Happy Onam 2019 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: കേരളീയരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. മലയാളികളുടെ ദേശീയോത്സവമാണ് ഓണം. കാണം വിറ്റും ഓണം ഉണ്ണണം (കാണം എന്നാൽ വസ്തു എന്നാണ് അർത്ഥം. കാണം വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്നാണ് ഈ ചൊല്ലിന്റെ സാരം) എന്നാണ് പഴഞ്ചൊല്ല്.

Read Here: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണാഘോഷം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

ലോകത്തിന്റെ നാനാഭാഗങ്ങളിലുമുളള മലയാളികൾ ജാതി മതഭേദമന്യേ ഓണം ആഘോഷിക്കാറുണ്ട്. ഒത്തുചേരലിന്റെ ആഘോഷം കൂടിയാണ് ഓണം. വിദൂരങ്ങളിൽ ഉളളവർ പോലും തിരുവോണ നാൾ വീട്ടിലെത്താൻ ശ്രമിക്കാറുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം ഒന്നിച്ച് ഓണം ആഘോഷിക്കാൻ വേണ്ടി വർഷം മുഴുവൻ കാത്തിരിക്കുന്നവരുമുണ്ട്. ഈ ഓണം ഒത്തുചേരലിന്റെയും ഓർമ പുതുക്കലിന്റെയും നാൾ കൂടിയാകട്ടെയെന്ന് നമുക്കും ആശംസിക്കാം.

Happy Onam 2019 Wishes

Happy Onam 2019 Wishes

Happy Onam 2019 Wishes

Happy Onam 2019 Wishes

Happy Onam 2019 Wishes

Happy Onam 2019 Wishes

Happy Onam 2019 Wishes

Happy Onam 2019 Wishes

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook