Onam 2019 Holidays: തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് ഇത്തവണ ഓണത്തിന് 8 ദിവസം അവധി. സെപ്റ്റംബർ 8 മുതൽ 15 വരെ തുടർച്ചയായ 8 ദിവസമാണ് സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക. സെപ്റ്റംബർ 10 മുതൽ 12 വരെയുളള മൂന്നു ദിവസമാണ് ഓണം അവധി.

എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ അവധിയാണ്. 9-ാം തീയതി മുഹറം ആയതിനാലാണ് അവധി. 13-ാം തീയതി ശ്രീനാരായണഗുരു ജയന്തി ആയതിനാലും 14-ാം തീയതി രണ്ടാം ശനിയും 15-ാം തീയതി ഞായറാഴ്ചയും ആയതിനാൽ അവധിയാണ്. 17-ാം തീയതി വിശ്വകർമദിനം ആയതിനാൽ നിയന്ത്രിത അവധിയുണ്ട്.

നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്. 10,11,13,14 തീയതികളിലാണ് ബാങ്ക് അവധി. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13 ന് ശ്രീനാരായണഗുരു ജയന്തിയും 14 ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.

Read Here: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook