Onam 2019: ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ?

Onam 2019: പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ

onam, onam sadya, traditional onam recipes

Onam Sadhya Items List: കേരളീയർക്ക് ഓണാഘോഷങ്ങളിൽ പ്രധാനമാണ് ഓണസദ്യ. തിരുവോണ നാളിൽ തൂശനിലയിൽ ഉപ്പേരിയും പഴവും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കുന്നത് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്.

തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.

Read Here: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

Onam Sadhya Items Order

ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുളളവർക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.

ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും കുറച്ച് കുറച്ച് വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.

പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക

Get the latest Malayalam news and Onam news here. You can also read all the Onam news by following us on Twitter, Facebook and Telegram.

Web Title: How to serve onam sadya

Next Story
Onam Bumper 2019: ഓണം ബംപര്‍ 2019: സെപ്റ്റംബർ 19 ന് നറുക്കെടുപ്പ്kerala lottery, kerala lottery result today, kerala lottery result, kerala lottery results today, kerala lottery today result, kerala lottery results, keralalottery, today lottery result, today kerala lottery result, kerala lottery today, lottery result today, keralalotteryresult today, kerala lottery result live, karunya lottery, lottery result, kerala state lottery, kerala lotteries, keralalotteryresult, kerala lottery result today live, Kerala Lottery, Thiruvonam Bumper Results 2019, lottery, ലോട്ടറി, onam bumper, തിരുവോണം ബംപർ, കേരള ലോട്ടറി, thiruvonam bumper draw date, onam bumper rate, thiruvonam bumper price, തിരുവോണം ബംപർ വില, തിരുവോണം ബംപർ സമ്മാനം, ie malayalam, ഐഇ മലയാളം,
The moderation of comments is automated and not cleared manually by malayalam.indianexpress.com