ഇ ശ്രീധരന്റെയും പിൻഗാമിയുടെയും നേതൃത്വത്തിൽ കൃത്യതയാർന്ന പദ്ധതി നടത്തിപ്പും , മാതൃകാലക്ഷ്യബോധവും കൈമുതലായുമുള്ള ഒരു പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതി ഡൽഹി മെട്രോ റെയിൽ കോര്പറേഷൻ ഇതിനോടകം നേടിയിട്ടുണ്ട് . ഇടറി ഓടുന്ന സമകാലീന സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ അന്തർനാടകങ്ങളോ ഉള്ളുകളികളോ ബാധിക്കാതിരിക്കാനും ഡി എം ആർ സി ശ്രമിച്ചിട്ടുണ്ട് . എന്നാൽ ഡി എം ആർ സി യുടെ പ്രഥമ മാനേജിങ് ഡയറക്ടർ ഇ എം ശ്രീധരൻ പ്രദർശിപ്പിച്ച തൊഴിൽപരമായ ആദർശം ഇപ്പോഴത്തെ നേതൃത്വം കളഞ്ഞു കുളിച്ചതായാണ് ഈ അടുത്ത് നടന്ന ചില സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. ഡൽഹി മെട്രോയുടെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായി സൽപ്പേരിനു കളങ്കം ഏൽക്കുന്ന വിധത്തിലുള്ള ഒരു രാഷ്ട്രീയ വിവാദത്തിൽ അകപ്പെടാൻ സ്വയം അത് അനുവദിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പങ്കെടുത്ത ഡൽഹി മെട്രോയുടെ മജന്ത റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അത്. നോയിഡയിലേക്കു സഞ്ചരിക്കുന്ന മന്ത്രിമാർക്കു സ്ഥാനം നഷ്ടപെടുമെന്ന വിശ്വാസത്തെ കാറ്റിൽ പറത്തിയായിരുന്നു യോഗി ആദിത്യ നാഥിന്റെ യാത്ര എന്നും പ്രത്യേകം ഓർക്കണം. ഇത്തരം അസ്തിത്വ പ്രശ്നങ്ങളൊന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അലട്ടിയിരുന്നില്ല എങ്കിലും എന്തുകൊണ്ടോ അദ്ദേഹം ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കപ്പെട്ടില്ല . മാത്രമല്ല പഴയ ഒരു രാഷ്ട്രീയ വിരോധത്തിന്രെ ബാക്കിപത്രമായി കെജ്‌രിവാളിന്റെ ഈ സ്പഷ്ടമായ അസാന്നിദ്ധ്യം വിലയിരുത്തപ്പെടുകയും ചെയ്‌തു . കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ വാരണസിയിൽ അരവിന്ദ് കെജ്‌രിവാൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് മത്സരിച്ചിരുന്നത് ഏവരും ഓർക്കുമല്ലോ .

Read in English

ഡി എം ആർ സി ബന്ധപ്പെടുന്നത് പ്രാദേശികവും,സാങ്കേതികപരവുമായ ഭൂമികയുമായിട്ടാണ് സംശയമില്ല. നോയിഡ അധികാര കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത് . ഉത്തർ പ്രദേശ് സർക്കാരാണ് ക്ഷണിതാക്കളുടെ പട്ടിക തയ്യാറാക്കിയത്.എന്നിരുന്നാൽ തന്നെയും ഒരു നിക്ഷ്‌പക്ഷ കാഴ്ചക്കാരല്ല, ഡി എം ആർ സി ഇതിൽ പ്രധാന ശക്തിയാണ്. ഇതിന്റെ വെളിച്ചത്തിൽ കമ്പനിയുടെ പ്രധാന ഔദ്യോഗിക പങ്കാളികളെല്ലാം ഉദ് ഘാടന ചടങ്ങിന് വേണമെന്ന് ഡി എം ആർ സി ക്കു പറയാമായിരുന്നു.നോയിഡയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നു ഉദഘാടന ചടങ് എന്നും അതുകൊണ്ടാണ് കെജ്‌രിവാളിനെ ക്ഷണിക്കാതിരുന്നതെന്നും പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ് അവസ്തി പറയുന്നു .ഇത് തീർത്തും ബോധ്യപ്പെടുന്ന ഒരു ന്യായീകരണമല്ല, തന്നെയുമല്ല ഡൽഹി മുഖ്യമന്ത്രിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തിയതിയ വില കുറഞ്ഞ നടപടിയെ ഇത് മറയ്ക്കുന്നുമില്ല. മറ്റൊരു പ്രധാന കാര്യം, ഡൽഹി മെട്രോ എന്താണ്, അല്ലെങ്കിൽ ആർക്കു വേണ്ടി എന്ന വസ്തുതകളുമായി ബന്ധപ്പെട്ട ഒരു യാഥാർഥ്യത്തെ മറയ്ക്കുന്നതുമാണ് ഈ നടപടി എന്ന് പറയാതെ വയ്യ . ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽ പ്രധാന ഓഹരി പങ്കാളിത്തം ഡെൽഹി സർക്കാരിനുണ്ട്. മെട്രോയുടെ വിപുലീകരണ പദ്ധതികൾക്ക് സംസ്ഥാന ക്യാബിനറ്റ് അംഗീകാരം നൽകേണ്ടതുമുണ്ട്. സംസ്ഥാന അതിർത്തികളെ ബന്ധിപ്പിച്ചുകൊണ്ട് രാജ്യ തലസ്ഥാനത്തിലെ ഗതാഗത കുരുക്കും തിരക്കും ഒരു പരിധിവരെ കുറക്കാനും കൂടിയാണ് പുതിയ പദ്ധതി വിഭാവനം ചെയ്തത്. ഉദാഹരണത്തിന് ഗുഡ്ഗാവിൽ താമസിച്ച് നോയിഡയിൽ ജോലി നോക്കുന്ന അനേകം യാത്രക്കാർക്കാണ് മജന്ത ലൈൻ മെട്രോ പദ്ധതി ഏറ്റവും പ്രയോജനകരം. പാർപ്പിടങ്ങളാലും വ്യാപാര കേന്ദ്രങ്ങളാലും വികസിച്ചു കിടക്കുന്ന പ്രദേശമാകയാൽ ഡൽഹി വഴിയുള്ള അതിവേഗ ഗതാഗത മാർഗ്ഗത്താൽ ഈ രണ്ടു പ്രദേശങ്ങളെയും ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. അരവിന്ദ് കെജ്‌രിവാൾ ക്ഷണിക്കപ്പെടണമായിരുന്നു എന്ന് മാത്രമല്ല ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചടങ്ങിനെ ആശിർവദിക്കേണ്ടത് അത്യാവശ്യവുമായിരുന്നു ,കാരണം അദ്ദേഹത്തിന്റെ സംസ്ഥാനത്തിന് ഈ പദ്ധതയിൽ ഏറെ താല്പര്യമുണ്ട് .

ഡി എം ആർ സിയുടെ ആദ്യ രാഷ്ട്രീയ ബാന്ധവമാണ് ഈ സംഭവം . രാഷ്ട്രീയ നിലപാടിനെ കുറിച്ച് അജ്ഞരാണ് എന്ന നിലപാടാണ് ആദ്യ കാലത്ത് സ്വീകരിച്ചിരുന്നത്. അടുത്ത കാലത്തു ടിക്കറ്റ് നിരക്ക് ഉയർത്തിയത് നഗര വിസ്തൃതിയിലുള്ള ഗതാഗത കുരുക്കും, തിരക്കും കുറക്കുക എന്ന ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുമാറ് ദിവസേന മൂന്നു ലക്ഷം യാത്രക്കാരെയാണ് മെട്രോയിൽ നിന്നകറ്റിയത് . ഡി എം ആർ സിയുടെ പ്രഥമ പരിഗണന ലാഭകൊയ്ത്തല്ല. കക്ഷി രാഷ്ട്രീയത്തിൽ അഭിരമിക്കലുമല്ല .

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ