ബീജിംഗ്: പട്ടിയറച്ചി നിരോധിക്കുമെന്ന അഭ്യൂഹം പടരുന്നതിനിടെ ചൈനയിലെ യൂലിന്‍ നഗരത്തില്‍ നടത്തിവരാറുളള വിവാദ പട്ടിയിറച്ചി ഫെസ്റ്റിവല്‍ ആരംഭിച്ചു. പട്ടിയിറച്ചി വില്‍പ്പനക്കാരോട് ഇനി മുതല്‍ വില്‍പ്പന നടത്തരുതെന്ന് ഈ വര്‍ഷം ആദ്യംതന്നെ അധികൃതര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൃഗസ്നേഹികളുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് സർക്കാർ പട്ടി ഇറച്ചി നിരോധിച്ചതായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് കച്ചവടക്കാരുടെ പക്ഷം. നായയുടെ കരളും മറ്റു ശരീഭാഗങ്ങളും ചൈനയിലെ ചന്തകളിൽ വില്‍പ്പനയ്ക്കായി പരസ്യമായി പ്രദര്‍ശിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഡോങ്കു മാര്ക്കറ്റില്‍ മൃഗസ്നേഹികളും കച്ചവടക്കാരും തമ്മില്‍ ഇതിനെചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. കശാപ്പിനായി വെച്ച നായ്ക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്ന് പ്രശ്നമുണ്ടായത്.

2010നു മുൻപ് വരെ ചെറിയ തോതിൽ മാത്രമാണ് പട്ടികളെ കൊല്ലുന്നതും പട്ടിയിറച്ചിയുടെ വിപണനവും യൂലിന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയിരുന്നത്. എന്നാൽ 2010 മുതൽ വ്യാപാര താൽപര്യം മുൻനിർത്തി കച്ചവടക്കാർ നടത്തിയ പ്രചരണമാണ് പട്ടിയിറച്ചിയുടെ വിൽപ്പനയിൽ ഇത്രയധികം വളർച്ചയുണ്ടാക്കിയത്.

ചൈനയില്‍ ഏറ്റവും കൂടുതല്‍ പട്ടിയിറച്ചി വില്‍പ്പന നടക്കുന്നത് യൂലിനില്‍ അല്ലെങ്കിലും 10 വര്‍ഷം മുമ്പ് ഇവിടെ ആരംഭിച്ച ഫെസ്റ്റിവലിലേക്ക് നിരവധി പേരാണ് എത്താറുളളത്. ദേശീയ- അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ച ഫെസ്റ്റിവല്‍ മൃഗസ്നേഹികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ വര്‍ഷവും വാര്‍ത്തകളില്‍ നിറയും.

Read More : ഇതല്ല ഞാന്‍ ഓര്‍ഡര്‍ ചെയ്തത്! വിദ്യാര്‍ത്ഥിനിക്ക് ന്യൂഡില്‍സില്‍ നിന്ന് ലഭിച്ചത് പാമ്പിനെ

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ