Latest News

Onam Bumper 2019: തിരുവോണം ബംപര്‍ കോടിപതി ആരെന്നറിയാൻ ഇനി 10 നാൾ, വിറ്റഴിഞ്ഞത് 26 ലക്ഷത്തിലധികം ടിക്കറ്റുകൾ

Onam Bumper 2019: പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്

Onam Bumper 2020, Kerala Lottery Thiruvonam Bumper 2019, kerala lottery,
Onam Bumper 2020, Kerala Lottery Thiruvonam Bumper 2019, kerala lottery,

Onam Bumper 2019, Kerala Lottery Thiruvonam Bumper 2019: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ (BR 69) 2019 ഭാഗ്യക്കുറി ടിക്കറ്റ് നറുക്കെടുപ്പിന് ഇനി 10 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സെപ്റ്റംബർ 19 നാണ് തിരുവോണം ബംപർ നറുക്കെടുപ്പ്. സെപ്റ്റംബർ 7 വരെയുളള കണക്കനുസരിച്ച് 26 ലക്ഷത്തിലധികം (ഏകദേശം 80 കോടി) ടിക്കറ്റുകളാണ് ഇതു വരെ വിറ്റഴിഞ്ഞത്. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.

Also Read: Thiruvonam Bumper Lottery Results 2019 Live: തിരുവോണം ബംപർ ഫലം പ്രഖ്യാപിച്ചു

മൂന്നൂറു രൂപ വില വരുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) ജൂലൈ 21 മുതലാണ് വിൽപന ആരംഭിച്ചത്. 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) ലഭ്യമാണ്.

Read Here: Thiruvonam Bumper 2019: തിരുവോണം ബംപര്‍ 12 കോടി; അടിച്ചാല്‍ എത്ര കിട്ടും?

Onam Bumper BR-69 Lottery Result – 2019

തിരുവനന്തപുരം വാന്‍റോസ് ജംങ്ഷന്‍ ഗോര്‍ക്കി ഭവനില്‍ വച്ചാണ് സെപ്റ്റംബര്‍ 19ന് തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) നറുക്കെടുപ്പ് നടക്കുക. ഇതിന്റെ ലൈവ് റിസള്‍ട്ട്‌ സെപ്റ്റംബര്‍ 19, ഉച്ചയ്ക്ക് 2 മണിയ്ക്ക് http://www.keralalotteries.net എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. 3.30 ഓടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

Kerala Lottery Thiruvonam Bumper 2019 Prize Structure

തിരുവോണം ബംപറിന്റെ സമ്മാനതുക

ഒന്നാം സമ്മാനം: 12 കോടി രൂപ
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ ( 50 ലക്ഷം വീതം 10 പേർക്ക്)
മൂന്നാം സമ്മാനം : 2 കോടി രൂപ (10 ലക്ഷം രൂപ വീതം 20 പേർക്ക്)
നാലാം സമ്മാനം: 1 കോടി രൂപ (5 ലക്ഷം വീതം 20 പേർക്ക്)

ഇതിന് പുറമെ ഒരു ലക്ഷം രൂപ വീതം 180 പേർക്കും 5000 രൂപ വീതം 31500 പേർക്കും ലഭിക്കും. 3000 രൂപ വീതം 31500 സമ്മാനങ്ങളും 2000 രൂപ വീതം 45000 സമ്മാനങ്ങളും 1000 രൂപയുടെ 217800 സമ്മാനങ്ങളും ഉണ്ട്.

Read Also: Onam Bumper 2019: തിരുവോണം ബംപര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു, നറുക്കെടുപ്പ് സെപ്റ്റംബർ 19 ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ സമ്മാനത്തുക. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു

Get the latest Malayalam news and Onam news here. You can also read all the Onam news by following us on Twitter, Facebook and Telegram.

Web Title: Onam bumper 2019 kerala lottery

Next Story
Onam 2019: ഓണസദ്യയിലെ വിഭവങ്ങൾ ഏതൊക്കെയെന്നറിയാംonam, onam sadya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com