Onam 2020 Bank Holidays: ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബാങ്കുകൾ  പ്രവർത്തിക്കില്ല

Onam 2020 Bank Holidays: ഓണത്തോട് അനുബന്ധിച്ച് നാലു ദിവസങ്ങൾ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല

onam offer, onam, onam 2019, sbi, exchange soiled notes, onam budget, state bank of india, ഓണം, ഓണം 2019, എസ് ബി ഐ,onam bank holiday 2020, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Onam 2020 Bank Holidays: തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് വരുന്ന നാലു ദിവസങ്ങൾ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. ആഗസ്റ്റ് 29 (മുഹറം), ആഗസ്റ്റ് 30 (ഒന്നാം ഓണം), ആഗസ്റ്റ് 31 (തിരുവോണം), സെപ്റ്റംബർ 2 (ശ്രീനാരായണഗുരു ജയന്തി) എന്നീ ദിവസങ്ങളിലാണ് ബാങ്കുകൾക്ക് അവധി. സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധിയ്ക്കും ബാങ്കിന് അവധിയാണ്.

അതേസമയം, ആഗസ്റ്റ് 28 വെള്ളിയാഴ്ച (അയ്യങ്കാളി ദിനം), സെപ്റ്റംബർ 01 മൂന്നാം ഓണം എന്നീ ദിവസങ്ങൾ ബാങ്കിന് പ്രവൃത്തിദിവസങ്ങൾ ആയിരിക്കും.

Read Here: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

ആഗസ്റ്റ് 28 വെള്ളിയാഴ്ച അയ്യങ്കാളി ദിനം അവധിയാണെങ്കിലും ശബളവും പെൻഷനും വിതരണം ചെയ്യാനായി തുറന്നുപ്രവർത്തിക്കാൻ ധനവകുപ്പ് ട്രഷറികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിവറേജസ്

ബിവറേജസ് ഷോപ്പുകൾ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ടുവരെ തുടർച്ചയായി പ്രവർത്തിക്കില്ല. റേഷൻ കടകൾക്ക് ആഗസ്റ്റ് 30, സെപ്റ്റംബർ ഒന്ന് ദിവസങ്ങൾ മാത്രമാണ് അവധി.

സർക്കാർ ഓഫീസുകൾക്ക് അവധി

സർക്കാർ ഓഫിസുകൾക്ക് നാളെ മുതൽ ആറുദിവസം തുടർച്ചയായി അവധി. നാളെ അയ്യങ്കാളി ദിനത്തിൽ തുടങ്ങുന്ന അവധി സെപ്റ്റംബർ രണ്ടാം തിയ്യതി ശ്രീനാരായണ ഗുരു ജയന്തി വരെ നീളും. ആഗസ്റ്റ് 28, 29, 30, 31, സെപ്റ്റംബർ 01, സെപ്റ്റംബർ രണ്ട് എന്നീ ദിവസങ്ങളാണ് അവധി.

ആഗസ്റ്റ് 28ന് അയ്യൻകാളി ജയന്തി, ആഗസ്റ്റ് 29ന് മുഹറം, ആഗസ്റ്റ് 30, 31, സെപ്റ്റംബർ 01 ദിവസങ്ങളിൽ ഓണം അവധി, സെപ്റ്റബർ രണ്ടാം തിയ്യതി ശ്രീനാരായണഗുരു ജയന്തി- എന്നിങ്ങനെ പോവുന്ന അവധി ദിവസങ്ങൾ.

കൂടുതൽ അവധി വേണമെന്നുള്ളവർക്ക്, സെപ്റ്റംബർ 3,4,5 ദിവസങ്ങൾ കൂടി അവധിയെടുത്താൽ സെപ്റ്റംബർ ആറ് ഞായറാഴ്ചയും കഴിഞ്ഞ് ഏഴാം തിയ്യതി ജോലിയിൽ പ്രവേശിച്ചാൽ മതിയാവും. തുടർച്ചയായി പത്തുദിവസം അവധി ലഭിക്കും.

Read more: Onam 2020: ഓണസദ്യ അറിയേണ്ടതെല്ലാം

Get the latest Malayalam news and Onam news here. You can also read all the Onam news by following us on Twitter, Facebook and Telegram.

Web Title: Onam 2020 bank holiday govt employees

Next Story
Happy Onam 2020 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാംonam, onam 2020, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2020, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com