Onam 2020, Onavillu: കലയും പാരമ്പര്യവും സമന്വയിക്കുന്ന ഓണവില്ല്

Onavillu: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികള്‍ക്ക് ഓണം നാളുകളില്‍ ചാര്‍ത്തുന്ന ഒരു അലങ്കാരമാണ് ഓണവില്ല്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള തമിഴ്നാട്ടിലെ തിരുവട്ടാര്‍ ആദി കേശവ ക്ഷേത്രത്തിലും ഓണവില്ല് ചാര്‍ത്തപ്പെടുന്നുണ്ട്

onam, ഓണം, gifts from kerala, things to buy from kerala, gifts for onam, onam gifts, traditional kerala gift, Onavillu, ഓണവില്ല്, onam 2019, ഓണം 2019, Sri Padmanabha Swamy temple, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം

Onam 2020, Onavillu, the ceremonial bow at the Sri Padmanabhaswamy Temple in Kerala: തിരുവനന്തപുരത്തെ ഓണാഘോഷങ്ങളില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഓണവില്ല് എന്ന പള്ളിവില്ല്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികള്‍ക്ക് ഓണം നാളുകളില്‍ ചാര്‍ത്തുന്ന ഒരു അലങ്കാരമാണ് ഓണവില്ല്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള തമിഴ്നാട്ടിലെ തിരുവട്ടാര്‍ ആദി കേശവ ക്ഷേത്രത്തിലും ഓണവില്ല് ചാര്‍ത്തപ്പെടുന്നുണ്ട്. മതിലകം രേഖകള്‍ അനുസരിച്ച് കൊല്ലവര്‍ഷം 677 മുതല്‍ പള്ളിവില്ല് ആചാരം നടക്കുന്നതായി പറയുന്നു. അന്ന് മുതല്‍ തന്നെ ഓണവില്ല് നിര്‍മ്മിക്കുന്നത് തിരുവനന്തപുരത്ത് കരമനയിലുള്ള ‘ഓണവില്ല്’ കുടുംബമാണ്.

Onavillu Types: ആറു തരം ഓണവില്ല്

Types of Onavillu: ആറു തരം ഓണവില്ലുകളാണ് ഇവിടെ നിർമിക്കുന്നത് – അനന്തശയനം, ദശാവതാരം, ശ്രീകൃഷ്ണ ലീല, ശ്രീ രാമന്‍, ശ്രീധര്‍മ്മശാസ്ത, ശ്രീ ഗണപതി എന്നിങ്ങനെ. ‘ഓണവില്ല്’ കുടുംബത്തിലെ രണ്ടു തലമുറകളില്‍ പെട്ടവര്‍ ഇപ്പോള്‍ ഈ പള്ളിവില്ല് നിർമാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്.

Read Here: Onam 2019: ഒരുമിച്ച്, ഒന്നായി, അതിജീവിച്ച ഒരോണം

Family behind the famed Onavillu, How to buy?

ഓണവില്ല് തയ്യാറാക്കുന്ന പാരമ്പര്യ കുടുംബാംഗങ്ങള്‍ ഇവരാണ്.  മുന്‍തലമുറയിലെ നാഗേന്ദ്രന്‍ ആചാരിയ്ക്കൊപ്പം, ഭദ്രാരത്നം ആര്‍ ബി എ ആചാരി (ആര്‍ ബിന്‍കുമാര്‍)യുടെ നേതൃത്വത്തില്‍ ഭദ്രാരത്നം സുദര്‍ശന്‍ ആചാരി, ഭദ്രാരത്നം ഉമേഷ്‌ കുമാര്‍ ആചാരി, ഭദ്രാരത്നം സുലഭനാചാരി, കാര്‍ത്തികേയന്‍ ആചാരി എന്നിവരും ഇളം തലമുറക്കാരായ അനന്തപദ്മനാഭന്‍, മിഖില്‍ മഹാദേവ്, പ്രണവ് ദേവ് എന്നിവരുമാണ്.

ഓണവില്ലിന്റെ പ്രശസ്തി ഏറി വന്നതോടെ, ഓണദിനങ്ങളില്‍ ക്ഷേത്രത്തില്‍ ചാര്‍ത്തപ്പെട്ട ഓണവില്ലുകള്‍ വാങ്ങാനുള്ള സൗകര്യവും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. മറ്റിടങ്ങളിലേക്ക് അയച്ചു കൊടുക്കാനുള്ള സൗകര്യത്തിനായി ചെറിയ ഓണവില്ലുകളും ഈ കുടുംബം ഇപ്പോള്‍ തയ്യാറാക്കി വരുന്നു. ആചാരങ്ങളുടെയും കലയുടെയും കൂടിച്ചേരലായ ഓണവില്ല്, ഇന്ത്യന്‍ സംസ്കാരത്തിലേക്കുള്ള കേരളത്തിന്റെ മറ്റൊരു മികച്ച സംഭാവനയാണ്.

 

ചിത്രങ്ങള്‍/വീഡിയോ: മാഹീന്‍ ഹസന്‍

Get the latest Malayalam news and Onam news here. You can also read all the Onam news by following us on Twitter, Facebook and Telegram.

Web Title: Onam 2019 onavillu kerala gifts souvenir sri padmanabhaswamy temple

Next Story
Onam 2019: പ്രിയപ്പെട്ടവര്‍ക്ക് വീഡിയോ ആശംസ അറിയിക്കാം, കേരള ടൂറിസം വീഡിയോയിലൂടെonam, onam 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com