ഇക്കുറിയും ഓണം കോവിഡ് പശ്ചാത്തലത്തില്‍ തന്നെ. നാടും നാട്ടുകാരും എല്ലാം ജീവന് വേണ്ടിയും ജീവനോപാധിക്ക് വേണ്ടിയും നെട്ടോട്ടമോടുന്ന കാലം. എന്നാല്‍ ഏതു കെട്ട കാലത്തും നാളെയുടെ പ്രതീക്ഷ കൈവിടാതെ വയ്യല്ലോ. അതുകൊണ്ട് ഓണം കൂടാതെ വയ്യ.
ഓണം ഒത്തൊരുമയുടേത് കൂടിയാണ് മലയാളിക്ക്. എന്നാല്‍ സാമൂഹിക അകലം പാലിക്കേണ്ടതുള്ളതു കൊണ്ടും യാത്രാ നിയന്ത്രണങ്ങള്‍ ചിലയിടങ്ങളില്‍ ഉള്ളത് കൊണ്ടും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നുള്ള ഓണം ഈ വര്‍ഷവും സാധ്യമല്ല. എങ്കിലും വീട്ടില്‍ ഉള്ളവര്‍, പ്രത്യേകിച്ച് കുട്ടികള്‍, മിനിമം ഒരു സദ്യ എങ്കിലും പ്രതീക്ഷിക്കുമല്ലോ ഓണക്കാലത്ത്. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സദ്യ വിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഈ കുറിപ്പുകള്‍ തയ്യാറാക്കിയത് യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയ ഇടങ്ങളിലും പാചക ചാനലുകള്‍ നടത്തുന്ന, നമുക്ക് സുപരിചിതരായ ഫുഡ് വ്ളോഗര്‍മാരാണ്.
പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന ഇഞ്ചിക്കറി മുതല്‍ ചോക്ലേറ്റ് എക്ലൈര്‍ കൊണ്ടുള്ള പായസം വരെയുള്ള പുതുമയുള്ള സദ്യ വിഭവങ്ങളുടെ കുറിപ്പുകള്‍.

Check Out Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: നുറുക്ക് ഗോതമ്പ് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അട പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല് പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ