/indian-express-malayalam/media/media_files/uploads/2018/12/accidental-prime-The-Accidental-Prime-Minister-759-008.jpg)
മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്ത്. അനുപം ഖേര്‍ നായകനാകുന്ന ചിത്രം മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബറുവയുടെ പുസ്തകത്തെ ആസ്പദമാക്കി ഉളളതാണ്. ചിത്രം ജനുവരി 11ന് റിലീസ് ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര യൂത്ത് വിങ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്ത് അയച്ചു. 'വസ്തുതകളുടെ തെറ്റായ അവതരണം' ആണ് ട്രെയിലറില്‍ നടത്തുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചത്. ചിത്രം റിലീസ് ചെയ്യും മുമ്പ് പ്രത്യേക സ്ക്രീനിങ് അനുവദിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ചിത്രത്തില്‍ ഏതെങ്കിലും രംഗം വസ്തുതയ്ക്ക് നിരക്കുന്നത് അല്ലെങ്കില്‍ അത് ഡിലീറ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ രാജ്യത്തെ ഒരു തിയറ്ററിലും ചിത്രത്തിന്റെ പ്രദര്‍ശനം നടത്താന്‍ സമ്മതിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീഷ് പാണ്ഡെ പറഞ്ഞു.
യഥാര്‍ത്ഥ ജീവിതത്തിലെ രാഷ്ട്രീയ പ്രമുഖരുമായി ഏറെ സാമ്യത്തോടെയാണ് ഓരോ കഥാപാത്രങ്ങളേയും ചിത്രത്തിനായി തയ്യാറാക്കിയിട്ടുളളത്. മന്‍മോഹന്‍ സിങ്ങായി വേഷമിടുന്ന അനുപം ഖേറും മുന്‍ പ്രധാനമന്ത്രിയുടെ രൂപവും ഭാവവും അതേപടി അവതരിപ്പിക്കുന്നുണ്ട്.
മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാറു ആയി വേഷമിടുന്നത് അക്ഷയ് ഖന്നയാണ്. അക്ഷയ് ഖന്നയുടെ കഥാപാത്രം തന്നെ കഥ പറയുന്നതും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാം. മന്‍മോഹന്‍ സിങ്ങിനെ കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയവും ചിത്രത്തില്‍ വരച്ചുകാട്ടുന്നു. സോണിയ ഗാന്ധിയായി ജര്‍മ്മന്‍ നടി സൂസന്‍ ബെര്‍ണേട്ട് ആണ് വേഷമിടുന്നത്. വിക്രം ഗുട്ടെ സംവിധായകനാകുന്ന ആദ്യ സിനിമയാണ് ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.