/indian-express-malayalam/media/media_files/2025/12/02/donald-trump-volodymyr-zelenskyy-2025-12-02-08-03-35.jpg)
ചിത്രം: എക്സ്
പാരീസ്: നാലു വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളിൽ അധിനിവേശ പ്രദേശങ്ങളുടെ കാര്യമായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. റഷ്യ പിടിച്ചെടുത്ത കിഴക്കൻ ഡോൺബാസ് അടക്കമുള്ള മേഖലകൾ യുക്രൈൻ വിട്ടുകൊടുക്കണമെന്ന റഷ്യയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും, ഓൺലൈനായി മറ്റു യൂറോപ്യൻ നേതാക്കളുമായും പാരീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈന്റെ പരമാധികാരവും ശക്തമായ സുരക്ഷാ ഉറപ്പുകളും ആണ് സമാധാന ചർച്ചകളിലെ പ്രധാന മുൻഗണനകളെന്നും അദ്ദേഹം പറഞ്ഞു. പ്രദേശങ്ങളുടെ കാര്യമാണ് ചർച്ചകളിൽ ഏറ്റവും കടുപ്പമേറിയ വിഷയം എന്ന് സെലൻസ്കി കൂട്ടിച്ചേർത്തു.
Also Read: സമാധാന കരാറിന് യുക്രൈൻ്റെ പച്ചക്കൊടി; യുഎസും റഷ്യയും തമ്മിൽ യുഎഇയിൽ നിർണ്ണായക ചർച്ച
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുക്രൈൻ പ്രതിനിധി സംഘം ഫ്ലോറിഡയിൽ യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്ന് സെലൻസ്കി എക്സിൽ കുറിച്ചു.
I spoke with the President of Finland earlier today – @alexstubb and I continue our coordination. I briefed him on our delegation’s work yesterday in the United States – everything was very constructive. There are some tough issues that still have to be worked through. Our…
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) December 1, 2025
ട്രംപിന്റെ വിശ്വസ്തനും പ്രത്യേക ദൂതനുമായ സ്റ്റീവ് വിറ്റ്‌കോഫ് ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെഡ് കുഷ്‌നറും ഒപ്പമുണ്ടാകും. യുക്രൈൻ പ്രതിനിധികളുമായുള്ള ചർച്ചയുടെ വിവരങ്ങൾ ഇവർ പുടിനെ അറിയിക്കുമെന്നാണ് സൂചന.
ഇതിനിടെ, കിഴക്കൻ യുക്രൈനിലെ പോക്രോവ്സ്ക് നഗരം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഇത് സമാധാന ചർച്ചകൾക്ക് കൂടുതൽ സങ്കീർണ്ണത സൃഷ്ടിച്ചേക്കാം. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താൻ സാധിക്കുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചിരിക്കുന്നത്.
Read More: ചെങ്കോട്ട സ്ഫോടനക്കേസ്: കശ്മീർ താഴ്‌വരയിൽ ഒരേസമയം 8 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us