Latest News

Onam 2019: ഓണത്തെ വരവേൽക്കാൻ കുടുംബശ്രീയുടെ ഓണം ചന്തയും

Onam 2019: സെപ്തംബർ ഒന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിലായിട്ടാണ് കുടുംബശ്രീയുടെ ഓണചന്തകൾ നടക്കുക

onam, ഓണം, onam holiday, ഓണം അവധി, Onam Chantha, ഓണചന്ത, കുടുംബശ്രീ, കുടുംബശ്രീ ഓണചന്ത, Kudumbashree, onam govt holiday, ഓണം സർക്കാർ ഓഫിസുകൾ അവധി, onam school holiday, Kerala Rains, Flood, ഓണപ്പാട്ടുകൾ, Onapattukal, Onam songs, Chief Minister, Distress Relief Fund, ie malayalam, ഐഇ മലയാളം

Onam 2019: ഓണം അടുത്തെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഓണ വിപണിയിലേക്കുള്ള സാധനങ്ങൾ ഒരുക്കുന്ന തിരക്കുകളിലാണ് സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ. സെപ്തംബർ ഒന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിലായി കുടുംബശ്രീയുടെ ഓണചന്തകൾ സജീവമാകും. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ട ഓണചന്തകളാണ് പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കേന്ദ്രീകരിച്ചു കൊണ്ട് സംഘടിപ്പിക്കപ്പെടുന്നത്.

43 ലക്ഷം അംഗങ്ങളും 2.9 ലക്ഷം യൂണിറ്റുകളുമാണ് നിലവിൽ കുടുംബശ്രീയുടെ കീഴിലുള്ളത്. കുടുംബശ്രീയുടെ ബ്രാൻഡഡ് അരിയായ ‘അന്നം റൈസ്’, കുടുംബശ്രീ സംഘങ്ങൾ കൃഷി ചെയ്തെടുത്ത വിഷരഹിതമായ പച്ചക്കറികൾ, അച്ചാറുകൾ, സ്ക്വാഷ്, ജാം, ചക്ക വരട്ടി, കൊണ്ടാട്ടം, പലതരം ചിപ്സ് എന്നിവയുടെ വിപണനവും പായസം മേളയും ഓണചന്തകളിൽ ഉണ്ടായിരിക്കും.

“ഓണവുമായി ബന്ധപ്പെട്ട നാടൻ ഐറ്റങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള വിൽപ്പനയാണ് ഓണചന്തകൾ ലക്ഷ്യം വയ്ക്കുന്നത്. പായസം മിക്സുകളും ഓണചന്തയിൽ ലഭ്യമാകും. കുടുംബശ്രീ യൂണിറ്റുകൾ മാസംതോറും നടത്തുന്ന മാസചന്തയുടെ കുറേക്കൂടി വിപുലമായ കാഴ്ചകളാവും ഓണചന്തയിൽ കാണാൻ സാധിക്കുക,” കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസറായ എൻ എസ് നിരഞ്ജന ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ വിപണിയിലെത്തിക്കാനാണ് കുടുംബശ്രീയുടെ ഓണംചന്തകളുടെ ലക്ഷ്യമെന്നും നിരഞ്ജന കൂട്ടിച്ചേർത്തു.

Read more: Onam 2019: ഓണം വസ്ത്രവിപണി കീഴടക്കാൻ ‘ഇട്ടിമാണി’ മുണ്ടും

ഓണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾക്ക് ഒപ്പം തന്നെ പുട്ടുപൊടി, പത്തിരിപ്പൊടി, കത്തി, ഇരുമ്പ് പാത്രങ്ങൾ,
വീട്ടുപകരണങ്ങൾ, മൺപാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവയും ഓണംചന്തകളിൽ ലഭിക്കും.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998ലാണ് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ ആവിഷ്കരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ രൂപം നൽകിയ ഈ പ്രൊജക്റ്റിന്റെ നടത്തിപ്പ് സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനാണ്. നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാനും കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു.

Read more: Onam 2019: ഓണം:സർക്കാർ ഓഫിസുകൾക്ക് സെപ്റ്റംബർ 8 മുതൽ 15 വരെ അവധി

Get the latest Malayalam news and Onam news here. You can also read all the Onam news by following us on Twitter, Facebook and Telegram.

Web Title: Onam 2019 kudumbashree onam chantha

Next Story
Onam 2019: ഓണം വസ്ത്രവിപണി കീഴടക്കാൻ ‘ഇട്ടിമാണി’ മുണ്ടുംonam, ഓണം, onam holiday, ഓണം അവധി, Mohanlal, മോഹൻലാൽ, ഇട്ടിമാണി, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, Ittymani made in china, ഇട്ടിമാണി ഷർട്ട്, ഇട്ടിമാണി മുണ്ട്, Mohanlal costume Ittymani, Ittymani shirts, Ittymani mundu, Onam Fashion, Ittymani made in china release, Ittymani release, onam govt holiday, ഓണം സർക്കാർ ഓഫിസുകൾ അവധി, onam school holiday, Kerala Rains, Flood, ഓണപ്പാട്ടുകൾ, Onapattukal, Onam songs, Chief Minister, Distress Relief Fund, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com