Onam 2019: എഞ്ചിനിയേഴ്സ് അവരുടേതായ കാഴ്ച്ചപ്പാടിലാണ് കാര്യങ്ങൾ കാണുന്നത്. എന്തുചെയ്താലും സാങ്കേതികമായ ഒരു കാര്യം അതിലുണ്ടാവും. പെരുംതച്ചൻ കുളം ഉണ്ടാക്കിയത് പോലെ.
ടെക്നൊപാർക് 2019 ഓണം പൂക്കള മത്സരം വന്നപ്പോൾ മെറ്റൽ നെറ്റ് വർക്സ്-ലെ എഞ്ചിനിയേഴ്സ് വ്യത്യസ്തമായ ഒരു പൂക്കളം നിർമ്മിക്കണമെന്ന് ഉറപ്പിച്ചു. അങ്ങിനെ അവർ ലോകത്തിലെ തന്നെ ആദ്യത്തെ ഇന്ററാക്ടിവ് പൂക്കളം തയ്യാറാക്കിയത്.
ആദ്യം കാണുമ്പോൾ തന്നെ വ്യത്യസ്തമായ രൂപരേഖയും വർണ്ണ ക്രമീകരണവും ശ്രദ്ധയിൽ പെടും. ഇത് മലയാളി കണ്ടുപരിചയിച്ച പൂക്കളമല്ല. പകരം ഈ പൂക്കളത്തിനു വ്യത്യസ്തമായ ആകൃതിയാണ്. വ്യത്യസ്തമായ ഡിസൈൻ ആണ്. ഇതിലെ സൗന്ദര്യവും സൂക്ഷ്മബുദ്ധിയും മനസ്സിലാക്കാൻ അല്പസമയം എടുത്തേക്കാം.
Read Here: Onam 2019: അത്തം പിറന്നു, ഇനി ഓണനാളുകൾ
എന്താണ് ഈ പൂക്കളത്തിന്റെ പ്രത്യേകത?
ഈ പൂക്കളം പൂക്കൾ ഉപയോഗിച്ച് നിലത്ത് നിർമ്മിച്ചിരിക്കുന്നതാണെങ്കിലും, മൊബൈൽ ഫോൺ ഉപയോഗിച്ച് ഇതിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചാൽ വളരെ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിക്കും. ഫോൺ ഈ പൂക്കളത്തോട് പ്രതികരിക്കും! പൂക്കളം സൂചിപ്പിക്കുന്ന ഒരു വെബ്സൈറ്റിലേക്ക് പോകട്ടെ എന്നുചോദിക്കും. ഓക്കെ പറഞ്ഞാൽ മെറ്റൽ നെറ്റ് വർക്സ്-ന്റെ ഓണാശംസകൾ നൽകുന്ന ഒരു പേജിലേക്ക് കൊണ്ടുപോകും. അവിടെ നിങ്ങൾക്ക് ഒരു ലക്കി ഡ്രോയിൽ പങ്കെടുക്കാം.
ഇത് എങ്ങിനെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്?
ഈ പൂക്കളത്തിന്റെ ഡിസൈനിൽ മൊബൈൽ ഫോണിന് മനസ്സിലാകുന്നവിധം ഡിജിറ്റൽ ഡാറ്റ സൂഷ്മമായി എൻകോഡ് ചെയ്തിരിക്കുന്നു. അത് മൊബൈൽ ഫോണിന് മനസ്സിലാകുകയും പ്രതികരിക്കുകയും ചെയ്യും. ഇതിലേക്കായി പ്രത്യേക കമാൻഡോ മറ്റു ആപ്പുകളോ ആവശ്യമില്ല. ക്യൂആർ കോഡിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യതന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ കാഴ്ചയിൽ ഇത് സാധാരണ QR കോഡിൽനിന്നും കുറച്ച് വ്യത്യസ്തമാണ്. “ഇൻവേഴ്സ് പേഴ്സ്പെക്റ്റീവ്” എന്ന ഒരു ഒപ്റ്റിക്കൽ കറക്ഷൻ ചെയ്തിരിക്കുന്നതിലാണതു.
“ഉപ്പോ മൊസൈക് ചിപ്പികളോ ഒന്നും ഉപയോഗിക്കാതെ പൂക്കൾ മാത്രമേ ഈ പൂക്കളത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. ക്യൂആർ കോഡ് വർക്കുചെയ്യാൻ വേണ്ടത്ര കൃത്യത കിട്ടാൻ വളരെ ശ്രദ്ധ വേണ്ടിവന്നു.” മഞ്ജു തോമസ്, റീം ലീഡ്
“ഈ ആശയം ടെസ്റ്റു ചെയ്യുന്നതിവേണ്ടി ഇത് ഞങ്ങൾക്ക് നിരവധി തവണ പ്രാക്റ്റീസ് ചെയ്യേണ്ടി വന്നു. ഈ മത്സാരത്തതിന്റെ നിയമങ്ങൾ വളരെ കർശനമാണ്. അനുവദനീയമായ രണ്ടു മണിക്കൂറിൽ പൂക്കളം ഇട്ടു തീർക്കാൻ വേണ്ടി ഞങ്ങൾക്ക് പരിശീലിക്കേണ്ടി വന്നു.” അഭിലാഷ്, റീം മെമ്പർ