Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ഫിറോസ് ഗാന്ധിയും ജൂലൈ മുപ്പത്തൊന്നും

ഇ. എം എസ്സ് മന്ത്രി സഭയെ പിരിച്ചു വിട്ടതിന്റെ 60 വാർഷിക ദിനത്തിൽ ഫിറോസ് ഗാന്ധിയെ ഓർക്കുന്നതെന്തിന്? ചരിത്രത്തിലെ ഒരു ക്രൂരഫലിതം അതിന്റെ പിന്നിലുണ്ട്

feroze gandhi, indira gandhi, e m s ,n e sudheer ,iemalayalam

തീന്‍മൂര്‍ത്തിഭവനിലെ അന്തരീക്ഷം അന്ന് പതിവില്ലാത്തവിധം കലുഷിതമായിരുന്നു. ഡൈനിംഗ് ടേബിളില്‍ പ്രഭാത ഭക്ഷണത്തിനിരുന്ന ഫിറോസും ഇന്ദിരയും കേരളത്തിന്‍റെ കാര്യത്തെചൊല്ലി രാവിലെ തന്നെ കൊമ്പ്കോര്‍ത്തു.

“നിങ്ങള്‍ ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുകയാണ്. ഇതൊട്ടും ശരിയായ രീതിയല്ല. നീ ഒരു ഫാഷിസ്റ്റാണ്,” കോണ്ഗ്രസ്സ് പ്രസിഡണ്ട് കൂടിയായ ഭാര്യ ഇന്ദിരയോട് ഫിറോസ് ഗാന്ധി ഗർജ്ജിച്ചു.

“ നിങ്ങളെന്നെ ഫാഷിസ്റ്റ് എന്ന് വിളിക്കുന്നോ? ഇല്ല, ഇത് ഞാന്‍ സഹിക്കില്ല.”
ഇന്ദിര കോപം കൊണ്ട് കലിതുള്ളി. ഉടന്‍ തന്നെ അവര്‍ ദേഷ്യത്തോടെ ആ മുറി വിട്ടു പോയി. ഇതൊക്കെ കണ്ടും കേട്ടും ജവഹര്‍ലാല്‍ നെഹ്രു
എന്നൊരാള്‍ ആ മുറിയില്‍ ദു:ഖിതനായി തൊട്ടടുത്ത കസേരയില്‍
ഇരിപ്പുണ്ടായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി കൂടിയായ അദ്ദേഹം വീട്ടിലെ
അവസ്ഥയില്‍ തികച്ചും നിസ്സഹായനായിരുന്നു. വാർദ്ധക്യവും ആ മനുഷ്യനെ അപ്പോഴേക്കും വല്ലാതെ അലട്ടിത്തുടങ്ങിയിരുന്നു.

പ്രശ്നം 1959 –ലെ ഇ.എം.എസ് മന്ത്രി സഭയെ പിരിച്ചു വിട്ടതായിരുന്നു.
കേരളത്തിലെ  ആദ്യ കമ്മുണിസ്റ്റു മന്ത്രി സഭയെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ഫിറോസ്‌ ഗാന്ധിയ്ക്ക് ഒട്ടും സഹിച്ചില്ല. അയാള്‍ അടിമുടി ഒരു ജനാതിപത്യവാദിയിരുന്നു. ആദ്യം മുതലേ ഈ ശ്രമത്തെ അദ്ദേഹം എതിര്‍ത്തു പോന്നു.

പൂര്‍ണ മനസ്സോടെയല്ലെങ്കിലും നെഹ്രു മകളുടെ ഇഷ്ടത്തിന് കൂട്ടു നിന്നു.
മകളാകട്ടെ തന്‍റെ നിലപാടിനെ സ്വീകര്യമാക്കാന്‍ വേണ്ട തന്ത്രങ്ങള്‍
മെനെഞ്ഞെടുക്കുന്ന തിരക്കിലും. ഇതിന്‍റെ പേരില്‍ വീട്ടില്‍ നിത്യേന ഭാര്യയും
ഭര്‍ത്താവും തമ്മില്‍  വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായി. തുടർന്ന് ഫിറോസ് ഈ വിഷയത്തേ പൊതുമണ്ഡലത്തിലേക്ക് വലിച്ചിട്ടു. പാര്‍ലമെന്റിലും പാര്‍ട്ടി
യോഗങ്ങളിലും അദ്ദേഹം ഈ വിഷയം തന്നെ സംസാരിച്ചു.feroze gandhi , indira gandhi ,n e sudheer ,iemalayalam

പാർലമെന്റിലെ സെന്‍ട്രല്‍ ഹളില്‍ ചേര്‍ന്ന ഒരു കോൺഗ്രസ്സ് പാര്‍ട്ടി യോഗത്തില്‍ ഫിറോസ്‌ തന്‍റെ മനസ്സിലെ വിഷമം തുറന്നു പറഞ്ഞു.

“കേരളത്തില്‍ നമ്മള്‍ തിരെഞ്ഞെടുപ്പ്സഖ്യം ഉണ്ടാക്കുയാണല്ലോ. എന്നാല്‍ ഇതിന്‍റെ മാനദണ്ഡം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല . മുസ്ലിം ലീഗുമായും, മറ്റു ജാതി സംഘടനയുടെ നടത്തിപ്പുകാരുമായും സഖ്യമുണ്ടാക്കാനാണോ നമ്മള്‍ ശ്രമിക്കുന്നത്?
ഇതേവിടെക്കുള്ള പോക്കാണ്? കോണ്ഗ്രസ്സ് ഇപ്പോള്‍ എവിടെയാണ്? കോണ്ഗ്രസ്സിന്‍റെ ആദര്‍ശങ്ങള്‍ എവിടെ പോയി? രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച അന്ന് തന്നെ ശ്രി പദ്മനാഭന്‍ നായര്‍ ഗവര്‍ണ്ണറോട് ആവശ്യ പെട്ടതെന്താണ്? വിദ്യാഭ്യാസ ബില്‍ നിര്‍ത്തലാക്കാന്‍, കാര്‍ഷിക പരിഷ്കരണ ബില്‍ നിര്‍ത്തലാക്കാന്‍… നമ്മള്‍ തന്നെ സൃഷ്‌ടിച്ച ജാതി രാക്ഷസന്മാര്‍ നമ്മളോട് ആജ്ഞാപിക്കുന്ന ഒരവസ്ഥയാണ്. കോണ്ഗ്രസ്സ് ഈ നിലവാരത്തിലേക്ക് തരം താണുപോയോ? വര്‍ഗീയ കൂട്ടായ്മകളും, ജാതിക്കൊമരങ്ങളും കൂടി ജനങ്ങള്‍ക്കിടയില്‍ ജാതി-മത വികാരങ്ങള്‍ കുത്തി നിറച്ച്സൃഷ്‌ടിച്ച സാഹചര്യത്തയാണോ നമ്മള്‍ ഉപയോഗിക്കാന്‍ പോകുന്നത്? സര്‍, ഇങ്ങനെ തുടര്‍ന്നാല്‍, ഈ നിലപാടുമായി മുന്നോട്ടു പോയാല്‍ നാളെ നമ്മള്‍ ജനസഘവുമായും അതുപോലുള്ള മറ്റു പലരുമായും
സഖ്യത്തില്‍ ഏര്‍പ്പെടുമല്ലോ? നിങ്ങളെ തന്നെ നശിപ്പിക്കാനുള്ള ഒരു ആയുധമാണ് നിങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചത്. ആ ആയുധത്തെ നശിപ്പിച്ചില്ലെങ്കില്‍ അത് നിങ്ങളെ ഇല്ലാതാക്കും. ഇത്രയേ എനിക്ക് പറയുവാനുള്ളൂ.”

feroze gandhi , indira gandhi ,n e sudheer ,iemalayalam
സെന്‍ട്രല്‍ ഹാളിലെ നിറഞ്ഞ സദസ്സ് നിശശബ്ദ്മായി ഇതിനു സാക്ഷ്യം വഹിച്ചു.
ആധ്യക്ഷവേദിയില്‍ ഇരുന്നിരുന്ന നെഹ്രുവും, ഇന്ദിരയും ഒന്നിനും മറുപടി പറയാതെ എല്ലാം കേട്ടിരുന്നു. ഫിറോസ്‌ പാര്‍ലമെന്റിലും തന്‍റെ നിലപാട് തുടര്‍ന്നു. ഭരണഘടനയുടെ ശക്തനായ ആ വക്താവ് തന്‍റെ വിശ്വാസങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല. അക്കാലത്തെ ‘വിഐപി പാര്‍ലമെന്‍റെറിയാന്‍’ എന്ന സ്ഥാനം ഫിറോസ്‌ അര്‍ഹിക്കുന്നു – “വെരി ഇന്‍വെസ്റ്റിഗെറ്റിവ് പാര്‍ലമെന്‍റെറിയാന്‍” എന്നായിരുന്നു അതിന്റെ പൂർണ്ണ രൂപം.
നെഹ്രുവിന് വീട്ടിലും, പുറത്തും ഏറ്റവും വലിയ തലവേദനയായതും
സ്വന്തം മകളുടെ ഭര്‍ത്താവുകൂടിയായ ഈ മിടുക്കന്‍ ‘വിഐപി’ ആയിരുന്നു.

1959 ജൂലൈ 31 ഇന്ത്യയുടെ ജനാധിപത്യത്തിലെ കറുത്ത ദിനമാണ്.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട, ഭൂരിപക്ഷമുള്ള ഇ. എം. എസ്സ് മന്ത്രിസഭയെ ജവഹർലാൽ നെഹ്‌റുവിന്റെ കേന്ദ്രഭരണകൂടം ഭരണഘടനയുടെ 356 വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ടു. അതിന്റെ പിന്നണിയിൽ നടന്ന ഒരു സംഭവമാണ് മുകളിൽ എഴുതിയത്. അത് നെഹ്രുവിന്റേയോ, കോൺഗ്രസ്സിന്റെ പൊതുവായ തീരുമാനമോ ആയിരുന്നില്ല. മറിച്ച് ഇന്ദിരാഗാന്ധി എന്ന ജനാധിപത്യ വിരുദ്ധയായ ഒരു കോൺഗ്രസ്സ് പ്രസിഡണ്ടും, കേരളത്തിൽ അന്ന് രൂപംകൊണ്ട ജാതിമത രാഷ്ട്രീയ കൂട്ടായ്മയുമാണ് ആ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത്.

അവിടെ ഉയർന്ന ഏറ്റവും വലിയ എതിർപ്പ് അവരുടെ ഭർത്താവിൽ നിന്ന് ആയിരുന്നു എന്ന് ചരിത്രം പറയുന്നു. ഫിറോസ് ഗാന്ധിയെ പറ്റി രണ്ടു വർഷം മുൻപ് പുറത്തുവന്ന ഒരു ജീവചരിത്രത്തിലാണ് ഈ വിവരം വിശദമായി പ്രദിപാദിച്ചിട്ടുള്ളത്. സ്വീഡിഷ് പത്ര പ്രവര്‍ത്തകനായ ബെർട്ടില്‍ ഫാല്‍ക് നാലു പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്‍റെ അന്വേഷണങ്ങളുടെ ഫലമായി എഴുതിയ കൃതിയാണ് ‘Feroze, the forgotten Gandhi.’

ഭരണഘടനയുടെ 356 വകുപ്പ് ആദ്യമായി പ്രയോഗിച്ച ആ കറുത്ത അദ്ധ്യായം നടന്നിട്ട് ഇന്നേക്ക് അറുപതു വർഷം തികയുന്നു. കേരളം കണ്ട ഏറ്റവും നെറികെട്ട കുപ്രസിദ്ധ ‘വിമോചന സമരത്തിന്റെ” പരിണതഫലമായിരുന്നു ആ സംഭവവികാസം.

ചിരിത്രം പല വഴിക്കും നടന്നു നീങ്ങി കമ്മ്യൂണിസവും കോൺഗ്രസ്സും മാറ്റങ്ങൾക്ക് വഴങ്ങി പുതിയ രൂപങ്ങൾ എടുത്തണിഞ്ഞു. ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് 1959 ലെ ആ തെറ്റി ൽ നിന്നും പാഠങ്ങൾ ഉൾക്കൊളളാനുണ്ട്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: 60 years after the dismissal of first communist government in kerala feroze gandhi indira gandhi jawaharlal nehru

Next Story
ബ്രാഹ്മണവാദവും രംഗത്ത്justice chidambaresh , k venu , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com