Onam wishes, Happy Onam, Thiruvonam Wishes, Greetings, Quotes, Status: അത്തം പത്തിനാണ് തിരുവോണം. ചിങ്ങം പിറക്കുന്നതു മുതൽ ഓരോ മലയാളിയും കാത്തിരിക്കുന്നത് പൊന്നിൻ തിരുവോണ നാളിനായാണ്. തിരുവോണ നാളിൽ ഓണക്കോടി ഉടുത്ത് ക്ഷേത്രദർശനം നടത്തും. കുടുംബത്തിലെ മുതിർന്നവരാണ് മറ്റുള്ളവർക്ക് ഓണക്കോടി നൽകുന്നത്. മഹാബലി ചക്രവർത്തിയെ കാത്തിരിക്കുന്ന ദിനം കൂടിയാണ് തിരുവോണം. ഉത്രാടം, തിരുവോണം നാൾ മുതൽ നാലു ദിവസം മഹാബലി ചക്രവർത്തി എല്ലാ വീടുകളിലുമെത്തി തന്റെ പ്രചകളുടെ ക്ഷേമം കണ്ടറിയുമെന്നാണ് വിശ്വാസം.
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
ഓണം ആശംസകൾ, ഓണം 2019, onam wishes in malayalam, Onam Wishes 2019, Onam Ashamsakal, Happy Onam in Malayalam: തിരുവോണ നാളിൽ തൂശനിലയിൽ ഉപ്പേരിയും പഴവും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കുന്നത് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം പരമ്പരാഗത ഓണസദ്യയിൽ 26 ലധികം വിഭവങ്ങളുണ്ടാവും. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുമുണ്ട്.
Read Also: Onam 2019 Television Premiere: മലയാള ടെലിവിഷൻ ചാനലുകളിലെ ഓണചിത്രങ്ങൾ
കുടുംബാംഗങ്ങളുടെ ഒത്തുചേരൽ ദിനം കൂടിയാണ് തിരുവോണം. ഈ തിരുവോണ നാളിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒന്നിച്ചു ഓണം ആഘോഷിക്കാം. എല്ലാവർക്കും തിരുവോണ ആശംസകൾ.