Onam Release Malayalam Films 2019: പ്രളയത്തെ തുടർന്ന് ഓണം റിലീസ് ചിത്രങ്ങൾ ഇല്ലാതെ പോയൊരു വർഷമായിരുന്നു 2018. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഓണം റിലീസ് ചിത്രങ്ങളിലാണ് പ്രേക്ഷകർക്കും തിയേറ്ററുകൾക്കും പ്രതീക്ഷ. വൻതാരനിരയുമായി നിരവധി ചിത്രങ്ങളാണ് ഈ ഓണത്തിന് റിലീസിനൊരുങ്ങുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, നയൻതാര, നിവിൻ പോളി, രജിഷ വിജയൻ എന്നിവർക്കെല്ലാം ഈ വർഷം ഓണം റിലീസ് ചിത്രങ്ങളുണ്ട്.

Ittymaani: Made in China: മോഹൻലാലിന്റെ ഇട്ടിമാണി

Mohanlal starrer Ittymaani: Made in China release: മോഹന്‍ലാല്‍ നായകനാവുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യാണ് ഓണം ചിത്രങ്ങളിൽ സൂപ്പർസ്റ്റാർ പരിവേഷത്തോടെ നിൽക്കുന്ന ചിത്രങ്ങളിലൊന്ന്.

ആശിര്‍വ്വാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകരായ ജിബിയും ജോജുവും ചേർന്നാണ്. ഏറെ നാളുകൾക്കു ശേഷം തൃശ്ശൂർ പശ്ചാത്തലത്തിലുള്ള കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ഇട്ടിമാണി’.

നവാഗതരായ ജിബിയും ജോജുവും തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നതും. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ‘ഇട്ടിമാണി’യിലൂടെ ആദ്യമായി സ്വതന്ത്രസംവിധായകരാവുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് എന്ന പ്രത്യേകതയും ‘ഇട്ടിമാണി’യ്ക്കുണ്ട്.

onam, ഓണം, onam holiday, ഓണം അവധി, Mohanlal, മോഹൻലാൽ, ഇട്ടിമാണി, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, Ittymani made in china, ഇട്ടിമാണി ഷർട്ട്, ഇട്ടിമാണി മുണ്ട്, Mohanlal costume Ittymani, Ittymani shirts, Ittymani mundu, Onam Fashion, Ittymani made in china release, Ittymani release, onam govt holiday, ഓണം സർക്കാർ ഓഫിസുകൾ അവധി, onam school holiday, Kerala Rains, Flood, ഓണപ്പാട്ടുകൾ, Onapattukal, Onam songs, Chief Minister, Distress Relief Fund, ie malayalam, ഐഇ മലയാളം

ഹണി റോസാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ‘ഇട്ടിമാണി’യിൽ അഭിനയിക്കുന്നുണ്ട്. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

Read more: Onam 2019: ഓണം വസ്ത്രവിപണി കീഴടക്കാൻ ‘ഇട്ടിമാണി’ മുണ്ടും

Brother’s Day: പൃഥ്വിരാജും മൂന്നു നാലു നായികമാരുമായി ‘ബ്രദേഴ്സ് ഡേ’

Prithviraj Starer Brother’s Day Release: നടൻ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. തമിഴ് നടൻ പ്രസന്നയും ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. തമാശയ്ക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണെന്ന സൂചനകളാണ് ടീസറും പോസ്റ്ററുകളുമെല്ലാം നൽകുന്നത്.

‘ബ്രദേഴ്സ് ഡേ’യില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നതെന്ന് സംവിധായകൻ കലാഭവൻ ഷാജോൺ ഒരു അഭിമുഖത്തിനിടെ വ്യക്തിമാക്കിയിരുന്നു.

“രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ!”, എന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.

Love Action Drama: നയൻതാര- നിവിൻ പോളി ടീമിന്റെ ‘ലവ് ആക്ഷൻ ഡ്രാമ’

Nayanthara and Nivin Pauly starer Love Action Drama Release: ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ലവ് ആക്ഷൻ ഡ്രാമ’യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് യൂട്യൂബിൽ വൻ വരവേൽപ്പ് തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഇരുപത് ലക്ഷം ആളുകളാണ് ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ കണ്ടിരിക്കുന്നത്. ടീസർ റിലീസ് ചെയ്ത് ആദ്യ 10 മണിക്കൂറിനുള്ളിൽ തന്നെ 10 ലക്ഷം പേർ കണ്ടിരുന്നു. നിവിൻ പോളിയും നയൻ താരയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാവുന്നത്.

നിവിനും നയൻതാരയ്ക്കും ഒപ്പം വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ്, ശ്രീനിവാസൻ, ബേസിൽ ജോസഫ്, മല്ലിക സുകുമാരൻ, ഭഗത് മാനുവൽ, ദീപക് പറമ്പോൾ എന്നിവരും അഭിനയിക്കുന്നുണ്ട്. മലർവാടി താരങ്ങൾക്കൊപ്പം ഉർവ്വശിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Love Action Drama release, ലവ് ആക്ഷൻ ഡ്രാമ റിലീസ്, നയന്‍‌താര, നിവിന്‍ പോളി, ലവ് ആക്ഷന്‍ ഡ്രാമ, തളത്തില്‍ ദിനേശന്‍, Nayanthara, Nivin Pauly, Dhyan Sreenivasan, Love Action Drama, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, ഐ ഇ മലയാളം, iemalayalam

ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയും ശോഭയായി നയൻതാരയും എത്തുന്നു. ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷൻ ഡ്രാമ’. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം.

ഷാൻ റഹ്മാന്റെയാണ് സംഗീതവും പശ്ചാത്തല സംഗീതവും. ജോമോൻ ടി ജോണും റോബി വർഗീസും ചേർന്ന് ഛായാഗ്രഹണവും വിവേക് ഹർഷൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. വൈശാഖ് സുബ്രഹ്മണ്യനും അജു വർഗ്ഗീസും ചേർന്നാണ് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് മ്യൂസിക് പാർട്ണർ.

Finals: സൈക്ലിസ്റ്റായി രജിഷയെത്തുന്ന ‘ഫൈനൽസ്’

Rajisha Vijayan Starer Finals Release: ‘ജൂണി’നു ശേഷം രജിഷ വിജയൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘ഫൈനൽസ്’. നവാഗതനായ പി ആർ അരുൺ ആണ് ‘ഫൈനൽസ്’ സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭർത്താവ് കൂടിയാണ് അരുൺ. ‘ഫൈനൽസി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുൺ തന്നെയാണ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ‘പറക്കാം പറക്കാം’ എന്ന ഗാനം അടുത്തിടെ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. എം.ഡി.രാജേന്ദ്രൻ എഴുതിയ വരികൾക്ക് ഈണം നൽകിയത് കൈലാസ് മേനോനാണ്. യാസിൻ നിസാറും ലതാ കൃഷ്ണയും ചേർന്ന് ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: Onam 2019: ഓണം:സർക്കാർ ഓഫിസുകൾക്ക് സെപ്റ്റംബർ 8 മുതൽ 15 വരെ അവധി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook