Naalam Onam, Chathayam Day, Sri Narayana Guru Jayanthi:  തിരുവോണം കഴിഞ്ഞു. ഓണാഘോഷങ്ങളും ഏതാണ്ട് പരിസമാപ്തിയിലേക്ക് അടുക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം നാളോടെയാണ് അവസാനത്തിലേക്ക് നീങ്ങുന്നത്. പക്ഷേ ഓണാഘോഷം പൂർണമാകണമെങ്കിൽ ഉത്രട്ടാതി വരെ കാത്തിരിക്കണം. ഉത്രട്ടാതി വള്ളംകളിയോട് കൂടിയാണ് മലയാളികളുടെ ഓണക്കാലം പൂർത്തിയാകുന്നത്.

നാലാം ഓണം, ചതയം, ശ്രീനാരായണഗുരു ജയന്തി

ഇന്ന് ചതയമാണ്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. നാലാമോണം പൊടിപൂരമെന്നാണ് പറയാറ്. ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാമോണം നക്കീം തുടച്ചും എന്നൊരു പഴഞ്ചൊല്ലുമുണ്ട്. നാലാം ഓണം കഴിഞ്ഞാൽ പിന്നെ അടുത്ത ചിങ്ങമാസ പുലരിക്കായുളള കാത്തിരിപ്പായി.

Read Also: ഓണം-ചില എതിര്‍ നോട്ടങ്ങള്‍

ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ചിങ്ങമാസത്തിലെ ചതയ ദിനത്തിലാണ് ശ്രീ നാരായണ ഗുരുവിന്റെ ജനനം. ഈ ദിനം ശ്രീനാരായണ ഗുരു ജയന്തി ദിനമായും ആഘോഷിക്കുന്നു. എല്ലാ എസ്‍എൻഡിപി ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഈ ദിനം ഗുരുദേവ പൂജയും പ്രാർഥനയും നടക്കും. പ്രാർഥനായജ്ഞം, ജയന്തി ഘോഷയാത്ര, പൊതുസമ്മേളനം, അന്നദാനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ചതയദിനത്തിൽ സംഘടിപ്പിക്കാറുണ്ട്.

Pulikali, പുലികളി

നാളെയാണ് നാട്ടിലെങ്ങും പുലിയിറങ്ങുന്നത്. തൃശൂരിലെ പുലിക്കളിയാണ് ഇതിൽ ഏറെ പ്രശസ്തം. തൃശൂരിന്റെ ഓണാഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് പുലിക്കളി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിലെ പുലിക്കളി. നാളെ വൈകീട്ട് തൃശൂരിലെ നഗരവീഥികളിൽ പുലിവേഷം കെട്ടിയവരെ കൊണ്ട് നിറയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook