scorecardresearch
Latest News

പാര്‍ലമെന്റ് നടപടികള്‍ സംപ്രേഷണം ചെയ്യുന്ന ‘സന്‍സദ് ടിവി’യുടെ ചാനല്‍ യൂട്യൂബ് റദ്ദാക്കി

സന്‍സദ് ടിവിയുടെ ചാനൽ യൂട്യൂബിന്റെ ഏതൊക്കെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് വ്യക്തമായിട്ടില്ല

Sansad TV, Youtube, News

ന്യൂഡല്‍ഹി: ലോക്‌സഭയുടേയും രാജ്യസഭയുടേയും തത്സമയ നടപടികളും പ്രോഗ്രാമുകളും സംപ്രേക്ഷണം ചെയ്യുന്ന സൻസദ് ടിവിയുടെ അക്കൗണ്ട് യൂട്യൂബ് റദ്ദാക്കി. യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചു എന്ന കാരണത്താലാണ് നടപടി.

എന്നിരുന്നാലും സന്‍സദ് ടിവിയുടെ യൂട്യൂബ് ചാനൽ ഏതൊക്കെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് വ്യക്തമായിട്ടില്ല. ഗൂഗിളിന് ഇത് സംബന്ധിച്ച് മെയില്‍ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഗൂഗിളിന്റെ ഉടമസ്ഥതയിലാണ് യൂട്യൂബ്.

യൂട്യൂബ് ചാനല്‍ തുറന്നപ്പോള്‍ “404 എറര്‍” എന്നായിരുന്നു ആദ്യം കാണിച്ചിരുന്നത്. പിന്നാലെ “പേജ് ലഭ്യമല്ല, ക്ഷമിക്കണം, മറ്റെന്തെങ്കിലും തിരയാന്‍ ശ്രമിക്കൂ” എന്നും സന്ദേശം ലഭിച്ചു. യൂട്യൂബില്‍ എന്തൊക്കെ തരത്തിലുള്ള കണ്ടന്റുകളാണ് അനുവദനീയമല്ലാത്തത് എന്നതില്‍ വീഡിയോകള്‍ മുതല്‍ കമന്റുകള്‍ വരെ ഉള്‍പ്പെടുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണെന്നും യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ നയങ്ങളുടെ ലക്ഷ്യം യൂട്യൂബിനെ ഒരു സുരക്ഷിതമായ പ്ലാറ്റ്ഫോമാക്കുക എന്നതാണ്. അതേസമയം ഉപയോക്താക്കള്‍ക്ക് വിശാലമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നു, പ്ലാറ്റ്‌ഫോമിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.

സ്‌പാമുകള്‍, സെൻസിറ്റീവ് കണ്ടന്റുകള്‍, വ്യാജ ഇടപഴകൽ, കുട്ടികളുടെ സുരക്ഷ, ആൾമാറാട്ടം, നഗ്നതയും ലൈംഗികതയും ഉള്‍പ്പെടുന്ന ഉള്ളടക്കം, ആത്മഹത്യയും സ്വയം മുറിവേൽപ്പിക്കലുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ തുടങ്ങിയവയാണ് യൂട്യൂബ് ഒരു വീഡിയോയുടെ പ്ലേബാക്ക് താൽക്കാലികമായി നിർത്തുന്നതിനോ അക്കൗണ്ട് റദ്ദാക്കുന്നതിനുമായുള്ള കാരണങ്ങൾ.

Also Read: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് നടി; കേസില്‍ കക്ഷി ചേരും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Youtube terminates sansad tv which broadcasts live of lok sabha