Latest News

കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില

കാഡിലയുടെ അപേക്ഷ സ്വീകരിക്കപ്പെടുകയാണെങ്കില്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കോവിഡ് പ്രതിരോധ വാ്ക്‌സിനായി സൈകോവ്-ഡി മാറും

Covid Vaccine, Covid 19

ന്യൂഡല്‍ഹി: തങ്ങളുടെ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി തേടി സൈഡസ് കാഡില. ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ കാഡിലയുടെ വാക്‌സിന്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ക്കെതിരെ 66.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് ഇടക്കാല വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്.

കാഡിലയുടെ അപേക്ഷ സ്വീകരിക്കപ്പെടുകയാണെങ്കില്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കോവിഡ് പ്രതിരോധ വാക്സിനായി സൈകോവ്-ഡി മാറും. ഒപ്പം വിജയകരമായ രണ്ടാമത്തെ തദ്ദേശീയ കോവിഡ് വാക്‌സിനുമാവും. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ആദ്യ കോവിഡ് വാക്‌സിന്‍.

രാജ്യത്ത് ഉപയോഗിച്ചുവരുന്ന മറ്റൊരു വാക്‌സിനായ കോവിഷീല്‍ഡ് പൂനെ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണു നിര്‍മിക്കുന്നതെങ്കിലും വികസിപ്പിച്ചത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്നാണ്. മൊഡേണ, റഷ്യയുടെ സ്പുടിനിക്ക് വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു.

ഏപ്രില്‍, മേയ് മാസങ്ങളിലെ വിനാശകരമായ കോവിഡ് കൊടുമുടിയില്‍നിന്ന് രാജ്യം താഴെയെത്തിയിട്ടുണ്ടെങ്കിലും മൂന്നാം തരംഗത്തെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ് വ്യാപിപ്പിക്കുന്നത് ഏറ്റവും മികച്ച പ്രതിരോധമായി തുടരുന്നുവെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണു വിദഗ്ധര്‍.

കാഡില വാക്‌സിന്റെ വരവോടെ രാജ്യത്തെ കടുത്ത വാക്‌സിന്‍ ക്ഷാമത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിവര്‍ഷം 12 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണു സൈഡസ് ലക്ഷ്യമിടുന്നത്.

Also Read: Coronavirus India Live Updates: 48,786 പുതിയ കേസുകള്‍; 1,005 മരണം

മൂന്ന് കോഴ്സ് വാക്സിനാണു കാഡിലയുടേത്. 12-18 പ്രായമുള്ള ആയിരത്തോളം പേര്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള 28,000 ത്തിലധികം സന്നദ്ധ പ്രവര്‍ത്തകരില്‍ നടത്തിയ അവസാന ഘട്ട പരീക്ഷണത്തില്‍ സുരക്ഷയും കാര്യക്ഷമതയും പ്രകടിപ്പിച്ചതായാണു സൈഡസ് പറയുന്നത്.

രണ്ട് ഡോസ് രീതിയും വിലയിരുത്തുന്നുണ്ടെന്നും ഹ്രസ്വ കോഴ്‌സിന്റെ പ്രതിരോധ ഫലങ്ങള്‍ മൂന്ന് ഡോസ് വ്യവസ്ഥയുമായി സമാനമാണെന്നു കണ്ടെത്തിയതായും സൈഡസ് അറിയിച്ചു. വാക്‌സിനേഷൻ സമയ ദൈര്‍ഘ്യം കുറയ്ക്കുന്നതിന് ഇത് കൂടുതല്‍ സഹായകമാകുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയത്താണ് വാക്‌സിന്‍ സംബന്ധിച്ച നടത്തിയതെന്നും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഡെല്‍റ്റയ്‌ക്കെതിരെ വാക്‌സിന്‍ ഫലപ്രാപ്തിയെ വീണ്ടും ഊട്ടിയുറപ്പിച്ചതായും സിഡസ് പറഞ്ഞു. അതേസമയം, പുതിയ വകഭേദങ്ങള്‍ക്കെതിരായ വാക്‌സിന്‍ ഫലപ്രാപ്തി നിരക്ക് എത്രയാണെന്നു കമ്പനി വളിപ്പെടുത്തിയിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Zydus cadila applies for emergency use nod for covid 19 vaccine

Next Story
പാചക വാതക വില വീണ്ടും കൂട്ടിlpg cylinder, lpg price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com