Onam 2019: ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചും കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തുകയാണ് കെഎസ്ആർടിസി. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന ബെംഗളൂരു റൂട്ടിൽ കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്ആർടിസി എംഡി നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് സെപ്റ്റംബർ നാലാം തീയതി കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിച്ചു. ഓണാവധി അവസാനിക്കുന്ന സെപ്റ്റംബർ 17 വരെയുള്ള ദിവസങ്ങളിൽ കെഎസ്ആർടിസി അധിക സർവീസ് നടത്തും.

KSRTC Special Service from Banglore: ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് 04.09.2019 മുതൽ 14.09.2019 വരെ നടത്തുന്ന സർവീസുകൾ

    • 21.45 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ എക്‌സ്പ്രസ്) – മാനന്തവാടി, കുട്ട (വഴി)
    • 21.20 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
    • 22.15 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
    • 22.50 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
    • 22.45 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
    • 23.15 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
    • 19.15 ബാംഗ്ലൂർ-തൃശ്ശൂർ (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി)
    • 19.25 ബാംഗ്ലൂർ-തൃശ്ശൂർ (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി)
    • 18.30 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി)
    • 18.40 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി)
    • 18.00 ബാംഗ്ലൂർ-കോട്ടയം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി)
    • 18.10 ബാംഗ്ലൂർ-കൊട്ടാരക്കര (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി)
    • 18.50 ബാംഗ്ലൂർ-ചങ്ങനാശ്ശേരി (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി)
    • 21.01 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ എക്‌സ്പ്രസ്) – ഇരിട്ടി, മട്ടന്നൂർ (വഴി)
    • 22.10 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി, മട്ടന്നൂർ (വഴി)
    • 23.00 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി)
    • 22.15 ബാംഗ്ലൂർ-പയ്യന്നൂർ (സൂപ്പർ എക്‌സ്പ്രസ്) – ചെറുപുഴ (വഴി)
    • 23.55 ബാംഗ്ലൂർ-സുൽത്താൻബത്തേരി (സൂപ്പർ ഫാസ്റ്റ്) – മൈസൂർ (വഴി)

വൈകിട്ട് ആറ് മണി മുതൽ പ്രതിദിനം 18 സർവീസുകളാണ് കെഎസ്ആർടിസി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് നടത്തുന്നത്. രാത്രി 11.55നാണ് കേരളത്തിലേക്കുള്ള ആ ദിവസത്തെ അവസാന വണ്ടി പുറപ്പെടുന്നത്.

KSRTC Special Service to Banglore: കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് 07.09.2019 മുതൽ 16.09.2019 വരെ നടത്തുന്ന സർവീസുകൾ

  • 19.35 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
  • 20.35 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ എക്‌സ്പ്രസ്്) – മാനന്തവാടി, കുട്ട (വഴി)
  • 19.45 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
  • 20.15 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
  • 20.25 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
  • 20.50 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി)
  • 19.15 തൃശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി)
  • 19.45 തൃശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി)
  • 17.30 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി)
  • 18.45 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി)
  • 18.10 കൊട്ടാരക്കര-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി)
  • 17.00 കോട്ടയം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി)
  • 17.01 ചങ്ങനാശ്ശേരി-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ സേലം (വഴി)
  • 20.00 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ എക്‌സ്പ്രസ്) – ഇരിട്ടി, മട്ടന്നൂർ (വഴി)
  • 21.40 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി)
  • 20.30 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കൂട്ടുപുഴ, ഇരിട്ടി (വഴി)
  • 17.30 പയ്യന്നൂർ-ബാംഗ്ലൂർ (സൂപ്പർ എക്‌സ്പ്രസ്) – ചെറുപുഴ (വഴി).

അവധിക്കാലം അവസാനിച്ച് മടങ്ങുന്നവർക്കായി സെപ്റ്റംബർ ഏഴ് മുതൽ പ്രതിദിനം 17 സർവീസുകൾ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ബെംഗളൂരുവിൽ നിന്നും നടത്തുന്നുണ്ട്. വൈകിട്ട് അഞ്ച് മണി മുതൽ വണ്ടികൾ പുറപ്പെടും. കോഴിക്കോട് നിന്നാണ് ഏറ്റവും കൂടുതൽ ബസുകൾ ബാംഗ്ലൂരിലേക്ക് പോകുന്നത്.

Also Read: Onam Special Trains: കേരളത്തിലേക്കും തിരിച്ചും കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സർവീസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ വേളാങ്കണ്ണി, പളനി, തെങ്കാശി, കോയമ്പത്തൂർ, കുളച്ചൽ, അരുമന, തേങ്ങാപട്ടണം, പേച്ചിപ്പാറ, മണവാളക്കുറിച്ചി, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

Also Read: ONAM SPECIAL TRAINS: ചെന്നൈ, മംഗലാപുരം എന്നിവടങ്ങളിലേക്ക് ഓണത്തിന് പ്രത്യേക തീവണ്ടികള്‍

താരതമ്യേന കുറഞ്ഞ നിരക്കിലുള്ള കെഎസ്ആർടിസിയുടെ ദീർഘദൂര-അന്തർസംസ്ഥാന സർവീസുകൾ ഓൺലൈനായി റിസർവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. യാത്രക്കാർക്ക് മുൻകൂട്ടി ഓൺലൈനിൽ റിസർവ് ചെയ്ത് നിലവിലുള്ള സർവീസുകളും ബെംഗളൂരുവിൽ നിന്നും തിരിച്ചുമുള്ള പ്രത്യേക സർവീസുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook