വിശാഖപട്ടണം: ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവും വൈഎസ്ആർ കോൺഗ്രസിന്റെ തലവനുമായ ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ വധശ്രമം. വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ച് കാന്റീൻ ജീവനക്കാരനായ യുവാവാണ് ഇദ്ദേഹത്തെ കുത്തിയത്.

മൂർച്ചയേറിയ വസ്തുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സെൽഫിയെടുക്കാനെന്ന വ്യാജേന അടുത്ത് കൂടിയാണ് ആക്രമണം നടന്നത്. സെൽഫിയെടുക്കുന്നതിനിടെ അടുത്ത തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ 160 നിയമസഭ സീറ്റിലും വൈഎസ്ആർ കോൺഗ്രസ് ജയിക്കുമോയെന്ന് പ്രതി ചോദിച്ചിരുന്നു. ഇതിന് ശേഷം മുഖാമുഖം നിന്നാണ് റെഡ്ഡിയെ ഇയാൾ ആക്രമിച്ചത്.

The sharp object which was used by the youth to attack the YSR chief. (ANI)

ജഗൻ മോഹൻ റെഡ്ഡിയെ കുത്താൻ ഉപയോഗിച്ച ആയുധം

അക്രമിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പൊലീസ് പിടികൂടി. മതിയായ സുരക്ഷാ പരിശോധനകളില്ലാതെയാണ് ഇയാളെ റെഡ്ഡിക്കടുത്തേക്ക് കടത്തിവിട്ടതെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ജഗൻ മോഹൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുളളതല്ല. പ്രതിപക്ഷ നേതാവിന് സുരക്ഷയൊരുക്കാൻ സാധിക്കാത്തത് സർക്കാരിന്റെ വീഴ്ചയാണെന്ന് വൈഎസ്ആർ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook