scorecardresearch
Latest News

Onam 2019: അത്തം പിറന്നു, ഇനി ഓണനാളുകൾ

Onam 2019, All you need to know about Atham: തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം

Onam 2019: അത്തം പിറന്നു, ഇനി ഓണനാളുകൾ
onam-2019-all-you-need-to-know-about-atham-pookalam-designs-legend-athachamayam-292560

Onam 2019 Festivities to begin today with Atham: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് അത്തം പിറന്നിരിക്കുന്നു. ഗ്രാമ -നഗരഭേദമന്യേ വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കി മലയാളികൾ ഓണത്തെ വരവേൽക്കുകയാണ് ഇന്ന്. ഇന്നു മുതൽ തിരുവോണം വരെ പത്തു ദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്.

Read more: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

അത്തപ്പൂക്കളം: ഐതിഹ്യം

തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി തന്നെയതിൽ പ്രതിഷ്ഠിച്ച് ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് അത്തപ്പൂക്കളത്തിനു പിന്നിലെ ഐതിഹ്യം.

Onapookalam, How to put Pookalam, Pookalam Rangoli Floral Deocrations: അത്തം: പൂക്കളം ഒരുക്കുന്നത് എങ്ങനെ?

കേരളത്തിലെ ഓരോ പ്രദേശങ്ങളിലും പൂക്കളമൊരുക്കുന്ന രീതികളിൽ വ്യത്യാസമുണ്ട്. ചിങ്ങത്തിലെ അത്തം നാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. പരമ്പരാഗതമായ രീതി പ്രകാരം, അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു.

ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. അതാണ് അത്തപ്പൂക്കളത്തിനു പിന്നിലെ പഴയകാല രീതി. ചോതി നാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ എന്നും പഴമക്കാർ പറയാറുണ്ട്. ഒന്നാം ഓണമായ ഉത്രാട നാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുക. മൂലം നാളിൽ ചതുരാകൃതിയിൽ വേണം പൂക്കളം ഒരുക്കേണ്ടത് എന്നും വിശ്വാസമുണ്ട്.

അതേ സമയം, ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങുന്ന പൂക്കളം പത്താം നാൾ ആവുമ്പോഴേക്കും പത്തു നിറത്തിലുള്ള പൂക്കളാൽ വർണാഭമാവും. ചാണകം മെഴുകിയ നിലത്തോ, മണ്ണുകൊണ്ട് നിർമ്മിക്കുന്ന പൂത്തറയിലോ പൂക്കളമിടുന്ന രീതിയും നിലവിലുണ്ട്. ഒന്നാം ഓണം മുതൽ നാലാം ഓണം വരെ നീളുന്ന ദിവസങ്ങളിൽ പൂക്കളത്തിനു ചുറ്റും അരിമാവു കൊണ്ട് കോലം വരച്ചും തൃക്കാക്കരപ്പനെ പ്രതിഷ്ഠിച്ചും പൂക്കളമൊരുക്കുന്നവരും ഉണ്ട്. കുടുംബത്തിലെ തലമുതിർന്നയാൾ ഓണം നാളുകളിൽ നിത്യം തൃക്കാക്കരയപ്പനെ പൂജിക്കുന്ന രീതിയും നിലവിലുണ്ട്.

Read Here: Onam 2019: അത്തപൂക്കളം ഒരുക്കണോ?: 25 സിംപിൾ ഡിസൈനുകൾ ഇതാ

Onam 2019 Date: ഈ വർഷത്തെ ഓണം എപ്പോൾ?

സെപ്തംബർ 10-13 തീയതികളിലാണ് ഈ വർഷത്തെ ഓണം.  സെപ്തംബർ 10 ഉത്രാടം അല്ലെങ്കിൽ  ഒന്നാം ഓണം, സെപ്തംബർ 11 തിരുവോണം അല്ലെങ്കിൽ രണ്ടാം ഓണം, സെപ്തംബർ 12 അവിട്ടം അല്ലെങ്കിൽ മൂന്നാം ഓണം, സെപ്തംബർ 14 ചതയം അല്ലെങ്കിൽ നാലാം ഓണം.

Onam: പേരിനു പിന്നിൽ

ഓണമെന്ന പേരു വന്ന വഴികർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട്  അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു.

തൃക്കാക്കരയപ്പൻ

തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.

Stay updated with the latest news headlines and all the latest Onam news download Indian Express Malayalam App.

Web Title: Onam 2019 all you need to know about atham pookalam designs legend athachamayam