അമരാവതി:  വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും ആന്ധ്രപ്രദേശ് മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിൽ സ്വന്തം വീട്ടിലാണ് അദ്ദേഹത്തിന്റെ മൃതദേഹം  കണ്ടെത്തിയത്.  പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വീട്ടിനകത്തെ പലയിടത്തും രക്തക്കറകൾ കണ്ടെത്തി. വിവേകാനന്ദ റെഡ്ഡിയുടെ മുറിയിലും കുളിമുറിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡി മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പുലിവെന്‍ഡുല പോലീസില്‍ പരാതിപ്പെട്ടു.

വിവേകാനന്ദ റെഡ്ഡിയുടെ മൃതശരീരത്തിൽ തലയിൽ മുൻഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുളളത് കൂടുതൽ സംശയങ്ങൾക്ക് കാരണമായി.  68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.  1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ