scorecardresearch

ലോകത്ത് ആദ്യമായി കാറിന് പുറത്ത് എയര്‍ബാഗ്; പരീക്ഷണ കൂട്ടിയിടിയുടെ വീഡിയോ പുറത്ത്

വാഹനം ഇടിക്കുന്നതിന്റെ 150 മില്ലി സെക്കന്റുകള്‍ക്കുളളില്‍ സെന്‍സര്‍ തിരിച്ചറിഞ്ഞ് എയര്‍ബാഗ് പുറംതളളും

വാഹനം ഇടിക്കുന്നതിന്റെ 150 മില്ലി സെക്കന്റുകള്‍ക്കുളളില്‍ സെന്‍സര്‍ തിരിച്ചറിഞ്ഞ് എയര്‍ബാഗ് പുറംതളളും

author-image
WebDesk
New Update
Car Company, കാര്‍, air bag, എയര്‍ബാഗ്, നിര്‍മ്മാണ കമ്പനി, car company, experiments, പരീക്ഷണം, accident, അപകടം

വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷയ്ക്കായുള്ള ഒരു ഉപകരണമാണ് വായുസഞ്ചി അല്ലെങ്കിൽ എയർബാഗ് (Airbag). കാറ്റുനിറഞ്ഞാൽ വീർക്കുന്ന ഒരു സഞ്ചിയാണ് ഇത്. വാഹനം കൂട്ടിയിടിക്കുകയോ പെട്ടെന്ന് അപ്രതീക്ഷിതമായ രീതിയിൽ വേഗത കുറയുകയോ മറ്റോ ചെയ്യുമ്പോൾ അതീവ വേഗതയിൽ ഈ സഞ്ചിയിൽ വായു നിറയുകയും യാത്രചെയ്യുന്ന ആളുടെ തലയ്ക്കും ദേഹത്തിനും മുന്നിലെ സ്റ്റിയറിങ് ചക്രമോ ഡാഷ് ബോഡുമായോ ഉണ്ടാകാവുന്ന കൂട്ടിയിടി ഒഴിവാക്കപ്പെടുകയും ഇടിയുടെ ആഘാതം കുറയുവാനും ഇടയാക്കുന്നു. എന്നാല്‍ ഇതുവരെ വാഹനത്തിന് അകത്താണ് എയര്‍ ബാഗ് സൗകര്യം ഉണ്ടായിരുന്നതെങ്കില്‍ വാഹനത്തിന് പുറത്തും എയര്‍ബാഗ് ഒരുക്കി പരീക്ഷണം നടത്തിയിരിക്കുകയാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഇസഡ് എഫ്.

Advertisment

ലോകത്തില്‍ ആദ്യമായാണ് ഒരു കാര്‍ കമ്പനി വാഹനത്തിന് പുറത്ത് എയര്‍ ബാഗ് സുരക്ഷാ സംവിധാനം ഒരുക്കുന്നത്. ജര്‍മ്മനിയിലെ മെമ്മിന്‍ഗനില്‍ നടത്തിയ പരീക്ഷണ കൂട്ടിയിടിക്കലിന്റെ ദൃശ്യങ്ങള്‍ കമ്പനി പുറത്ത് വിട്ടു. പരീക്ഷണം വിജയകരമായിരുന്നെന്ന് കമ്പനി അറിയിച്ചു. വാഹനം കൂട്ടിയിടിക്കുന്നതിന് സെക്കന്റുകള്‍ക്കുളളില്‍ എയര്‍ബാഗ് കാറിന്റെ ബോഡിക്ക് പുറത്തേക്ക് വരും. അപകടം മൂലം ഉണ്ടാകാൻ ഇടയുളള പരുക്കിന്റെ സാധ്യത ഇതുമൂലം കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Read More: ഫോണ്‍ താഴെ വീണോട്ടെ, ‘മൊബൈല്‍ എയര്‍ബാഗ്’ നിങ്ങളുടെ സ്‌മാർട്ഫോണിനെ സംരക്ഷിക്കും

വാഹനം ഇടിക്കുന്നതിന്റെ 150 മില്ലി സെക്കന്റുകള്‍ക്കുളളില്‍ സെന്‍സര്‍ തിരിച്ചറിഞ്ഞ് എയര്‍ബാഗ് പുറംതളളും. അപകടം തിരിച്ചറിയാനായി വാഹനത്തിന്റെ സെന്‍സര്‍ ക്യാമറ, റഡാര്‍, ലിഡാര്‍ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. തയ്യാറാക്കി വച്ച അല്‍ഗോരിതമാണ് എയര്‍ബാഗ് പറത്തേക്ക് വിടേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത്. വാഹനത്തിന്റെ രണ്ട് അരികുകളില്‍ നിന്നുമാണ് എയര്‍ ബാഗ് പുറത്തേക്ക് വരിക. ഡോറിന്റെ താഴെയായി സ്ഥാപിച്ച എയര്‍ബാഗ് മുകളിലേക്ക് ഉയര്‍ന്ന് രണ്ട് ഡോറുകള്‍ക്ക് മേലും കവചമായി നിലനില്‍ക്കും.

Advertisment

കാറിന്റെ അകത്തുളള എയര്‍ബാഗിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും വ്യത്യസ്തമാണിത്. ആക്സലറേഷന്‍ അളക്കുവാനുള്ള ഇലക്ട്രോണിക് ചിപ്പായ ആക്‌സ്‌ലറോമീറ്റേഴ്സ്, ഇംപാക്ട് സെൻസർ, സൈഡ് /ഡോർ പ്രഷർ സെൻസർ, വീൽ സ്പീഡ് സെൻസർ, ഗൈറോ സ്കോപ്, ബ്രേക്ക് പ്രഷര്‍ സെന്‍സര്‍ തുടങ്ങിയവ വിവിധ സിഗ്നലുകളായി എയർ ബാഗ് കൺട്രോൾ യൂണിറ്റിലെത്തുന്നു. കാര്‍ എവിടെയെങ്കിലും ഇടിച്ചാൽ അതിന്റെ വേഗത വളരെ പെട്ടെന്ന് കുറയുന്നു. അങ്ങനെ വേഗത കുറയുമ്പോൾ ആക്സിലോമീറ്റര്‍, എയർ ബാഗ് സർക്യൂട്ടിനെ ഉത്തേജിപ്പിക്കുന്നു. എയർബാഗിൽ ഉപയോഗിക്കുന്ന കെമിക്കൽ സോഡിയം അസൈഡ് ക്രാഷ് ട്രിപ്പ് സെൻസറിൽ നിന്നും ഒരു ഇലക്ട്രിക്കൽ സിഗ്നൽ ഇഗ്നിറ്ററിൽ എത്തിക്കുന്നു. അതിന്റെ ഫലമായി ചൂട് ഉണ്ടാവുകയും സോഡിയം അസൈഡ് വിഘടിച്ച് സോഡിയം മെറ്റലായും നൈട്രജൻ വാതകം ആയും മാറുന്നു. നൈട്രജൻ വാതകം എയർബാഗിനെ വികസിപ്പിക്കുന്നു.

Car Accident Car

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: