ഛണ്ഡീഗഡ്: വര്‍ഷങ്ങളായി പ്രണയദിനാഘോഷങ്ങളെ എതിര്‍ക്കുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന വാദവുമായി വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രണയ ദിനത്തില്‍ യാതൊരു പ്രതിഷേധവും ആക്രമണങ്ങളും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ഛഢീഗഡില്‍ വച്ചു നടന്ന വിഎച്ച്പി ബജ് രംഗ്‌ദള്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആളുകള്‍ പ്രണയിച്ചില്ലെങ്കില്‍ വിവാഹവും ഉണ്ടാവില്ല. വിവാഹം ഇല്ലാതായാല്‍ ലോകത്തിന് തന്നെ വികസനം ഉണ്ടാവില്ല. അതുകൊണ്ട് യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്നും അതവര്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രണയദിനം നിരോധിക്കണമെന്നും, ഈ ദിനം ഹിന്ദു വിരുദ്ധവും ഇന്ത്യ വിരുദ്ധവുമാണെന്നായിരുന്നു വിഎച്ച്പിയുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ