ക് നയിക്കും.

Also Read: കോവിഡില്‍നിന്ന് രക്ഷിക്കാന്‍ പ്രായമായവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്

സ്‌കൂളില്‍ കേന്ദ്രീകരിച്ചുള്ള പരിഹാര നിര്‍ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ ഈ അവസരം ഉപയോഗിച്ചേക്കാം. കോവിഡ് സമയത്ത് കുടുംബങ്ങളും സമൂഹവും എങ്ങനെയാണ് മുന്നോട്ടുനീങ്ങിയതെന്ന് ASER 2020 കാണിക്കുന്നു. ഇന്ന്, മാതാപിതാക്കള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരാണ്. 75 ശതമാനത്തിലധികം കുട്ടികളുടെയും മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും പ്രാഥമിക സ്‌കൂള്‍ തലത്തിലേതിനേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസമുണ്ട്. 75 ശതമാനം കുട്ടികള്‍ക്ക് വീട്ടില്‍ പഠിക്കാന്‍ ഒരു കുടുംബാംഗത്തില്‍നിന്ന് എന്തെങ്കിലും സഹായം ലഭിക്കുമെന്ന് ASER 2020 വ്യക്തമാക്കുന്നു. കൂടാതെ, സമൂഹത്തിനു വലിയ പങ്ക് വഹിക്കാന്‍ കഴിയും. സ്‌കൂള്‍ അടച്ചുപൂട്ടലിനിടെ, കുട്ടികളെ പിന്തുണയ്ക്കാനും സമൂഹത്തിലെ വിവിധ തലത്തിൽനിിന്ന് സഹായം ലഭിച്ചതായി 70 ശതമാനം സ്‌കൂള്‍ പ്രതികരണങ്ങളും കാണിക്കുന്നു. സ്‌കൂളും വീടും സമൂഹവും ഈ ദൂരം കുറയുന്നത് സ്വാഗതാര്‍ഹമാണ്, സ്‌കൂളുകള്‍ തുറന്നക്കുന്നതിശേഷവും ഇത് തുടരേണ്ടതുണ്ട്.

  • ASER സെന്റര്‍ മേധാവിയാണ് വിലിമ വാധ്വ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Coronavirus schools shut online education digital divide