scorecardresearch

ബിജെപിക്ക് പുതിയ സാധ്യതകളുടെ രാഷ്ട്രീയ പദാവലി നൽകിയ ആം ആദ്മി

ഡൽഹി നഗരത്തിന് അനുയോജ്യമായ രാഷ്ട്രീയം രൂപപ്പെടുത്തുക എന്നതാണ് ഇനി ബിജെപിയുടെ മുന്നിലുള്ള വെല്ലുവിളി

ഡൽഹി നഗരത്തിന് അനുയോജ്യമായ രാഷ്ട്രീയം രൂപപ്പെടുത്തുക എന്നതാണ് ഇനി ബിജെപിയുടെ മുന്നിലുള്ള വെല്ലുവിളി

author-image
Vandita Mishra
New Update
AAP Vandita Mishra

ഡൽഹിയിലെ വിജയിയായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയും പരാജിതനായ അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിയും ഏകദേശം ഒരേ സമയത്താണ് ദേശീയ പ്രാധാന്യത്തിലേക്ക് ഉയർന്നത്. 2025 ലെ ഡൽഹിയിലെ വിധി രണ്ട് പാർട്ടികളുടെയും രണ്ട് രാഷ്ട്രീയത്തിന്റെയും പുതിയൊരു വഴിത്തിരിവിനെ പ്രതിനിധീകരിക്കുന്നു.

Advertisment

2014ന് ശേഷം, മോദി-ബിജെപി സഖ്യം രാഷ്ട്രീയ പദാവലി പുനഃക്രമീകരിച്ചു, വോട്ടർമാരോടുള്ള രാഷ്ട്രീയ പാർട്ടിയുടെ ആകർഷണത്തെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു: ഒന്ന്, സ്വകാര്യ വസ്തുക്കളുടെ പൊതു വിതരണത്തോടൊപ്പം വ്യക്തിഗത ഗുണഭോക്താക്കളെ ആകർഷിക്കുന്നതിനായി  വീടുകളിലേക്ക് പണവും സബ്‌സിഡികളും എത്തിക്കുന്നു.

രണ്ട്, ദേശ് (രാഷ്ട്രം), ദേശ്-ഇൻ-വിദേശ് (ലോകത്തിലെ ഇന്ത്യ), അല്ലെങ്കിൽ ഹിന്ദു സമാജ് (മതപരമായ സ്വത്വം) എന്നിങ്ങനെ വലിയ സ്വത്വങ്ങൾ വാഗ്ദാനം ചെയ്യുന്നതിന്റെയും, രണ്ട് ആഖ്യാനങ്ങളെയും സംയോജിപ്പിച്ച് ഒരു അപരൻ/അപര (അദർ) അല്ലെങ്കിൽ അപരർ (അദേഴ്സ്) (മുസ്ലിം, ഇടതുപക്ഷ ലിബറൽ/ "അർബൻ നക്സൽ") രൂപപ്പെടുത്തുന്നതിന്റെയും ഒരു തരം മത ദേശീയത.

ഗുണഭോക്തൃ കുടുംബത്തിനും വിശാലമായ സാങ്കൽപ്പിക സമൂഹത്തിനും (imagined community- ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്തും സ്വന്തമാണെന്ന തോന്നലും സ്വത്വബോധവും പങ്കിടുന്ന ആളുകൾ) ഇടയിലുള്ള ഇടം, വിലക്കയറ്റം, അഴിമതി, കർഷകരുടെ ആശങ്കകൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാൽ, ഒരു പ്രത്യേക ക്രമത്തിലും ഉൾക്കൊള്ളാൻ കഴിയില്ല.

Advertisment

ഇത് മുമ്പ് സംഭവിച്ചിട്ടില്ല എന്നല്ല. എന്നാൽ ബിജെപി രാഷ്ട്രീയ മേഖല പുനഃസജ്ജമാക്കിയതിനുശേഷം ഒരു വ്യത്യാസമുണ്ടായി. മുമ്പും, യഥാർത്ഥവും നിർദ്ദിഷ്ടവുമായ പദ്ധതികളിലൂടെ പാർട്ടികൾ വ്യക്തിഗത വോട്ടർമാരെ ലക്ഷ്യം വച്ചിരുന്നു, എന്നാൽ ബിജെപി പൗരനെ "ഗുണഭോക്താവായി" പുനർനിർമ്മിച്ചു കൊണ്ട് രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള ഔപചാരികമായ ചുമതല  ഏറ്റെടുത്തു.  അതുപോലെ, മുൻകാലങ്ങളിൽ പാർട്ടികൾ-വർഗം, ജാതി, പ്രാദേശിക സ്വത്വം എന്നിങ്ങനെ വിശാലമായ കാര്യങ്ങളെ - വലിയ വിടവുകൾ സൃഷ്ടിച്ചിരുന്നു, എന്നാൽ ബിജെപിയുടെ മതപരമായ ദേശീയത അവയെ നിസ്സാരവും അപകർഷതയുള്ളതുമാക്കി മാറ്റുന്നതിൽ വിജയിച്ചു. മുഖ്യധാരാ രാഷ്ട്രീയം പൂർണ്ണമായി നേരിടുകയോ അഭിസംബോധന ചെയ്യുകയോ ചെയ്യാത്ത, ചൊടിയറ്റതോ   ദീർഘകാലമായി നിലനിൽക്കന്ന നിഷേധാത്മകമായ  വികാരങ്ങളെയും പ്രേരണകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു അവർ ഇത് നേടിയെടുത്തത്.

2012-ൽ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന എഎപി, 2013-ൽ ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ, കേന്ദ്ര ഭരണത്തിലേക്കുള്ള  മോദി-ബിജെപി സഖ്യത്തിന്റെ വളർച്ചയോടൊപ്പം, ദേശീയതലത്തിൽ "അഴിമതി വിരുദ്ധ" പ്രസ്ഥാനത്തിൽ നിന്ന് ഉടലെടുത്ത ഒരു പാർട്ടിയായിരുന്നു അത്. എന്നാൽ അത് നഗരത്തിനുവേണ്ടി നഗരത്തിനാൽ നഗരത്തിനായി പ്രവർത്തിക്കുന്ന ഒരു പാർട്ടി കൂടിയായിരുന്നു - അണ്ണാ ഹസാരെ പ്രസ്ഥാനം ഡൽഹിക്ക് നിർണായകമായൊരു സെൽഫി നിമിഷമായി മാറിയ കാലവുമായിരുന്നു അത്.

ആം ആദ്മി പാർട്ടിയും രാഷ്ട്രീയ ഭാവനയെയും തിരക്കഥയെയും മാറ്റിമറിച്ചു. പൊതുചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന അഴിമതി എന്ന വിഷയത്തിന് അത് ഒരു പുതിയ ഛായാരൂപം നൽകി. ബിജെപി നിശ്ചയിച്ച നിബന്ധനകളിൽ ഹിന്ദുത്വ കാർഡ് കളിക്കുമ്പോൾ അവർ ബിജെപിയെ എതിർത്തു. എന്നാൽ അതിലും പ്രധാനമായി, ദേശത്തിനും വ്യക്തിഗത ഗുണഭോക്താവിനും ഇടയിൽ, അത് നഗരത്തിന്റെ മാനസികാവസ്ഥയെ പ്രതിഷ്ഠിച്ചു.

തീർച്ചയായും, ഇത് എല്ലായ്പ്പോഴും ഒരു ബോധപൂർവ്വമായ രാഷ്ട്രീയ പ്രവർത്തനമായിരുന്നില്ല. വാസ്തവത്തിൽ, പലപ്പോഴും, ദേശീയ തലത്തിലുള്ള അഭിലാഷങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയായി മാത്രമാണ് ഡൽഹിയെ  ആം ആദ്മി പാർട്ടി കണ്ടത്. എന്നാൽ അതിന്റെ ജനന സാഹചര്യങ്ങൾ കാരണം,  കാഴ്ചപ്പാടിന്റെ അഭാവവും തെറ്റായ അനുമാനവും യുക്തിരഹിതമായ അവകാശവാദങ്ങളുമുണ്ടായിട്ടും  രാഷ്ട്രീയത്തിൽ കാണാതെ പോയ കണ്ണികളിലൊന്നായ  സാമൂഹിക സാമ്പത്തിക വിഭാഗത്തിൽപ്പെടുന്ന സാമൂഹിക വർഗത്തെ , കെജ്‌രിവാളിന്റെ പാർട്ടി രംഗത്തിറക്കി.

മുമ്പ് നഗരം രാഷ്ട്രീയ ഭാവനയുടെ ഭാഗമല്ലായിരുന്നു എന്നല്ല. പക്ഷേ അത് അൽപ്പം മാത്രം അങ്ങനെയായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നഗരത്തിന് പൊതുവെ ഒരു ചെറിയ ഇടം മാത്രമേ ലഭിച്ചിട്ടുള്ളൂ, ഗ്രാമീണ വോട്ടർമാരുടെ ആധിപത്യവും അവരുടെ അടിസ്ഥാന ആവശ്യങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നതും ഇതിന് കാരണമാണ്. നഗര പ്രശ്നങ്ങൾ വളരെക്കാലമായി പ്രത്യക്ഷമായിരുന്നില്ല, അല്ലെങ്കിൽ അവ്യക്തമായി ശാക്തീകരിക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അവ മാറിയിരുന്നു.

ഡൽഹിയിൽ പിറന്ന പുതിയ പാർട്ടി (ആപ്പ്) നഗരത്തെക്കുറിച്ച് സംസാരിച്ചു, അവർ സർക്കാർ സ്കൂളിലും മൊഹല്ല ക്ലിനിക്കിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കുടിയേറ്റക്കാരുമായി വളർന്നുവരുന്ന നഗരത്തിൽ, കാലുറപ്പിക്കാനുള്ള കഠിനമായ പോരാട്ടങ്ങൾ ലഘൂകരിക്കുന്നതിനായി, അത് വൈദ്യുതിയും വെള്ളവും സബ്‌സിഡിയോടെ നൽകി - അതുവരെ മധ്യവർഗക്കാരും ഉയർന്ന വിഭാഗക്കാരും മാത്രം താമസിക്കുന്ന നഗരപ്രദേശങ്ങളെ കാണുന്ന രീതികളിൽ നിന്നും മാറി പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം വോട്ടർമാരായിരുന്നു ഇത് കണ്ടു. വികസിച്ചുകൊണ്ടിരിക്കുന്ന  ഒരു നഗരത്തിൽ, സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കി.

ആം ആദ്മി പാർട്ടി നഗരത്തെയും അതിന്റെ ഏറ്റവും അരക്ഷിതമായ  ഭാഗങ്ങളെയും രാഷ്ട്രീയ ചർച്ചകളിൽ ദൃശ്യമാക്കി. നഗരം ഡൽഹി ആയതിനാൽ, നിങ്ങൾ ജനിച്ച സ്ഥലം മാത്രമല്ല, നിങ്ങൾ പോകുന്ന സ്ഥലവും കൂടിയായതിനാൽ, രാഷ്ട്രീയത്തിന്റെ കടമ പൗരന് ഒരു ഇടം നിർമ്മിക്കുക മാത്രമല്ല, അവരുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ സാധിക്കുന്ന  മുൻവിധികളോ ഭയമോ, തിരിച്ചടികളോ ഇല്ലാത്ത സുരക്ഷിതമായ ഒരിടം എന്നതായിരുന്നു.

അതുകൊണ്ട്, വൈദ്യുതി, റോഡ്, വെള്ളം, മാലിന്യം-സ്വീവേജ്, വിദ്യാഭ്യാസം എന്നീ പ്രശ്നങ്ങളുള്ള യഥാർത്ഥ നഗരത്തെ അഭിസംബോധന ചെയ്യുക എന്നതായിരുന്നു ആം ആദ്മി പാർട്ടിയുടെ വെല്ലുവിളി. കൂടാതെ, സാങ്കൽപ്പിക നഗരത്തിൽ സ്വാതന്ത്ര്യത്തിനും അദൃശ്യതയക്കും മുന്നോട്ടുള്ള ഗതിവേഗത്തിനും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നതും. രണ്ട് തവണയായി, അവർ ഏറിയോ കുറഞ്ഞോ, ക്രമാനുഗതമായി കുറഞ്ഞു വരുന്ന രീതിയിലും നടപ്പിലാക്കാൻ അവർക്ക് സാധിച്ചു.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും, ഡൽഹിയിൽ ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തു. അതേ ജനങ്ങൾ, കേന്ദ്രത്തിൽ ബിജെപിയെ പിന്തുണച്ചിരുന്നു. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം, ഡൽഹി സ്കോർബോർഡ് കാണിക്കുന്നതുപോലെ, നഗരത്തിന്റെ പരിപാലനത്തില്‍ ആം ആദ്മി പാർട്ടി തങ്ങളെ നിരാശപ്പെടുത്തിയെന്ന് വലിയൊരു വിഭാഗം ജനങ്ങൾ കരുതുന്നു. എന്നിരുന്നാലും, അതേസമയം, 2025 ലെ തിരഞ്ഞെടുപ്പ് പ്രചാരണം സ്ഥിരീകരിച്ചത്, ആം ആദ്മി പാർട്ടി സൃഷ്ടിച്ചതും അത് രൂപപ്പെടുത്താൻ സഹായിച്ചതുമായ  രാഷ്ട്രീയ ഭാവനയിലെ സാമൂഹിക വർഗത്തിന്റെ ഇടം, നിലനിൽക്കുമെന്നാണ്.

കൂടുതൽ കാര്യക്ഷമവും, അലങ്കോലമില്ലാത്തതും ഇടുങ്ങിയതുമായ പൊതു ഇടങ്ങൾ വേണമെന്ന നിർബന്ധബുദ്ധിയുള്ള വോട്ടർമാരിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത്- നല്ല റോഡുകൾ, മികച്ച മലിനജല നിർമ്മാർജ്ജന സംവിധാനങ്ങൾ, ശുദ്ധവായു, എന്നിവയുടെ ആവശ്യകതയെക്കുറിച്ച് വോട്ടർമാർ സംസാരിച്ചു. മൊഹല്ല ക്ലിനിക്കിനെയും പുതുക്കിപ്പണിത സർക്കാർ സ്കൂളിനെയും കുറിച്ചുള്ള 'എന്ത്-അടുത്തത്' ചോദ്യങ്ങളിൽ ഇത് കേട്ടു. അനധികൃത കോളനിയിലെയും മധ്യവർഗ എൻക്ലേവിലെയും ചെറുപ്പക്കാരും പ്രായമായവരും ചോദിച്ച വാചാടോപപരമായ പ്രകോപിതരായ ചോദ്യത്തിലും ഇത് ഉണ്ടായിരുന്നു: ഡൽഹിയെ ലണ്ടനും പാരീസും പോലെയാക്കുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്തില്ലേ?

ചിലർ സബ്സിഡികൾ എന്ന് വിളിക്കുന്നതും മറ്റുള്ളവർ "സൗജന്യങ്ങൾ" എന്ന് മുദ്രകുത്തുന്നതും സംബന്ധിച്ച ക്ഷോഭങ്ങൾ എന്നിവയ്ക്ക് പുറമേ വിരസതയുടെയും മാറ്റത്തിനായുള്ള ആഗ്രഹത്തിന്റെയും അടയാളങ്ങൾ, വർദ്ധിച്ചുവരുന്ന ഹിന്ദു ഏകീകരണത്തിന്റെ അടയാളങ്ങൾ,  ഈ ആശങ്കകൾ അവർ പങ്കുവെച്ചു.

നഗരത്തിന് അനുയോജ്യമായ രീതിയിൽ രാഷ്ട്രീയം രൂപപ്പെടുത്തുക എന്നതാണ് ഇനി ബിജെപിയുടെ വെല്ലുവിളി. ഏറ്റവും എളുപ്പമുള്ള കാര്യം പണ കൈമാറ്റവും സബ്‌സിഡിയും ആയിരിക്കും - ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലും മോദി-ബിജെപി ആ ഭാഗം നിർവഹിച്ചിട്ടുണ്ട്, ഉദാഹരണത്തിന്, മഹാരാഷ്ട്രയിൽ മാച്ച് വിന്നറായി പ്രഖ്യാപിക്കപ്പെട്ട 'ലഡ്കി ബഹിൻ യോജന.'

എന്നാൽ മുന്നോട്ട് പോകുമ്പോൾ, നഗരം അതിന്റെ വ്യക്തിഗത ഭാഗങ്ങളുടെ ആകെത്തുകയേക്കാൾ കൂടുതലാണെന്നും - രാഷ്ട്രവുമായി താരതമ്യപ്പെടുത്തുമ്പോൾ, അത്, കൂടുതൽ അടിയന്തിരവും മൂർത്തവുമാണെന്നും ഓർമ്മിക്കേണ്ടതുണ്ട്. നഗരത്തിന്, തുടക്കത്തിൽ, എല്ലാത്തിനുമുപരി, പൊതുജനത്തോടുള്ള  അധികാരവുമായി ബന്ധപ്പെട്ടതും ഉൾക്കൊള്ളുന്നതുമായ ബഹുമാനം ആവശ്യമാണ്. ജാതിയും മതവും പ്രാധാന്യമർഹിക്കുന്നതും എന്നാൽ അതിരുകൾ കുറയ്ക്കുന്നതുമായ സ്ഥലങ്ങളിൽ - മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയാൽ, നിശ്ചലമായി നിൽക്കാതിരിക്കുക എന്നത് അനിവാര്യമാണ്.

ആം ആദ്മി പാർട്ടി അതിന്റെ അവസരം ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. ആം ആദ്മി പാർട്ടി അതിന്റെ പിൻഗാമിക്ക് ഡൽഹിയുടെ 'ഹോട്ട് സീറ്റ്‌' മാത്രമല്ല,  അവരുടെ രാഷ്ട്രീയ പദാവലയിൽ പുതിയൊരു മുഖമായി മാറാനുള്ള  സാധ്യതകൾ ആ  വ്യവസ്ഥയുടെ അടിസ്ഥാന ഭാഗങ്ങളിൽ  നൽകിയിട്ടുണ്ടെന്ന് തിരിച്ചറിയുന്നത് ബി ജെ പിക്ക് നന്നായിരിക്കും.

Narendra Modi Arvind Kejriwal Bjp Aap Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: