/indian-express-malayalam/media/media_files/2026/01/01/zohran-mamdani-2026-01-01-12-22-22.jpg)
സൊഹ്‌റാൻ മംദാനി
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റിക് പാർട്ടി നേതാവ് സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായ പഴയ സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
Also Read: 2026ൽ സമൂഹത്തിൽ സമാധാനവും ഐശ്വര്യവും നിറയട്ടെ; ആശംസകളുമായി പ്രധാനമന്ത്രി
തന്റെ പിതാമഹന്റേതടക്കം മൂന്ന് ഖുർആനുകളിൽ കൈവെച്ചാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 34-കാരനായ മംദാനി, ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാണ്. ഇന്ത്യൻ-ഉഗാണ്ടൻ പശ്ചാത്തലമുള്ള അദ്ദേഹം, ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജൻ കൂടിയാണ്.
നഗരത്തിന്റെ ജീവനാഡിയായ സബ്‌വേ സംവിധാനത്തോടുള്ള ആദരസൂചകമായാണ് വർഷങ്ങളായി അടഞ്ഞു കിടക്കുന്ന പഴയ സബ്‌വേ സ്റ്റേഷൻ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്തത്. "നഗരത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ തൊഴിലാളികളോടുള്ള എന്റെ പ്രതിബദ്ധതയുടെ അടയാളമാണിത്," സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ആണവോർജ രംഗത്ത് പുതിയ കുതിപ്പിന് ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി കൈകോർത്ത് എൻടിപിസി
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സിറ്റി ഹാളിന് മുന്നിൽ നടന്ന പൊതുചടങ്ങിൽ സെനറ്റർ ബെർണി സാൻഡേഴ്‌സ് വീണ്ടും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ബ്രോഡ്‌വേയിൽ പൊതുജനങ്ങൾക്കായി വലിയ ആഘോഷ പരിപാടികളും സംഗീത വിരുന്നും ഒരുക്കിയിരുന്നു.
Also Read: കേന്ദ്രത്തിന്റെ സൗജന്യ ചികിത്സാ പദ്ധതി; പരിശീലനത്തിനിടെ പരുക്കേറ്റ സൈനിക കേഡറ്റുകൾക്ക് ആശ്വാസം
അഭയർത്ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങൾക്കായി പോരാടുമെന്നും നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുമെന്നും മംദാനി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യക്കാരിയായ പ്രമുഖ സിനിമാ സംവിധായിക മീര നായരുടെയും മഹമൂദ് മംദാനിയുടെയും മകനാണ് മംദാനി.
Read More: വിദേശത്തേക്ക് ചേക്കേറാൻ ലക്ഷ്യമിടുന്നോ ? എന്തുകൊണ്ട് കാനഡ ? അറിയേണ്ട കാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us