Onam 2019, beautiful pookalams to brighten up the festivities: അത്തം പിറന്നാൽ പിന്നെ തിരുമുറ്റങ്ങളിൽ പൂക്കളം നിറയും. അത്തം ഒന്നു മുതൽ തിരുവോണം വരെ പത്തു ദിവസങ്ങളിലാണ് പൂക്കളമൊരുക്കുന്നത്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി തന്നെയതിൽ പ്രതിഷ്ഠിച്ച് ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് അത്തപ്പൂക്കളത്തിനു പിന്നിലെ ഐതിഹ്യം.
അത്തപ്പൂക്കളം ഒരുക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് പൂക്കളം ഒരുക്കാനായി തുമ്പപ്പൂവ് മാത്രമാണ് ഉപയോഗിക്കുക. അത്തം ഒന്നിന് ഒരു നിര പൂ മാത്രമേ പാടുളളൂ. ചുവന്ന പൂവിടാനും പാടില്ല. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്ബരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. രണ്ടാം ദിവസം രണ്ടിനം പൂവുകളും മൂന്നാം ദിനം മൂന്നിനം പൂവുകളും പൂക്കളത്തിൽ നിറയും. ഇങ്ങനെ ഓരോ ദിവസം കഴിയുന്തോറും പൂക്കളുടെ എണ്ണം കൂടി പൂക്കളം വലുതാകും. ഉത്രാടം ദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്.
ചാണകം മെഴുകിയ നിലത്തോ, മണ്ണുകൊണ്ട് നിർമിക്കുന്ന പൂത്തറയിലോ പൂക്കളമിടുന്ന രീതിയും നിലവിലുണ്ട്. ഒന്നാം ഓണം മുതൽ നാലാം ഓണം വരെ നീളുന്ന ദിവസങ്ങളിൽ പൂക്കളത്തിനു ചുറ്റും അരിമാവു കൊണ്ട് കോലം വരച്ചും തൃക്കാക്കരപ്പനെ പ്രതിഷ്ഠിച്ചും പൂക്കളമൊരുക്കുന്നവരും ഉണ്ട്. കുടുംബത്തിലെ തലമുതിർന്നയാൾ ഓണം നാളുകളിൽ നിത്യം തൃക്കാക്കരയപ്പനെ പൂജിക്കുന്ന രീതിയും നിലവിലുണ്ട്.
Athapookalam Designs 2019: അത്തപൂക്കളം ഒരുക്കണോ?: 25 സിംപിൾ ഡിസൈനുകൾ ഇതാ
ഓണപ്പൂക്കളത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചില പൂക്കളുണ്ട്. പൂക്കളത്തിലെ ഒഴിവാക്കാനാവാത്ത ഒരു പൂവാണ് തുമ്പപ്പൂ. നാട്ടിൻപുറത്തു മാത്രമാണ് ഇന്ന് തുമ്പപ്പൂക്കൾ കാണാനാവുക. നഗരങ്ങളിൽ ഉളളവർക്ക് കേട്ടുകേൾവി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ് തുമ്പപ്പൂ. തുളസിയാണ് മറ്റൊന്ന്. തുളസിയില്ലാതെ ഒരിക്കലും പൂക്കളം പൂര്‍ണമാകുകയില്ല. തെച്ചി, ചെമ്പരത്തി, ശംഖുപുഷ്പം, ജമന്തി, മന്ദാരം, കൊങ്ങിണിപ്പൂവ്, ഹനുമാൻ കിരീടം, മുക്കുറ്റി എന്നിവയും അത്തപ്പൂക്കളത്തിൽ നിർബന്ധമാണ്
Simple, Easy to make Pookkalam Designs for Onam: ഉത്രാട നാളിൽ പൂക്കളം ഒരുക്കാൻ ഉപയോഗിക്കാവുന്ന ചില ഡിസൈനുകൾ
View this post on Instagram
Colors of joy… Festival time.. #onam #festival #indianfestival #pookkalam
View this post on Instagram
#onam #onam2019 #pookalam #onasadya #pookkalam this year Onam festivity begins
View this post on Instagram
ONAM 2019 POOKKALAM #onam #pookkalam #kerala #palakkad #krishnaphotography #flowers
View this post on Instagram
View this post on Instagram
Onam Celebration with CGT Team #codegreen #onam #onam2019 #teamcelebration #pookkalam #onappookkalam
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook