/indian-express-malayalam/media/media_files/2025/09/19/zubeen-garg-2025-09-19-17-40-48.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഗുവാഹത്തി: പ്രശസ്ത അസമീസ് ഗായകൻ സുബിൻ ഗാർഗിന്റെ മരണം അമിതമായി മദ്യപിച്ച് നീന്തുന്നതിനിടെയുണ്ടായ മുങ്ങിമരണമാണെന്ന് സിംഗപ്പൂർ പൊലീസ് കോടതിയിൽ. ലൈഫ് ജാക്കറ്റ് ധരിക്കാതെ കടലിൽ നീന്തിയതാണ് അപകടത്തിന് കാരണമായതെന്ന് സിംഗപ്പൂർ പൊലീസ് കോടതിയെ അറിയിച്ചതായി സിംഗപ്പൂർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സുബിൻ ഗാർഗിന്റെ മരണത്തെക്കുറിച്ചുള്ള സിംഗപ്പൂർ കൊറോണർ കോടതിയുടെ അന്വേഷണത്തിൽ മൊഴി നൽകുന്ന 35 സാക്ഷികളിൽ ആദ്യത്തെയാളായ പൊലീസ് കോസ്റ്റ് ഗാർഡിലെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഡേവിഡ് ലിം ഇത് സാക്ഷ്യപ്പെടുത്തിയതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. അസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Also Read: ഇറാനിലെ ഇന്ത്യക്കാർ അടിയന്തരമായി രാജ്യം വിടണം; നിർദ്ദേശവുമായി എംബസി
അസം പൊലീസും സിംഗപ്പൂർ പൊലീസും കേസ് വ്യത്യസ്ത കോണുകളിലൂടെയാണ് അന്വേഷിക്കുന്നതെന്ന് ബുധനാഴ്ച സിംഗപ്പൂരിൽ നടന്ന വാദം കേൾക്കലിൽ സന്നിഹിതനായ ഗാർഗിന്റെ അമ്മാവൻ മനോജ് ബോർതാക്കൂർ പ്രതികരിച്ചു. സിംഗപ്പൂർ പൊലീസ് മരണകാരണമാണ് അന്വേഷിക്കുന്നതെന്നും, ക്രിമിനൽ കേസെന്ന രീതിയിൽ സമീപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലമാണ് അസം പൊലീസ് പരിശോധിക്കുന്നുതെന്നും ആ ദിവസം എന്ത് സംഭവിച്ചെന്നാണ് സിംഗപ്പൂർ പൊലീസ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുബിൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിയമസഭയിൽ പറഞ്ഞിരുന്നു.
Also Read: ഇറാനിലെ പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ശക്തമായ തിരിച്ചടി: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരിൽ എത്തിയ സുബീൻ ഗാർഗ് കഴിഞ്ഞ സെപ്തംബർ 19നാണ് മരിച്ചത്. സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ചതാണ് എന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ എന്നാൽ ലാറസ് ദ്വീപിൽ നീന്തുന്നതിനിടെ ഗായകന് അപസ്മാരം വന്നുവെന്ന് ഭാര്യ ഗരിമ സൈകിയ വെളിപ്പെടുത്തുകയും സ്‌കൂബ ഡൈവിങ് സംബന്ധിച്ച വാദങ്ങൾ തള്ളുകയും ചെയ്തു. പിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ അസം സർക്കാർ രൂപീകരിച്ചു. അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ബന്ധുവും അസം പൊലീസ് സർവീസിൽ ഡെപ്യൂട്ടി സൂപ്രണ്ടുമായ സന്ദീപൻ ഗർഗ്, ഡ്രമ്മർ ശേഖർ, മാനേജർ സിദ്ധാർത്ഥ ശർമ എന്നിവരടക്കം അഞ്ച് പേർ അറസ്റ്റിലായിരുന്നു.
Read More: ആർഎസ്എസ് വിവാദത്തിന് പിന്നാലെ രാജ്യസഭയിലേക്കില്ലെന്ന് ദിഗ്‌വിജയ് സിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us