Onam 2019 Holidays: തിരുവനന്തപുരം: നാളെ മുതൽ സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധി. സെപ്റ്റംബർ 8 മുതൽ 15 വരെ തുടർച്ചയായ 8 ദിവസമാണ് സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക. സെപ്റ്റംബർ 10 മുതൽ 12 വരെയുളള മൂന്നു ദിവസമാണ് ഓണം അവധി.

അതേസമയം, സംസ്ഥാനത്തെ ട്രഷറികൾ നാളെ (ഞായറാഴ്ച) പ്രവർത്തിക്കും. ഓണക്കാല തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഇത്തവണ ഓണം മാസത്തിന്റെ ആദ്യപകുതിയായതിനാല്‍ ശമ്ബളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനൊപ്പം ഓണക്കാലത്തെ മറ്റാനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുന്നതിനാല്‍ മുന്‍കൂറായി ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ എത്തുന്നത് തിരക്കിന് കാരണമായിട്ടുണ്ട്.

Read Here: Onam 2019: സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാന്‍സ് 15000 രൂപ, ബോണസ് 4000രൂപ

Onam 2019 State Holidays

സർക്കാർ ഓഫീസുകൾക്ക് എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ അവധിയാണ്. 9-ാം തീയതി മുഹറം ആയതിനാലാണ് അവധി. 13-ാം തീയതി ശ്രീനാരായണഗുരു ജയന്തി ആയതിനാലും 14-ാം തീയതി രണ്ടാം ശനിയും 15-ാം തീയതി ഞായറാഴ്ചയും ആയതിനാൽ അവധിയാണ്. 17-ാം തീയതി വിശ്വകർമദിനം ആയതിനാൽ നിയന്ത്രിത അവധിയുണ്ട്.

നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്. 10, 11, 13, 14 തീയതികളിലാണ് ബാങ്ക് അവധി. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13 ന് ശ്രീനാരായണഗുരു ജയന്തിയും 14 ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook