scorecardresearch

ബംഗ്ലാദേശ് ഹിതപരിശോധന: പരിഷ്‌കരണ അജണ്ടയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് മുഹമ്മദ് യൂനുസ്

പ്രധാനമന്ത്രി പദത്തിൽ ഒരാൾക്ക് 10 വർഷത്തിൽ കൂടുതൽ തുടരാനാകില്ല.നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായി പ്രവർത്തിക്കും

പ്രധാനമന്ത്രി പദത്തിൽ ഒരാൾക്ക് 10 വർഷത്തിൽ കൂടുതൽ തുടരാനാകില്ല.നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായി പ്രവർത്തിക്കും

author-image
WebDesk
New Update
muhammed yunus 12

മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന ഹിതപരിശോധനയിൽ ഇടക്കാല സർക്കാർ മുന്നോട്ടുവെച്ച പരിഷ്‌കരണ അജണ്ടയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഫെബ്രുവരി 12-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് ഹിതപരിശോധനയും നടക്കുന്നത്.

Advertisment

Also Read:യുഎസ് വിസ ലഭിക്കാൻ ഇനി മുൻകൂർ പണം കെട്ടിവെക്കണം; പട്ടികയിൽ ബംഗ്ലാദേശും നേപ്പാളും അടക്കം 38 രാജ്യങ്ങൾ

"നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത ഒരു രാജ്യം കെട്ടിപ്പടുക്കാൻ വോട്ട് ചെയ്യുക. അതിലൂടെ ഒരു പുതിയ ബംഗ്ലാദേശ് സൃഷ്ടിക്കുന്നതിനുള്ള വാതിലുകൾ നിങ്ങൾ തുറക്കുകയാണ്" .-ടെലിവിഷൻ സന്ദേശത്തിൽ യൂനുസ് പറഞ്ഞു. പരിഷ്‌കരണ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകുന്നത് രാജ്യത്തെ വിവേചനത്തിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന പരിഷ്കാരങ്ങൾ

പ്രധാനമന്ത്രി പദത്തിൽ ഒരാൾക്ക് 10 വർഷത്തിൽ കൂടുതൽ തുടരാനാകില്ല.നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായി പ്രവർത്തിക്കും.അധികാര സന്തുലിതാവസ്ഥ നിലനിർത്താൻ ഉപരിസഭ രൂപീകരിച്ച് ദ്വിമണ്ഡല പാർലമെന്ററി സംവിധാനം നടപ്പിലാക്കും.കുറ്റവാളികൾക്ക് മാപ്പ് നൽകാനുള്ള രാഷ്ട്രപതിയുടെ അധികാരം നിയന്ത്രിക്കും.

Also Read:ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്

അധികാരം മുഴുവൻ പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന രീതി മാറ്റും.കഴിഞ്ഞ വർഷം ഒക്ടോബർ 17-ന് രാഷ്ട്രീയ പാർട്ടികളുമായും നാഷണൽ കൺസെൻസസ് കമ്മീഷനുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് "ജൂലൈ നാഷണൽ ചാർട്ടർ-2025" എന്ന പേരിൽ 84 ഇന പരിഷ്‌കരണ നിർദ്ദേശങ്ങൾ യൂനുസ് പ്രഖ്യാപിച്ചത്.

അതേസമയം, നിലവിലെ ഭരണഘടനയിൽ ഇത്തരം ഹിതപരിശോധനയ്ക്ക് വ്യവസ്ഥയില്ലാത്തതിനാൽ ഇതിന്റെ നിയമസാധുതയെക്കുറിച്ച് ചില നിയമവിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണഘടന നിലനിൽക്കെ രാഷ്ട്രപതിക്ക് ഈ വിജ്ഞാപനത്തിൽ ഒപ്പുവെക്കാൻ കഴിയില്ലെന്ന് പ്രമുഖ നിയമജ്ഞൻ സ്വാധീൻ മാലിക് അഭിപ്രായപ്പെട്ടു.

Also Read:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

ജൂലൈ ചാർട്ടറിലെ നാല് പ്രധാന പരിഷ്‌കരണ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ഒറ്റ ചോദ്യമാണ് ബാലറ്റിലുണ്ടാവുക. നിർദ്ദേശങ്ങളോട് യോജിക്കുന്നുവെങ്കിൽ "യെസ്" എന്നും വിയോജിക്കുന്നുവെങ്കിൽ "നോ" എന്നും വോട്ട് ചെയ്യാനാണ് നിർദ്ദേശം. സങ്കീർണ്ണമായ ഒട്ടേറെ പരിഷ്‌കാരങ്ങൾ അടങ്ങിയ ചാർട്ടറിൽ കേവലം "ശരി/തെറ്റ്" വോട്ടിംഗ് രീതി തിരഞ്ഞെടുക്കുന്നത് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Read More:ഇറാനിൽ പുതിയ നേതൃത്വം വരേണ്ട സമയമായി: ഖമേനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രംപ്

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: