സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി മാറി സൂസന കാപുതോവ

കാ​പു​തോ​വ 58 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്

Slovakia, സ്ലോവാക്യ, Zuzana caputova, സൂസന കാപുതോവ, ie malayalam ഐഇ മലയാളം

ബ്രാ​റ്റി​സ്ലാ​വ: സ്ലോ​വാ​ക്യ​യു​ടെ പ്ര​ഥ​മ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി സൂ​സ​ന കാ​പു​തോ​വ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാതിരുന്ന സൂസന ര​ണ്ടാം​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​നും ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​മാ​യ മാ​റോ​സ് സെ​ഫ്കോ​വി​കി​നെ ആണ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. നല്ലതും ചീത്തയും തമ്മിലുളള തിരഞ്ഞെടുപ്പാണ് ഇതെന്ന് നേരത്തെ സൂസന അടിവരയിട്ടിരുന്നു. കാ​പു​തോ​വ 58 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, സെ​ഫ്കോ​വി​കി​ന് 42 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

കഴിഞ്ഞ വര്‍ഷം ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഉണ്ടായത്. രാഷ്ട്രീയ നേതാക്കളും കുറ്റകൃത്യങ്ങളും എന്ന വിഷയത്തില്‍ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കെ ആണ് ജാണ്‍ കൂസിയാക്ക് എന്ന മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരണമാണ് തന്നെ മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂസന വ്യകതമാക്കിയത്.
കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​ക്കാ​രി​ൽ ഒ​രാ​ൾ സെ​ഫ്കോ​വാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സെ​ഫ്കോ​വി​കി​നെ​തി​രെ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കാ​പു​തോ​വ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ഭ​ര​ണ​പ​ക്ഷ​മാ​യ സ്മെ​ർ എ​സ്ഡി പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സെ​ഫ്കോ​വി​ക് മ​ത്സ​രി​ച്ച​ത്. സ്മെ​ർ-​എ​സ്ഡി പാ​ർ​ട്ടി​യു​ടെ നേ​താ​വാ​ണ് റോ​ബ​ർ​ട്ട് റി​ക്കോ. കു​സി​യാ​ക്കി​ന്‍റെ​യും കൊ​ല​പാ​ത​കം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന റോ​ബ​ർ​ട്ട് ഫി​ക്കോ​യു​ടെ രാ​ജി​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം സെ​ഫ്കോ​വി​കി​ന് തി​രി​ച്ച​ടി​യാ​കു​ക​യാ​യി​രു​ന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Zuzana caputova becomes slovakias first female president

Next Story
വിജയ് മല്യയും നീരവ് മോദിയും ഒരേ സെല്ലിലായിരിക്കുമോ? പ്രോസിക്യൂട്ടറോട് ജഡ്ജിNirav Modi, നീരവ് മോദി, Vijay mallya, വിജയ് മല്യ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com