Onam 2019: ഓരോ ആഘോഷകാലത്തും സജീവമാകുന്ന വിപണികളിലാണ് കർഷകരുടെ പ്രതീക്ഷ. പൂക്കൾ, പച്ചക്കറി എന്നിവയുടെ വിപണിയ്ക്ക് ഉണർവു ലഭിക്കുന്ന കാലം കൂടിയാണ് ഓണക്കാലം. നാടൻ പൂക്കൾ ഗ്രാമാന്തരീക്ഷങ്ങളിൽ കൂടി വിരളമായതോടെ കൂടുതൽ പേരും ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പൂക്കളെയാണ്. തമിഴ് നാട്ടിലെ തോവാള, കർണാടകയിലെ ഗുണ്ടൽപേട്ട്, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പര്‍വടകരൈ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതലായും കേരളത്തിലേക്ക് ഓണക്കാലത്ത് പൂക്കളെത്തുന്നത്. ഇവിടങ്ങളിലെല്ലാമായി ആയിരക്കണക്കിന് ഏക്കര്‍ പ്രദേശത്താണ് കേരളത്തിന്റെ ഓണം വിപണിയിലെത്തിക്കാനുള്ള പൂക്കൾ കൃഷി ചെയ്യുന്നത്. കേരളത്തിലെ ഓണത്തിന്റെ ഓളം തുടങ്ങും മുൻപെ തോവാളയിലെയും സുന്ദരപാണ്ഡ്യപുരത്തേയും പൂപ്പാടങ്ങൾ പൂവിരിച്ചു തുടങ്ങും.

നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലിക്കുള്ള വഴിയിലാണ് പ്രശസ്തമായ തോവാള പൂ മാർക്കറ്റ്. തിരുവനന്തപുരത്തുനിന്ന് 62 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റിലേക്ക് ഹൊസൂരിൽ നിന്നും പൂക്കളെത്തും. മഞ്ഞ ചെണ്ടുമല്ലി പൂക്കൾ, റോസ്, ഓറഞ്ചുബന്തി, വെൽവെറ്റ് പൂക്കൾ തുടങ്ങിയ പൂക്കളെല്ലാം തോവാള പൂ മാർക്കറ്റിൽ നിന്നുമാണ് കേരളത്തിലെത്തുന്നത്. അതേസമയം ചെണ്ടുമല്ലിയും ജമന്തിയുമാണ് ഗുണ്ടൽപേട്ടിൽ നിന്നും കൂടുതലായി എത്തുന്നത്. ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളാണ് ഗുണ്ടല്‍പേട്ടിന് പൂക്കാലം സമ്മാനിക്കുന്നത്.

onam, ഓണം, onam holiday, ഓണം അവധി, onam govt holiday, ഓണം സർക്കാർ ഓഫിസുകൾ അവധി, onam school holiday, ie malayalam, ഐഇ മലയാളം

സെപ്തംബർ രണ്ടിനാണ് ഇത്തവണ അത്തം. ആഗസ്ത് അവസാന ആഴ്ച മുതൽ കേരളത്തിലെയും പൂ വിപണി സജീവമായി തുടങ്ങും. അതിനുള്ള ഒരുക്കങ്ങളിലാണ് വിൽപ്പനക്കാർ.

Read more: Onam 2019: ഓണം:സർക്കാർ ഓഫിസുകൾക്ക് സെപ്റ്റംബർ 8 മുതൽ 15 വരെ അവധി

ആശങ്കയോടെ ഏത്തക്കായ വിപണി

ഓണക്കാലവിപണി ലക്ഷ്യമാക്കി പ്രതീക്ഷയോടെ കർഷകർ നോക്കി കാണുന്ന ഒന്നാണ് വാഴക്കൃഷി. വാഴയില മുതൽ വാഴയ്ക്കാ ഉപ്പേരി വരെ മലയാളികളുടെ ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത സംഗതികളാണ് എന്നതുകൊണ്ടു തന്നെ ഓണവിപണിയോട് അനുബന്ധിച്ച് കർഷകർക്ക് ഭേദപ്പെട്ട വില ലഭിക്കാറുമുണ്ട്. എന്നാൽ ഈ വർഷത്തെ മഴക്കെടുതികൾ നേന്ത്രക്കായ വിപണിയേയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വിളവെടുപ്പ്‌ പ്രളയം കൊണ്ടുപോയെങ്കിൽ ഇത്തവണ വില്ലനാകുന്നത് വിലത്തകർച്ചയാണ്. വയനാടൻ ഏത്തക്കായകളാണ് ഇത്തവണ ഓണവിപണി കയ്യടക്കാൻ എത്തുന്നത്. 30 രൂപ മുതലാണ് വയനാടൻ ഏത്തക്കായകൾക്ക് വില വരുന്നത്. നാടൻ ഏത്തക്കായയ്ക്ക് 45 മുതൽ 60 രൂപ വരെ വിലയുള്ളപ്പോൾ നഷ്ടം സഹിച്ചാണ് വയനാടൻ ഏത്തക്കായകൾ കർഷകർക്ക് വിൽക്കേണ്ടി വരുന്നത്.

onam, ഓണം, onam holiday, ഓണം അവധി, onam govt holiday, ഓണം സർക്കാർ ഓഫിസുകൾ അവധി, onam school holiday, ie malayalam, ഐഇ മലയാളം

ഫോട്ടോ: ഡോ. സതീഷ് കുമാർ, വയനാട്

Read more: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook