scorecardresearch

Onam 2020: ജാഗ്രതാനിർദേശങ്ങൾക്കിടയിലൊരു ഓണക്കാലം

പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ വഴി രോഗവ്യാപന സാധ്യതയുള്ളതിനാൽ പൂക്കളമൊരുക്കാന്‍ അതാത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണം

പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ വഴി രോഗവ്യാപന സാധ്യതയുള്ളതിനാൽ പൂക്കളമൊരുക്കാന്‍ അതാത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണം

author-image
Lifestyle Desk
New Update
onam, onam 2019, ie malayalam

Onam 2020: കോവിഡ് ഭീതിയിലാണ് ഇത്തവണ സംസ്ഥാനത്തെ ഓണാഘോഷം. ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ഭരണാധികാരികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയത്.

Advertisment

പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ വഴി രോഗവ്യാപന സാധ്യതയുള്ളതിനാൽ പൂക്കളമൊരുക്കാന്‍ അതാത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുതെന്നും മുഖ്യമന്ത്രി ജില്ലാ ഭരണാധികാരികൾക്ക് നിർദേശം നൽകി. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണം. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം. ഓണാഘോഷത്തിന്റെ തിരക്കിനിടയിലും കടകളില്‍ വരുന്നവർ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Onam 2020 Holidays: ആഗസ്റ്റ് 30, 31, സെപ്റ്റംബർ 01, 02 എന്നീ ദിവസങ്ങളിലായാണ് ഇത്തവണ ഓണം വരുന്നത്.

Onam 2020: ഗൃഹാതുരതയുടെ സുഗന്ധവുമായി ഓർമ്മയിലെ ഓണപ്പൂക്കൾ

ഓണം ഒരു തലമുറയെ സംബന്ധിച്ച് പൂവിളി പാട്ടുകളുമായി കൂട്ടുകാർക്കൊപ്പം കാടും മേടും താണ്ടി പൂക്കൾ പറിക്കാൻ പോയൊരു മധുരകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടെയാണ്. ചേമ്പിലക്കുമ്പിളിലും ഇലകൾ കൊണ്ടുണ്ടാക്കിയ കൂടകളിലും പൂക്കൾ ശേഖരിച്ചു നടന്ന കുട്ടിക്കാലത്തിന്റെ നിറപ്പകിട്ടുള്ള ഓരോർമ്മ. ഏറ്റവും കൂടുതൽ പൂക്കൾ ശേഖരിക്കുന്നത്, ആ പൂക്കളാൽ അയൽപ്പക്ക വീടുകളോട് മത്സരിച്ച് ഭംഗിയുള്ള പൂക്കളമൊരുക്കുക- അതെല്ലാം കുട്ടിക്കാലവിനോദങ്ങളിൽ ചിലത് മാത്രം. എന്നാൽ, ഇന്ന് ഓണാഘോഷങ്ങളുടെ രീതികൾ മാറിയതിനൊപ്പം തന്നെ പൂക്കളമൊരുക്കൽ രീതികളും ഏറെ മാറിയിരിക്കുന്നു.

Advertisment

മൺത്തറയിൽ ചാണമെഴുകി പൂത്തറയൊരുക്കിയ കാലം കടന്നു പോയി. പൂക്കളങ്ങൾ മാർബിൾ തറകളിലേക്കും കാർപോർച്ചിലേക്കും ഇന്റർലോക്ക് വിരിച്ച മുറ്റത്തേക്കും സ്ഥാനം പിടിച്ചതോടെ പൂത്തറയിൽ നാടൻപൂക്കൾക്കു പകരം തോവാളയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം പൂക്കളെത്തി തുടങ്ങി. തുമ്പയും തെച്ചിയും മന്ദാരവും കാക്കപ്പൂവും കണ്ണാന്തളിയും കോളാമ്പി പൂക്കളും കൃഷ്ണകിരീടവുമെല്ലാം രാജാക്കന്മാരായി വാണ പൂത്തറയിലേക്ക് ഡാലിയയും ചെണ്ടുമല്ലിയും റോസാപ്പൂക്കളുമെല്ലാം കടന്നുവന്നു. എന്നിരുന്നാലും എന്നെന്നും ഗൃഹാതുരത്വമുണർത്തുന്ന ചില നാടൻപൂവുകളുടെ ഓർമ്മ കൂടിയാണ് മലയാളിക്ക് ഓണക്കാലം.

Read Here: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

Onam Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: